ഇന്ത്യയുടെ “Concert Economy”: 2036 ലെ ഒളിമ്പിക്‌സിലേക്കുള്ള പാതയിൽ വളർന്നുവരുന്ന ഒരു വിനോദ ശക്തികേന്ദ്രം
January 29th, 04:28 pm
വർഷങ്ങളായി, വലിയ തോതിലുള്ള അന്താരാഷ്ട്ര കൺസേർട്സ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിൽ ഇല്ലായിരുന്നു. ബോളിവുഡ് സംഗീതം ആഭ്യന്തരമായി അഭിവൃദ്ധി പ്രാപിച്ചപ്പോൾ, അപര്യാപ്തമായ വേദികൾ, വെല്ലുവിളികൾ, ലോജിസ്റ്റിക്കൽ തടസ്സങ്ങൾ എന്നിവ കാരണം ആഗോള കൺസേർട്സ് സംസ്കാരം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലോകോത്തര സ്റ്റേഡിയങ്ങളുടെ അഭാവം, പരിപാടികൾക്ക് അനുമതി നേടുന്നതിലെ ബുദ്ധിമുട്ടുകൾ, അസംഘടിതമായ ഇവന്റ് മാനേജ്‌മെന്റ് എന്നിവ കാരണം ഇന്ത്യ അന്താരാഷ്ട്ര കലാകാരന്മാരെ ആകർഷിക്കാൻ പാടുപെട്ടു. ആഗോള താരങ്ങൾ പരിപാടികൾ അവതരിപ്പിച്ചപ്പോഴും, പരിപാടികൾക്ക് ജനക്കൂട്ട നിയന്ത്രണം, ശുചിത്വ പ്രശ്നങ്ങൾ, സാങ്കേതിക പരാജയങ്ങൾ എന്നിവ കാരണം പലപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു, ഇത് കലാകാരന്മാരെയും പ്രേക്ഷകരെയും അസംതൃപ്തരാക്കി.ഹോൺബിൽ മേളയുടെ 25-ാം വാർഷികത്തിൽ നാഗാലാൻഡിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 05th, 11:10 am
ഹോൺബിൽ മേള 25 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ നാഗാലാൻഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മാലിന്യസംസ്കരണത്തിലും സുസ്ഥിരതയിലും മേള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ മേള സന്ദർശിച്ചതിന്റെ മികച്ച ഓർമകൾ അനുസ്മരിച്ച ശ്രീ മോദി, മേള സന്ദർശിക്കാനും നാഗാസംസ്കാരത്തിന്റെ ഊർജസ്വലത അനുഭവിക്കാനും ഏവരോടും ആഹ്വാനം ചെയ്തു.