TMC is Anti-North Bengal, Anti-tribal, Anti-tea garden, Anti-women & Anti-youth: PM Modi in Siliguri

April 12th, 01:15 pm

Ahead of the West Bengal Assembly elections, Prime Minister Narendra Modi today turbocharged the BJP’s campaign with a high-energy address in Siliguri, drawing massive public support. Addressing a packed rally in North Bengal, the PM launched a scathing attack on the ruling All India Trinamool Congress (TMC), accusing it of corruption, neglect and fostering a climate of fear.

PM Modi’s high-energy speech electrifies the Siliguri crowd

April 12th, 01:00 pm

Ahead of the West Bengal Assembly elections, Prime Minister Narendra Modi today turbocharged the BJP’s campaign with a high-energy address in Siliguri, drawing massive public support. Addressing a packed rally in North Bengal, the PM launched a scathing attack on the ruling All India Trinamool Congress (TMC), accusing it of corruption, neglect and fostering a climate of fear.

2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി സ്വയം വിവരശേഖരണം പൂർത്തിയാക്കി; സെൻസസ് പ്രക്രിയയിൽ പങ്കുചേരാനും വീട്ടിലെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താനും പൗരന്മാരോട് അഭ്യർത്ഥിച്ചു

April 01st, 08:12 pm

വീട് പട്ടികപ്പെടുത്തലും വീടുകളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട 2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ വിവരങ്ങൾ സ്വയം രേഖപ്പെടുത്തി. ആദ്യമായാണ് സെൻസസ് വിവരശേഖരണം ഡിജിറ്റൽ മാർഗങ്ങളിലൂടെ നിർവഹിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഇത് ഓരോ ഇന്ത്യക്കാരനും തങ്ങളുടെ വീട്ടിലെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താനുള്ള അവസരവും നൽകുന്നു.

ഗുജറാത്തിലെ വാവ്-തരാഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 31st, 05:00 pm

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പവിത്രമായ നവരാത്രി ആഘോഷങ്ങൾ സമാപിച്ചത്. ഇന്ന് അംബാജി മാതാവിന്റെ പാദങ്ങളിൽ എത്താൻ എനിക്ക് ഭാഗ്യം ലഭിച്ചത് ആ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. ആ കാരുണ്യത്താൽ ഇന്ന് എന്റെ സ്വന്തം കുടുംബാംഗങ്ങളായ നിങ്ങളെയെല്ലാം കാണാനുള്ള അവസരവും എനിക്ക് കൈവന്നിരിക്കുന്നു. അംബാജി മാതാവിന്റെ പാദങ്ങളിൽ ഞാൻ ശിരസ്സ് നമിക്കുന്നു. നമ്മുടെ വരാഹ രൂപത്തിലുള്ള ഭഗവാൻ ശ്രീ ധരണിധർ ജിക്കും മുഖ്ദ കൃഷ്ണനും ഞാൻ ഇന്ന് എന്റെ ആദരവുകൾ അർപ്പിക്കുന്നു.

ഗുജറാത്തിലെ വാവ്-തരാദിൽ 20,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

March 31st, 04:32 pm

ബനസ്‌കന്ത ജില്ലയിലെ വാവ്-തരാദിൽ നടന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വടക്കൻ ഗുജറാത്തിനായി ഏകദേശം 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം അവിടെ നിർവ്വഹിച്ചു. പവിത്രമായ നവരാത്രി ആഘോഷങ്ങൾ അവസാനിച്ചതും ഇന്ന് ഭഗവാൻ മഹാവീർ ജയന്തിയാണെന്നതും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മാ അംബാജിക്കും ഭഗവാൻ ശ്രീ ധരണിധർജിക്കും പ്രണാമം അർപ്പിച്ചു.

നെക്സ്റ്റ് ഉച്ചകോടിയിൽ (NXT Summit)പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 12th, 10:47 pm

ഇന്ന്, മാർച്ച് 12, ചരിത്രപ്രധാനമായ ഒരു ദിവസമാണ്. 1930 മാർച്ച് 12-നാണ് മഹാത്മാഗാന്ധി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി യാത്ര ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായിരുന്നു ഇത്. കാരണം, ഈ യാത്ര രാജ്യത്തിന്റെ എല്ലാ കോണുകളെയും 'ഇന്ത്യയുടെ സ്വാതന്ത്ര്യം' എന്ന ഏക ലക്ഷ്യവുമായി ബന്ധിപ്പിച്ചു.

NXT ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 12th, 08:30 pm

ചരിത്രപ്രധാനമായ ദണ്ഡി യാത്രയുടെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും വികസിത രാഷ്ട്രമാകാനുള്ള ഇന്നത്തെ പരിശ്രമവും തമ്മിലുള്ള സമാനത എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ന് iTV നെറ്റ്‌വർക്കിന്റെ NXT ഉച്ചകോടിയെ അഭിസംബോധന ചെയ്തു. 1930-ലെ യാത്ര സ്വാതന്ത്ര്യത്തിനായി രാജ്യത്തെ എപ്രകാരം ഒരുമിപ്പിച്ചുവോ അതുപോലെ ഇന്നത്തെ വികസിത ഭാരതം ദൗത്യം 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ലക്ഷ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ആ ചരിത്രയാത്രയുടെ ഏകദേശം 100 വർഷങ്ങൾക്ക് ശേഷം ഇന്ന് നമ്മൾ ഇന്ത്യക്കാർ ഒരു വികസിത ഭാരത (വികസിത ഇന്ത്യ)ത്തിനായി വീണ്ടും ഒരു പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 19th, 11:00 am

മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു ജി, കേന്ദ്രത്തിലെ എൻ്റെ സഹപ്രവർത്തകരേ , റാംമോഹൻ നായിഡു ജി, ജി കിഷൻ റെഡ്ഡി ജി, ഭൂപതി രാജു ശ്രീനിവാസ വർമ്മ ജി, സച്ചിൻ ടെണ്ടുൽക്കർ ജി, ഉപമുഖ്യമന്ത്രി പവൻ കല്യാണ് ജി, സംസ്ഥാന ഗവൺമെന്റിലെ മന്ത്രി നാരാ ലോകേഷ് ജി,ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിൻ്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ. രത്നാകർ ജി, വൈസ് ചാൻസലർ കെ. ചക്രവർത്തി ജി, ഐശ്വര്യ ജി, മറ്റ് പ്രമുഖരേ , മഹതികളെ ,മാന്യരേ , സായി റാം!

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

November 19th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രസംഗം സായി റാം എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചു, പുട്ടപർത്തിയുടെ പുണ്യഭൂമിയിൽ എല്ലാവരുടെയും ഇടയിൽ സന്നിഹിതനായിരിക്കുന്നത് ഒരു വൈകാരികവും ആത്മീയവുമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു മുൻപ് ബാബയുടെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ തനിക്ക് അവസരം ലഭിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ബാബയുടെ കാൽക്കൽ വണങ്ങുന്നതും അനുഗ്രഹം സ്വീകരിക്കുന്നതും എപ്പോഴും ഹൃദയത്തെ ആഴത്തിലുള്ള വികാരത്താൽ നിറയ്ക്കുന്നുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

August 11th, 11:00 am

ശ്രീ ഓം ബിർള ജി, മനോഹർ ലാൽ ജി, കിരൺ റിജിജു ജി, മഹേഷ് ശർമ്മ ജി, എല്ലാ ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗങ്ങളേ , ലോക്സഭയുടെ സെക്രട്ടറി ജനറൽ, സ്ത്രീകളേ, മാന്യരേ!

ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

August 11th, 10:30 am

ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, കർത്തവ്യ പഥിൽ കർത്തവ്യ ഭവൻ എന്ന കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തതായും ഇന്ന് പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി എന്നീ ഇന്ത്യയിലെ നാല് വലിയ നദികളുടെ പേരുകളിലുള്ള സമുച്ചയത്തിന്റെ നാല് ഗോപുരങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നൽകുന്ന ഈ നദികൾ ഇപ്പോൾ പൊതുജന പ്രതിനിധികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു പുതു വഴി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നദികളുടെ പേരിടുന്ന പാരമ്പര്യം രാജ്യത്തെ ഐക്യത്തിന്റെ ഒരു നൂലിൽ ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സമുച്ചയം ഡൽഹിയിലെ എംപിമാരുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഡൽഹിയിലെ എം പിമാർക്കുള്ള ​ഗവൺമെന്റ് ഭവനങ്ങളുടെ ലഭ്യത ഇനി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർമാരെയും തൊഴിലാളികളെയും അഭിനന്ദിക്കുകയും പദ്ധതി പൂർത്തിയാക്കുന്നതിൽ അവരുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു.

പാർലമെന്റ് അംഗങ്ങൾക്കായി ന്യൂഡൽഹിയിൽ പുതുതായി നിർമിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

August 10th, 10:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഓഗസ്റ്റ് 11-നു രാവിലെ 10-നു ന്യൂഡൽഹിയിലെ ബാബ ഖരക് സിങ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്യും.

2000 കോടി രൂപയുടെ "ദേശീയ സഹകരണ വികസന കോര്‍പ്പറേഷനുള്ള (എൻ‌സി‌ഡി‌സി) ഗ്രാന്റ് ഇൻ എയ്ഡ്" പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

July 31st, 03:00 pm

2025-26 മുതൽ 2028-29 വരെയുള്ള നാല് വർഷത്തേക്ക് (2025-26 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം 500 കോടി രൂപ) 2000 കോടി രൂപ വകയിരുത്തുന്ന ദേശീയ സഹകരണ വികസന കോര്‍പ്പറേഷനുള്ള (എൻ‌സി‌ഡി‌സി) ഗ്രാന്റ് ഇൻ എയ്ഡ് എന്ന കേന്ദ്ര പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ആന്ധ്രാപ്രദേശ് (തിരുപ്പതി), ഛത്തീസ്ഗഢ് (ഭിലായ്), ജമ്മു കശ്മീർ (ജമ്മു), കർണാടക (ധാർവാഡ്), കേരളം (പാലക്കാട്) എന്നിവിടങ്ങളിൽ സ്ഥാപിതമായിട്ടുള്ള അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.)കളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

May 07th, 12:10 pm

ആന്ധ്രാപ്രദേശ് (ഐ.ഐ.ടി. തിരുപ്പതി), കേരളം (ഐ.ഐ.ടി. പാലക്കാട്), ഛത്തീസ്ഗഢ് (ഐ.ഐ.ടി. ഭിലായ്), ജമ്മു കശ്മീർ (ഐ.ഐ.ടി. ജമ്മു), കർണാടക (ഐ.ഐ.ടി. ധാർവാഡ്) എന്നീ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥാപിതമായിട്ടുള്ള അഞ്ച് പുതിയ ഐ.ഐ.ടികളുടെ അക്കാദമിക, അടിസ്ഥാന സൗകര്യ ശേഷികൾ (ഘട്ടം-ബി നിർമ്മാണം) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്

മുദ്ര യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

April 08th, 01:03 pm

'പ്രധാനമന്ത്രി മുദ്ര യോജന' ഇന്ന് 10 വർഷം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുദ്ര യോജന ഗുണഭോക്താക്കളുമായി സംവദിച്ചു. അതിഥികളെ സ്വീകരിക്കുന്നതിന്റെ സാംസ്കാരിക പ്രാധാന്യവും അവരുടെ സാന്നിധ്യം ഒരു വീട്ടിലേക്ക് കൊണ്ടുവരുന്ന പവിത്രതയും ഊന്നിപ്പറഞ്ഞ അദ്ദേഹം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. ഗുണഭോക്താക്കളുടെ അനുഭവങ്ങൾ പങ്കിടാൻ അദ്ദേഹം അവരെ ക്ഷണിച്ചു. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനാവശ്യമായ സാമഗ്രികൾ, മരുന്നുകൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന സംരംഭകനായ ഗുണഭോക്താവുമായി സംവദിച്ച ശ്രീ മോദി, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരാളുടെ കഴിവിൽ വിശ്വസിച്ചവരോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. വായ്പകൾ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരെ ക്ഷണിച്ച് വായ്പ മൂലമുണ്ടായ നേട്ടങ്ങൾ വിശദമാക്കാനും അദ്ദേഹം ഗുണഭോക്താവിനോട് ആവശ്യപ്പെട്ടു. അത്തരം പ്രവർത്തനങ്ങൾ അവരുടെ വിശ്വാസത്തെ അംഗീകരിക്കുക മാത്രമല്ല, വലിയ സ്വപ്നങ്ങൾ കാണാൻ ധൈര്യപ്പെടുന്നവരെ പിന്തുണയ്ക്കാനുള്ള അവരുടെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു. അവർക്കു ലഭിച്ച പിന്തുണയുടെ ഫലങ്ങൾ കാട്ടിക്കൊടുക്കുന്നത് വളർച്ചയ്ക്കും വിജയത്തിനും നൽകിയ സംഭാവനയിൽ അഭിമാനിക്കാൻ അവരെ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​ശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ

April 05th, 11:30 am

ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.

Today, India is not just a Nation of Dreams but also a Nation That Delivers: PM Modi in TV9 Summit

March 28th, 08:00 pm

PM Modi participated in the TV9 Summit 2025. He remarked that India now follows the Equi-Closeness policy of being equally close to all. He emphasized that the world is eager to understand What India Thinks Today. PM remarked that India's approach has always prioritized humanity over monopoly. “India is no longer just a ‘Nation of Dreams’ but a ‘Nation That Delivers’”, he added.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു

March 28th, 06:53 pm

ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 30 ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും സന്ദർശിക്കും

March 28th, 02:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 30 ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും സന്ദർശിക്കും. തുടർന്ന് അദ്ദേഹം നാഗ്പൂരിലേക്ക് യാത്ര ചെയ്യുകയും രാവിലെ 9 മണിക്ക് സ്മൃതി മന്ദിറിൽ ദർശനം നടത്തുകയും തുടർന്ന് ദീക്ഷഭൂമി സന്ദർശിക്കുകയും ചെയ്യും.

Governance is not a platform for nautanki: PM slams AAP-da after BJP sweeps Delhi

February 08th, 07:00 pm

In a landmark victory, the BJP emerged victorious in the national capital after 27 years. Addressing enthusiastic Karyakartas at the BJP headquarters, PM Modi hailed the triumph as a win for development, vision and trust. “Today, the people of Delhi are filled with both enthusiasm and relief. The enthusiasm is for victory, and the relief is from freeing Delhi from the AAP-da”, PM Modi declared, emphasising that Delhi has chosen progress over an era of chaos.