പ്രധാനമന്ത്രി യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിച്ചു
February 26th, 09:02 pm
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിക്കുകയും ഹോളോകോസ്റ്റ് ഇരകൾക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഹാൾ ഓഫ് റിമംബറൻസിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. കാന്റർ ആലപിച്ച എൽ മാലെ റഹാമിം എന്ന ഹൃദയസ്പർശിയായ പാരായണത്താൽ ചടങ്ങ് ശ്രദ്ധേയമായി. ഹോളോകോസ്റ്റ് ഇരകളുടെ ജീവിതകഥകൾ പ്രദർശിപ്പിക്കുന്ന ബുക്ക് ഓഫ് നെയിംസ് ഹാളും പ്രധാനമന്ത്രി സന്ദർശിച്ചു.നെസെറ്റിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
February 25th, 08:20 pm
ഈ വിശിഷ്ട സഭയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ബഹുമതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിലും ഒരു പുരാതന നാഗരികതയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പുരാതന നാഗരികതയുടെ പ്രതിനിധി എന്ന നിലയിലുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ ആശംസകളും സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത്.ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
February 25th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ നെസെറ്റിന്റെ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.പാരമ്പര്യം, സംസ്‌കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി
July 05th, 10:38 pm
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.പരിഷ്ക്കരിക്കുക, പ്രവർത്തിപ്പിക്കുക, രൂപാന്തരപ്പെടുത്തുക എന്നതാണ് എന്റെ സർക്കാരിന്റെ ലക്ഷ്യം : പ്രധാനമന്ത്രി മോദി
July 05th, 06:56 pm
നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചിട്ട് കഴിഞ്ഞ 25 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയും ഇസ്രായേലും പലനൂറ്റാണ്ടുകളായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതും വസ്തുതയാണ്.പ്രധാനമന്ത്രി യദ് വാഷേം സ്‌മാരക മ്യൂസിയം സന്ദർശിച്ചു, ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
July 04th, 08:58 pm
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെ ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു