രാജസ്ഥാനിലെ കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ,വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 07th, 03:15 pm

കഴിഞ്ഞ ആഴ്ചയാണ് എനിക്ക് രാജസ്ഥാൻ സന്ദർശിക്കാൻ അവസരം ലഭിച്ചത്. അജ്മീറിലെ പുണ്യഭൂമിയിൽ നിന്ന് നമ്മൾ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് രാജസ്ഥാനിലെ 21,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറുകയുണ്ടായി. അജ്മീർ സന്ദർശനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, കോട്ടയുമായി ബന്ധപ്പെട്ട ഈ പ്രധാനപ്പെട്ട വിമാനത്താവള പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.ഒറ്റ ആഴ്ചയ്ക്കുള്ളിൽ രാജസ്ഥാനിൽ നടന്ന ഈ രണ്ട് പ്രധാന വികസന പരിപാടികൾ ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്. രാജസ്ഥാൻ ഇന്ന് എത്ര വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഇത് കാണിച്ചുതരുന്നു. അടിസ്ഥാന സൗകര്യ വികസനമായാലും, യുവാക്കൾക്കുള്ള തൊഴിലവസരങ്ങളായാലും, കർഷകർക്കും സ്ത്രീകൾക്കുമായുള്ള പദ്ധതികളായാലും—എല്ലാ മേഖലകളിലും രാജസ്ഥാനിലുടനീളം വലിയ വേഗതയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

കോട്ട വിമാനത്താവളത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു; ഹഡോതി മേഖലയുടെ പരിവർത്തനം എടുത്തുപറഞ്ഞു

March 07th, 02:45 pm

ഹഡോതി മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, കോട്ട വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജസ്ഥാൻ അഭൂതപൂർവമായ വേഗതയിൽ പുരോഗമിക്കുകയാണ്; പുതിയ വിമാനത്താവളം സാമ്പത്തികവും വ്യാവസായികവുമായ വളർച്ചയ്ക്ക് ഉത്തേജകമായി മാറും, ശ്രീ മോദി എടുത്തുപറഞ്ഞു.

ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ

April 14th, 12:00 pm

ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു

April 14th, 11:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഹരിയാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന്‍ ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്‍മോചന്‍ സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്‍പ്പിച്ചു. സംസ്‌കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്‍ഷികത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്‍ത്തിക്കാട്ടി.

ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

April 14th, 11:00 am

ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു

April 14th, 10:16 am

വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്നതും ഏവർക്കും പ്രാപ്യവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹരിയാണയിലെ ഹിസാറിൽ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ 410 കോടിയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന്, അവരുടെ ശക്തി, കായികക്ഷമത, സാഹോദര്യം എന്നിവ സംസ്ഥാനത്തെ നിർവചിക്കുന്ന സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഈ വിളവെടുപ്പ് കാലത്ത് ജനസമൂഹത്തിന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

അംബേദ്കർ ജയന്തി ദിനത്തിൽ (ഏപ്രിൽ 14 ന്) പ്രധാനമന്ത്രി ഹരിയാന സന്ദർശിക്കും

April 12th, 04:48 pm

ഏപ്രിൽ 14ന് അംബേദ്കർ ജയന്തിദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാന സന്ദർശിക്കും. ഹിസാറിലെത്തുന്ന അദ്ദേഹം, രാവിലെ 10.15 ന് ഹിസാറിൽ നിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടുകയും ചെയ്യും. കൂടാതെ, പൊതുയോഗത്തെയും ശ്രീ മോദി അഭിസംബോധന ചെയ്യും.

Congress is such a selfish party that it sees nothing beyond votes: PM Modi in Hisar

September 28th, 07:51 pm

Prime Minister Narendra Modi addressed the massive gathering at Hisar in Haryana emphasizing the state’s remarkable progress under BJP’s governance. The Prime Minister paid homage to Haryana’s rich history and culture, acknowledging Agroha Dham, Guru Jambheshwar, Khatu Shyam Ji, and Mata Bhanbhori Bhramari Devi. He also highlighted the sacrifices made by the Bishnoi community in protecting nature, describing Haryana as a region known for its patriotism and commitment to the environment.

PM Modi addresses public meeting in Hisar, Haryana

September 28th, 03:15 pm

Prime Minister Narendra Modi addressed the massive gathering at Hisar in Haryana emphasizing the state’s remarkable progress under BJP’s governance. The Prime Minister paid homage to Haryana’s rich history and culture, acknowledging Agroha Dham, Guru Jambheshwar, Khatu Shyam Ji, and Mata Bhanbhori Bhramari Devi. He also highlighted the sacrifices made by the Bishnoi community in protecting nature, describing Haryana as a region known for its patriotism and commitment to the environment.

Abrogation of Article 370 is a tribute to our brave Jawans: PM Modi

October 18th, 02:52 pm

Amidst the ongoing election campaigning in Haryana, PM Modi’s rally spree continued as he addressed public meetings in Hisar today. Highlighting the strengths of the region, the PM said, This region has made India proud in every field, be it fighting in the wrestling ring or fighting against terrorism. Sonipat means Kisan, Jawan aur Pehelwan.

പ്രധാനമന്ത്രി മോദി ഹരിയാനയിലെ ഗോഹാനയിലും ഹിസാറിലും പ്രചാരണം നടത്തി

October 18th, 12:16 pm

ഹരിയാനയിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഗോഹാനയിലും ഹിസാറിലും നടന്ന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഗുസ്തി വലയത്തിലായാലും, തീവ്രവാദത്തിനെതിരായ പോരാട്ടത്തിലായാലും ഈ മേഖലയെ കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നുവെന്ന്, മേഖലയിലെ നേട്ടങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സോണിപത് എന്നാൽ കിസാൻ, ജവാൻ പെഹൽവാൻ എന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.