വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 28th, 11:30 am
വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.
December 08th, 12:30 pm
ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
December 08th, 12:00 pm
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.രാജ്യസഭാ ചെയർമാൻ ശ്രീ സി പി രാധാകൃഷ്ണനെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 01st, 11:15 am
(പാർലമെന്റിന്റെ) ശീതകാല സമ്മേളനം ആരംഭിക്കുകയാണ്, ഇന്ന് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷമാണ്. താങ്കളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഈ സഭയിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, താങ്കളുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും നമുക്കെല്ലാവർക്കും അവസരം ലഭിക്കുന്നതിനുള്ള ഒരു മികച്ച സന്ദർഭമാണിത് . സഭയുടെയും എന്റെയും പേരിൽ, ഞാൻ താങ്കളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ അറിയിക്കുന്നു, നന്മകൾ നേരുന്നു . ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും ഈ ഉപരിസഭയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സിനെ എപ്പോഴും ബഹുമാനിക്കുകയും അതിനെ കാത്തുരക്ഷിക്കുമെന്നും ഞാൻ താങ്കൾക്ക് ഉറപ്പ് നൽകുന്നു. ഇത് താങ്കൾക്കുള്ള എന്റെ ഉറപ്പാണ്.രാജ്യസഭാ അധ്യക്ഷൻ തിരു സി.പി.രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശം
December 01st, 11:00 am
ഇന്ന് ആദ്യമായി രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. രാജ്യസഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സഭയുടെയും എന്റെയും പേരിൽ, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുകയും ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ഈ ആദരണീയ സ്ഥാപനത്തിൻ്റെ അന്തസ്സ് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സ് നിലനിർത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇത് നിങ്ങൾക്കുള്ള എന്റെ ഉറച്ച ഉറപ്പാണ്. അധ്യക്ഷനെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു,Sri Guru Teg Bahadur Ji's life, sacrifice and character are a tremendous source of inspiration: PM Modi in Kurukshetra
November 25th, 04:40 pm
PM Modi addressed an event commemorating the 350th Shaheedi Diwas of Sri Guru Teg Bahadur Ji at Kurukshetra in Haryana. He remarked that Sri Guru Teg Bahadur Ji considered the defense of truth, justice, and faith as his dharma, and he upheld this dharma by sacrificing his life. On this historic occasion, the Government of India has had the privilege of dedicating a commemorative postage stamp and a special coin at the feet of Sri Guru Teg Bahadur Ji.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വദിന പരിപാടിയെ അഭിസംബോധന ചെയ്തു
November 25th, 04:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പൈതൃകത്തിന്റെ ശ്രദ്ധേയമായ സംഗമമാണ് ഈ ദിവസമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാവിലെ താൻ രാമായണ നഗരമായ അയോധ്യയിലായിരുന്നെന്നും ഇപ്പോൾ ഗീതയുടെ നഗരമായ കുരുക്ഷേത്രയിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 350-ാം രക്തസാക്ഷിത്വ ദിനത്തിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിക്ക് ഏവരും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സന്നിഹിതരായ സന്ന്യാസിമാരെയും ആദരണീയരായ സദസ്സിനെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകയും ഏവർക്കും വിനയാന്വിതനായി വന്ദനമർപ്പിക്കുകയും ചെയ്തു.22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 26th, 02:20 pm
ബഹുമാനപ്പെട്ട , പ്രധാനമന്ത്രിയും , എന്റെ സുഹൃത്തുമായ അൻവർ ഇബ്രാഹിം അവർകളെ ,ക്വാലാലംപൂരിൽ നടന്ന 22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പങ്കാളിത്തം
October 26th, 02:06 pm
22-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി 2025 ഒക്ടോബർ 26-ന് ക്വാലാലംപൂരിൽ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയിൽ വെർച്വലായി പങ്കെടുത്തു. പ്രധാനമന്ത്രിയും ആസിയാൻ നേതാക്കളും സംയുക്തമായി ആസിയാൻ-ഇന്ത്യ ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുകയും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലെ 12-ാമത്തെ പങ്കാളിത്തമായിരുന്നു ഇത്.അസമിലെ ഗുവാഹത്തിയിൽ ഭാരതരത്‌ന ഡോ. ഭൂപൻ ഹസാരികയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 13th, 08:57 pm
ആസാം ഗവർണർ, ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഈ സംസ്ഥാനത്തിൻ്റെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, അരുണാചൽ പ്രദേശിൻ്റെ യുവ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, എൻ്റെ കാബിനറ്റ് സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, ഭൂപേൻ ഹസാരിക ജിയുടെ സഹോദരൻ ശ്രീ സമർ ഹസാരിക ജി, ഭുപേൻ ഹസാരികയുടെ സഹോദരൻ എസ്. കവിത ബറുവ ജി, ഭൂപേൻ ദായുടെ മകൻ, ശ്രീ തേജ് ഹസാരിക ജി—തേജ്, ഞാൻ നിങ്ങളെ 'കേം ചോ!' ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളേ, അസമിലെ എന്റെ സഹോദരീ സഹോദരന്മാരേ!അസമിലെ ഗുവാഹത്തിയില്‍ ഭാരതരത്‌ന ഡോ. ഭൂപെന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 13th, 05:15 pm
ഭാരതരത്‌ന ഡോ. ഭൂപന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷങ്ങളെ അസമിലെ ഗുവാഹത്തിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്നും ഈ നിമിഷം ശരിക്കും വിലപ്പെട്ടതാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. താന്‍ സാക്ഷ്യം വഹിച്ച ആഘോഷ പരിപാടികളുടെ ആവേശവും,ഏകോപനവും ആഴത്തില്‍ പ്രചോദമുളവാക്കുന്നവയായിരുന്നുവെന്നത് അദ്ദേഹം പങ്കുവെച്ചു. പരിപാടിയിലുടനീളം പ്രതിധ്വനിച്ച ഭുപെന്‍ ദായുടെ സംഗീതത്തിന്റെ താളവും അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ ഗാനത്തിലെ ചില വാക്കുകള്‍ മനസില്‍ മുഴങ്ങികൊണ്ടിരിക്കുന്നതായി ഭൂപെൻ ഹസാരികയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭൂപെൻ സംഗീതത്തിന്റെ അലയൊലികൾ എല്ലായിടത്തും അനന്തമായി ഒഴുകണമെന്ന് തന്റെ ഹൃദയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പ്രധാനമന്ത്രി ഹൃദയംഗമമായി അഭിനന്ദിച്ചു. ഇന്നത്തെ പ്രകടനങ്ങള്‍ അസാധാരണമായ തയ്യാറെടുപ്പിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവിടെ നടക്കുന്ന ഓരോ പരിപാടിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയെന്നതാണ് അസമിന്റെ മനോഭാവം എന്നും പറഞ്ഞു. എല്ലാ കലാകാരന്മാരെയും അദ്ദേഹം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളുടെ ഇംഗ്ലീഷ് പരിഭാഷ
July 24th, 04:00 pm
ഈ ഊഷ്മളമായ സ്വാഗതത്തിനും മഹത്തായ ബഹുമതിക്കും ഞാൻ നന്ദിയുള്ളവനാണ്. ഇന്ന് ചെക്കേഴ്‌സിൽ, നമ്മൾ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. സഹകരിച്ചു കൊണ്ടുള്ള നമ്മുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഇന്ത്യയും യുകെയും ഒന്നിക്കുന്നു.പ്രധാനമന്ത്രി ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 24th, 03:59 pm
2025 ജൂലൈ 23 മുതല്‍ 24 വരെയുള്ള ബ്രിട്ടന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ബഹു. സര്‍ കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാംഷെയറിലെ ചെക്കേഴ്സിലുള്ള യുകെ പ്രധാനമന്ത്രിയുടെ കണ്‍ട്രി റെസിഡന്‍സിയില്‍ എത്തിയ ശ്രീ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഊഷ്മളമായി സ്വീകരിച്ചു. ഇരു നേതാക്കളും നേരിട്ടുള്ള കൂടിക്കാഴ്ചയും പ്രതിനിധി തല ചര്‍ച്ചകളും നടത്തി.ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ പ്രധാനമന്ത്രി വീഡിയോ സംവിധാനം വഴി നടത്തിയ പ്രസംഗം
May 07th, 12:00 pm
2025 ലെ ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തിൽ നിങ്ങളെല്ലാവരുമായും ബന്ധപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല. അത് ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനമാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്ര ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. 1963 ൽ ഒരു ചെറിയ റോക്കറ്റ് വിക്ഷേപിച്ചതു മുതൽ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെ, നമ്മുടെ യാത്ര ശ്രദ്ധേയമാണ്. നമ്മുടെ റോക്കറ്റുകൾ പേലോഡുകളേക്കാൾ കൂടുതലാണ് വഹിക്കുന്നത്. അവ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണ്. അതിനപ്പുറം, മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് അവ. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ വെള്ളം കണ്ടെത്താൻ സഹായിച്ചു. ചന്ദ്രയാൻ-2 ചന്ദ്രന്റെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ ഞങ്ങൾക്ക് നൽകി. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ ഞങ്ങൾ ക്രയോജനിക് എഞ്ചിനുകൾ നിർമ്മിച്ചു. ഒരൊറ്റ ദൗത്യത്തിൽ ഞങ്ങൾ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. നമ്മുടെ വിക്ഷേപണ വാഹനങ്ങളിൽ 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഞങ്ങൾ വിക്ഷേപിച്ചു. ഈ വർഷം, ഞങ്ങൾ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഡോക്ക് ചെയ്തു, ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു
May 07th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘ആഗോള ബഹിരാകാശ പര്യവേക്ഷണ സമ്മേളനം 2025’നെ (GLEX) അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളെയും ശാസ്ത്രജ്ഞരെയും ബഹിരാകാശയാത്രികരെയും സ്വാഗതംചെയ്ത്, ഇന്ത്യയുടെ ശ്രദ്ധേയമായ ബഹിരാകാശ യാത്രയെ GLEX 2025-ൽ അദ്ദേഹം എടുത്തുകാട്ടി. “ബഹിരാകാശം വെറുമൊരു ലക്ഷ്യസ്ഥാനമല്ല; ജിജ്ഞാസയുടെയും ധൈര്യത്തിന്റെയും കൂട്ടായ പുരോഗതിയുടെയും പ്രഖ്യാപനംകൂടിയാണ്” – അദ്ദേഹം പറഞ്ഞു. 1963ൽ ചെറിയ റോക്കറ്റ് വിക്ഷേപിച്ചതുമുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ആദ്യമായി ഇറങ്ങിയ രാഷ്ട്രമാകുന്നതുവരെയുള്ള ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ” – ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ പ്രധാനപ്പെട്ട ശാസ്ത്രീയ നാഴികക്കല്ലുകളാണെന്നും മനുഷ്യമനോഭാവത്തിനു ഗുരുത്വാകർഷണത്തെ മറികടക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-ൽ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലെത്തിയ ഇന്ത്യയുടെ ചരിത്ര നേട്ടം അദ്ദേഹം അനുസ്മരിച്ചു. ചന്ദ്രയാൻ-1 ചന്ദ്രനിൽ ജലം കണ്ടെത്താൻ സഹായിച്ചുവെന്നും, ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾ നൽകി എന്നും, ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ചുള്ള ധാരണ വർധിപ്പിച്ചെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ ക്രയോജനിക് എൻജിനുകൾ വികസിപ്പിച്ചെടുത്തു. ഒറ്റ ദൗത്യത്തിൽ 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ഇന്ത്യൻ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് 34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ബഹിരാകാശത്തു രണ്ടുപഗ്രഹങ്ങളുടെ ഡോക്കിങ് സാധ്യമാക്കിയ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടം ബഹിരാകാശ പര്യവേക്ഷണത്തിലെ പ്രധാന ചുവടുവയ്പ്പാണെന്നു ശ്രീ മോദി വിശേഷിപ്പിച്ചു.ബിഹാർ ദിവസിൽ പ്രധാനമന്ത്രി ബിഹാറിലെ ജനങ്ങൾക്ക് ആശംസയറിയിച്ചു
March 22nd, 09:06 am
ബിഹാർ ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ ജനങ്ങൾക്ക് ആശംസയറിയിച്ചു. ബിഹാറിന്റെ സമ്പന്നമായ പൈതൃകത്തെയും ഇന്ത്യൻ ചരിത്രത്തിന് നൽകിയ സംഭാവനയെയും സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകുന്നതിലുള്ള അവിടുത്തെ ജനങ്ങളുടെ അക്ഷീണമായ മനോഭാവത്തെയും ശ്രീ മോദി പ്രശംസിച്ചു.മൗറീഷ്യസ് സന്ദർശനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
March 10th, 06:18 pm
മൗറീഷ്യസ് വളരെയടുത്ത സമുദ്ര അയൽരാജ്യവും ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണ്. ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയാൽ നാം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള പരസ്പരവിശ്വാസം, ജനാധിപത്യ മൂല്യങ്ങളിലുള്ള പൊതുവായ വിശ്വാസം, വൈവിധ്യത്തിന്റെ ആഘോഷം എന്നിവയാണു നമ്മുടെ കരുത്ത്. ജനങ്ങൾ തമ്മിലുള്ള വളരെയടുത്തതും ചരിത്രപരവുമായ ബന്ധം പൊതുവായ പെരുമയുടെ ഉറവിടമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനകേന്ദ്രീകൃത സംരംഭങ്ങളിലൂടെ നാം ഗണ്യമായ പുരോഗതി കൈവരിച്ചു.ഗുജറാത്തിലെ വഡ്‌നഗറിന്റെ മഹത്തായ ചരിത്രത്തിന് 2500 വർഷത്തിലേറെ പഴക്കമുണ്ട്: പ്രധാനമന്ത്രി
January 17th, 08:27 am
ഗുജറാത്തിലെ വഡ്‌നഗറിന്റെ മഹത്തായ ചരിത്രത്തിന് 2500 വർഷത്തിലേറെ പഴക്കമുണ്ടെന്നും അത് സംരക്ഷിക്കാൻ അതുല്യമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു.The bond between India & Guyana is of soil, of sweat, of hard work: PM Modi
November 21st, 08:00 pm
Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
November 21st, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.