ഹരിയാനയിലെ ജീന്ദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 17th, 12:00 pm
ഹരിയാന ഗവർണർ ശ്രീ അസിം ഘോഷ് ജി, ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി നായബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ഇവിടെ സന്നിഹിതരായിട്ടുള്ള മറ്റ് ജനപ്രതിനിധികളേ, സാങ്കേതികവിദ്യയിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഞങ്ങളോടൊപ്പം പങ്കുചേർന്നിരിക്കുന്ന ഹരിയാനയിലെ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ!ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
July 17th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാണയിലെ ജീന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും നിർവഹിച്ചു. ചടങ്ങ് നടക്കുന്നിടത്ത് എത്തിയ പ്രധാനമന്ത്രി അഗാധമായ സന്തോഷം പ്രകടിപ്പിക്കുകയും ശക്തിപീഠമായ മാതാ ജയന്തിയുടെ സവിശേഷമായ അനുഗ്രഹമുള്ള ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രപരവും ആയോധനപരവും ആത്മീയവുമായ പൈതൃകത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. സംഘടനാ ചുമതലകൾക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ഈ നഗരത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനങ്ങൾ അനുസ്മരിച്ച അദ്ദേഹം, തനിക്ക് ലഭിച്ച മുറാ പോത്തിന്റെ പാൽ ഉൽപ്പന്നങ്ങൾ, ദേശി ബുറ, ഘേവർ തുടങ്ങിയ പ്രാദേശിക വിഭവങ്ങളുമായി അന്തർലീനമായിരിക്കുന്ന മറക്കാനാവാത്ത സ്നേഹത്തെ സ്നേഹപൂർവ്വം ഓർമ്മിച്ചു. ഇത് ഒരു സാധാരണ ഭൂമിയല്ല; ഇത് ചരിത്രത്തിന്റെയും വീര്യത്തിന്റെയും മതത്തിന്റെയും അങ്ങേയറ്റത്തെ അഭിമാനത്തിന്റെയും വിശാല ഭൂമിയാണ്, ശ്രീ മോദി നിരീക്ഷിച്ചു.ഇന്തോനേഷ്യയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 07th, 11:47 pm
നിങ്ങൾ ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ഊർജ്ജസ്വലമായ ഇന്ത്യയുടെ ജീവിക്കുന്ന രൂപമാണ് നിങ്ങൾ. ഇന്ന് ഇവിടെ ഒത്തുകൂടിയ ഇത്രയധികം ആളുകളെ കാണുന്നത് ശരിക്കും സന്തോഷകരമാണ്. സുഹൃത്തുക്കളേ, ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല ഇവിടെ വന്നത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പ്രബോവോ ഇന്ന് എന്നോടൊപ്പം ചേരുന്നു.ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.ഉത്തർപ്രദേശിലെ NH-34-ന്റെ ഭാഗമായ കാൺപൂർ-കബ്രായ് സെക്ഷൻ 7145.14 കോടി രൂപ ചെലവിൽ, 4/6 വരി പ്രവേശന നിയന്ത്രിത പാതയായി ബി.ഒ.റ്റി (ടോൾ) അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
July 01st, 03:09 pm
നാഷണൽ ഹൈവേസ് (O) പ്രോഗ്രാമിന് കീഴിലുള്ള ഭോപ്പാൽ-കാൺപൂർ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ 117.7 കിലോമീറ്റർ ദൈർഘ്യം വരുന്ന കാൺപൂർ-കബ്രായ് പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) അംഗീകാരം നൽകി. ഭാവിയിൽ ആറുവരിപ്പാതയാക്കി മാറ്റാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കുന്ന നിർദിഷ്ട നാലുവരി പ്രവേശന നിയന്ത്രിത ഇടനാഴിയുടെ മൊത്തം മൂലധനചെലവ് 7145.14 കോടി രൂപയാണ്. ദേശീയപാതാ അതോറിറ്റി (NHAI) ബി.ഒ.റ്റി (ടോൾ) അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എൻ.എച്ച്-34-ന്റെ നിലവിലുള്ള കാൺപൂർ-കബ്രായ് ഭാഗത്തിന്റെ പ്രവർത്തനവും പരിപാലനവും ഇതിൽ ഉൾപ്പെടും.ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 11:41 pm
ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 09:30 pm
2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ രാമേശ്വര്‍ മുതല്‍ പാരദീപ് വരെ (രണ്ട് പാക്കേജുകളിലായി ആകെ 163.18 കിലോമീറ്റര്‍ നീളമുള്ള തീരദേശ ഹൈവേയുടെ ഭാഗം) പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 03rd, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി, ഒഡീഷയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ (എച്ച്എഎം) പ്രകാരം രണ്ട് പാക്കേജുകള്‍ക്ക് കീഴില്‍ രാമേശ്വറില്‍ നിന്ന് പാരദീപിലേക്ക് പുതിയ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിന് ഇന്ന് അംഗീകാരം നല്‍കി. മൊത്തം 160.18 കിലോമീറ്റര്‍ നീളവും 8300.79 കോടി രൂപയുടെ മൂലധന ചെലവുമുള്ളതാണ് ഇത്.51-ാമത് പ്രഗതി (PRAGATI) യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
May 27th, 10:01 pm
കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റുകളും തമ്മിലുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിച്ചുകൊണ്ട്, സജീവമായ ഭരണനിർവഹണവും സമയബന്ധിതമായ പദ്ധതി നടത്തിപ്പും ലക്ഷ്യമിടുന്ന ഐസിടി (ICT) അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ 'പ്രഗതി'യുടെ 51-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥിൽ അധ്യക്ഷത വഹിച്ചു.DMK’s policy is by the family, of the family and for the family: PM Modi in Coimbatore, Tamil Nadu
April 18th, 06:20 pm
Election, Coimbatore, Tamil Nadu, BJP, Lord Murugan, Puthandu, Nari Shakti Vandan Adhiniyam, Nari Shakti, Women Empowerment, Women's Reservation Bill, Parliament, Corruption, Highway, Roadways, Next Generation Infrastructure, Railway, Inclusive Growth, C. P. Radhakrishnan, Surya Ghar Muft Bijli Yojana, Rooftop Solar, Electricity for all, Investment, Jobs, Jal Jeevan Mission, MUDRA, Pradhan Mantri Ujjwala Yojana, Business, Income Tax, GST Bachat Utsav, Education, Healthcare, Ayushman Bharat Yojana, Jan Aushadhhi Kendra, Yuva Shakti, First Time Voters, Census, MSME, Economy, Natural Farming, Farmer Welfare, Innovation, Employment, Viksit Bharat Viksit Tamil Nadu,PM Modi’s fiery speech electrifies Coimbatore
April 18th, 06:00 pm
Prime Minister Narendra Modi today delivered a high-energy and politically charged address in Coimbatore, Tamil Nadu, drawing an enthusiastic response from the public. Addressing a large gathering, Prime Minister Modi said the people of Tamil Nadu are sending a clear message ahead of the upcoming polls: “NDA is in, DMK is out.”മാർച്ച് 31-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും.
March 30th, 11:05 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 31-ന് ഗുജറാത്ത് സന്ദർശിക്കും; അന്നേ ദിവസം രാവിലെ 10 മണിക്ക് ഗാന്ധിനഗറിലെ സാമ്രാട്ട് സമ്പ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം അവിടെ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.തുടർന്ന് ഉച്ചയ്ക്ക് 12:45-ഓടെ അഹമ്മദാബാദിലെ സാനന്ദിലുള്ള കെയ്‌ൻസ് സെമികോൺ പ്ലാന്റിൻറെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി അവിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനുശേഷം വാവ്-തരാദിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വൈകുന്നേരം 4 മണിയോടെ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാഷ്ട്രത്തിന് സമർപ്പിക്കലും നിർവ്വഹിക്കും. തുടർന്ന് അദ്ദേഹം അവിടെയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 28th, 12:15 pm
ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഉദ്ഘാടനം ചെയ്തു കഴിഞ്ഞോ? ഇല്ല, പകുതി പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഞാൻ ആ കർട്ടൻ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ, പക്ഷേ ഇന്ന് ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇവിടെയുള്ള നിങ്ങളെല്ലാവരും ചേർന്ന് നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാൽ, നിങ്ങളുടെ മൊബൈൽ ഫോണുകൾ പുറത്തെടുത്ത്, നിങ്ങളുടെ മൊബൈൽ ഫോണിലെ ഫ്ലാഷ്‌ലൈറ്റ് ഓണാക്കുക, നിങ്ങൾ അത് ഉദ്ഘാടനം ചെയ്യുകയാണ്. ഒരു വിളക്ക് കത്തിച്ചുകൊണ്ട്, ഇവിടെയുള്ള ഓരോ വ്യക്തിയും ഇന്ന് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നു. ഇത് നിങ്ങളുടെ സ്വത്താണ്, ഇത് നിങ്ങളുടെ ഭാവിയാണ്, ഇത് നിങ്ങളുടെ കഠിനാധ്വാനമാണ്, അതിനാൽ അതിന്റെ ഉദ്ഘാടനവും നിങ്ങളുടെ കൈകൾ തന്നെയാണ് ചെയ്യുന്നത്; ഭാരത മാതാവ് വിജയിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട്, നിങ്ങളുടെ കൈകൾ ഉയർത്തി, ടോർച്ച് പൂർണ്ണമായും കാണിക്കുക. ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! ഭാരത മാതാവിന് വിജയം! വളരെയധികം നന്ദി. ഇപ്പോൾ ഉദ്ഘാടനം പൂർത്തിയായി.PM Modi inaugurates Phase I of Noida International Airport, developed with an investment of around ₹11,200 crore
March 28th, 12:00 pm
PM Modi inaugurated Phase 1 of Noida International Airport at Jewar in Uttar Pradesh and said that the occasion marks a new chapter in the Viksit UP, Viksit Bharat Abhiyan. He noted that the government has resolved to make India self-reliant in the MRO sector. Highlighting the government’s achievements in recent weeks, even as the world grapples with the conflict in West Asia, he called for collective effort and national unity.TV9 ഉച്ചകോടി 2026-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 23rd, 08:30 pm
അടുത്ത കാലത്തായി ഒന്നോ രണ്ടോ തവണ ടിവി9 ഭാരത്‌വർഷ് കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സാധാരണയായി നിങ്ങളുടെ ശ്രദ്ധ യുദ്ധങ്ങളിലും മിസൈലുകളിലുമാണ് പതിയാറുള്ളത്, ഈ ദിവസങ്ങളിൽ നിങ്ങൾക്ക് അത്തരം വാർത്തകൾ ധാരാളമായി ലഭിക്കുന്നുമുണ്ട്. വലിയ രാജ്യങ്ങൾ ടിവി9-ന് അത്രയധികം വാർത്താ സാമഗ്രികൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് തോന്നുന്നു.എന്നാൽ ഗൗരവകരമായി പറഞ്ഞാൽ, ഇന്ന് ലോകം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം അതീവ ഗുരുതരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ആശയങ്ങൾ പങ്കുവെക്കുന്നതിനായി ടിവി9 നെറ്റ്‌വർക്ക് വളരെ പ്രധാനപ്പെട്ട ഒരു വേദി ഒരുക്കിയിരിക്കുന്നു. ഈ ഉച്ചകോടിയിൽ നിങ്ങളെല്ലാവരും ഇന്ത്യയും ലോകവും എന്ന വിഷയത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഈ ഉച്ചകോടിക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം ഇവിടെ എത്തിച്ചേർന്ന എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 നെറ്റ്‌വർക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്തു
March 23rd, 08:00 pm
'ഇന്ത്യയും ലോകവും' എന്ന പ്രമേയത്തിലുള്ള ടിവി9 ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അഭൂതപൂർവവും ഗൗരവതരവുമായ ആഗോള സാഹചര്യങ്ങളെ അംഗീകരിച്ചുകൊണ്ട്, നിർണായക ഘട്ടത്തിൽ ആശയ വിനിമയത്തിന് ഒരു പ്രധാന വേദി സൃഷ്ടിച്ചതിന് ടിവി9 നെറ്റ്‌വർക്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ന്, ലോകം കടന്നുപോകുന്ന ഗുരുതരമായ സാഹചര്യങ്ങൾ അഭൂതപൂർവവും അങ്ങേയറ്റം ഗൗരവതരവുമാണ്, ഇവയ്ക്കിടയിൽ, ടിവി9 നെറ്റ്‌വർക്ക് ആശയങ്ങൾക്കായി വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചിരിക്കുന്നു, ശ്രീ മോദി പറഞ്ഞു.ഉത്തർപ്രദേശിലെ ബാരാബങ്കി മുതൽ ബഹറൈച്ച് വരെ (101.515 കിലോമീറ്റർ) നിയന്ത്രിത പ്രവേശനമുള്ള 4-വരിപ്പാതയായി ദേശീയ പാത-927, ഹൈബ്രിഡ് ആന്യുറ്റി മോഡിൽ 6969.04 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 18th, 04:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, ഉത്തർപ്രദേശിലെ ബാരാബങ്കി മുതൽ ബഹറൈച്ച് വരെ (101.515 കിലോമീറ്റർ) ഹൈബ്രിഡ് ആന്യുറ്റി മോഡിൽ 6969.04 കോടി രൂപ ചെലവിൽ നിയന്ത്രിത പ്രവേശനമുള്ള 4-വരിപ്പാതയായി ദേശീയ പാത-927 നിർമ്മിക്കുന്നതിന് അംഗീകാരം നൽകി.*അസമിലെ സിൽചറിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ*
March 14th, 11:10 am
സംസ്ഥാനത്തിന്റെ ജനകീയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, ഇവിടെ സന്നിഹിതരായിട്ടുള്ള സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ സിൽചറിൽ 23,550 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
March 14th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ സിൽചറിൽ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ സംസാരിക്കവേ, സാംസ്കാരികത്തനിമയും ഉന്മേഷവും നിറഞ്ഞ ബരാക് താഴ്‌വര സന്ദർശിക്കുന്നത് എപ്പോഴും സവിശേഷമായ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രവും ഭാഷയും ലയിച്ച് സവിശേഷമായ പ്രാദേശിക സ്വത്വം രൂപപ്പെടുത്തിയ ഈ താഴ്‌വരയുടെ കവാടമാണ് സിൽചറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബംഗാളി, അസമീസ്, ഗോത്ര പാരമ്പര്യങ്ങൾ ഒരുമയോടെ തഴച്ചുവളരുന്ന വൈവിധ്യത്തിലാണ് ഈ മേഖലയുടെ കരുത്ത് അടങ്ങിയിരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ബരാക് താഴ്‌വരയുടെ വൈവിധ്യം അതിന്റെ വലിയ സമ്പത്താണ്, ഇത് പൗരന്മാർക്കിടയിൽ സാഹോദര്യമനോഭാവം വളർത്തുന്നു - ശ്രീ മോദി വ്യക്തമാക്കി.Tiruchirappalli turns out in huge numbers for PM Modi’s public meeting
March 11th, 06:00 pm
At a massive public meeting in Tamil Nadu’s Tiruchirappalli, Prime Minister Narendra Modi hailed Tiruchirappalli as a land of courage and faith, recalling the bravery of the Marudu Brothers and paying tribute to Major M. Saravanan for his sacrifice during the Kargil War. “Trichy is a land of courage and faith,” he said, adding that the Centre proudly honours Tamil Nadu’s culture and heritage. He also highlighted that C. P. Radhakrishnan, a son of the state, serves as the Vice President of India.