രാജസ്ഥാനിലെ അജ്മീറിൽ, വിവിധ വികസന പ്രവർത്തനങ്ങൾക്കും,എച്ച്പിവി വാക്സിനേഷനായുള്ള രാജ്യവ്യാപക പ്രചാരണത്തിനും തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
February 28th, 12:00 pm
തീർത്ഥരാജാ പുഷ്കറിന്റെയും സാവിത്രി മാതാവിന്റെയും ഈ പുണ്യഭൂമിയിൽ, നിങ്ങളുടെ ഇടയിലേക്ക് വരാനും നിങ്ങളുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും ഇന്ന് എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ വേദിയിൽ നിന്ന് സുരാസുരയിലെ തേജാജി ധാമിനേയും പൃഥ്വിരാജിന്റെ മണ്ണായ അജ്മീറിനെയും ഞാൻ വണങ്ങുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയ്‌നും 17,000 കോടി രൂപയുടെ രാജ്യവ്യാപക വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു
February 28th, 11:30 am
രാജസ്ഥാന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സുർസുരയിലെ തേജാജി ധാമും, ഹൈഫയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഇന്നും ഇസ്രയേലിൽ ആദരിക്കപ്പെടുന്നതുമായ മേജർ ദൽപത് സിംഗിന്റെ ധീരതയും ഉൾപ്പെടെയുള്ള ഈ മേഖലയുടെ സാംസ്കാരികവും വീരോചിതവുമായ പാരമ്പര്യത്തിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു.ഫെബ്രുവരി 28 ന് പ്രധാനമന്ത്രി രാജസ്ഥാൻ സന്ദർശിക്കും
February 27th, 03:35 pm
2026 ഫെബ്രുവരി 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീർ സന്ദർശിക്കും. രാവിലെ 11:30 ഓടെ, പ്രധാനമന്ത്രി ₹16,680 കോടിയിലധികം ചെലവു വരുന്ന വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. തുടർന്ന് അദ്ദേഹം ചടങ്ങിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നഗരവികസനം, കുടിവെള്ള വിതരണം, റോഡുകൾ, ജലസേചനം, ഊർജ്ജം, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പ്രധാന മേഖലകളെയാണ് പദ്ധതികൾ ഉൾക്കൊള്ളുന്നത്.