പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ

December 18th, 04:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗറീഷ്യസ് ദേശീയ ദിനാഘോഷത്തിൽ സമ്മാനിച്ചു.

March 12th, 03:12 pm

മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ 57-ാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (GCSK) പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

March 12th, 03:00 pm

മൗറീഷ്യസിന്റെ പരമോന്നത ദേശീയ ബഹുമതി ലഭിച്ചതിൽ ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇത് എന്റെ മാത്രം ബഹുമതിയല്ല. 1.4 ബില്യൺ ഇന്ത്യക്കാർക്കുമുള്ള ബഹുമതിയാണ്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിനുള്ള ആദരമാണിത്. പ്രാദേശിക സമാധാനം, പുരോഗതി, സുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള നമ്മുടെ പരസ്പര പ്രതിബദ്ധതയുടെ അംഗീകാരമാണിത്. കൂടാതെ, ഇത്, ​ഗ്ലോബൽ സൗത്തിലെ പരസ്പര പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്. പൂർണ്ണ വിനയത്തോടും നന്ദിയോടും കൂടി ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്ക് വന്ന നിങ്ങളുടെ പൂർവ്വികർക്കും അവരുടെ എല്ലാ തലമുറകൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു. അവരുടെ കഠിനാധ്വാനത്തിലൂടെ, അവർ മൗറീഷ്യസിന്റെ വികസനത്തിൽ ഒരു സുവർണ്ണ അധ്യായം രചിക്കുകയും അതിന്റെ ഊർജ്ജസ്വലമായ വൈവിധ്യത്തിന് സംഭാവന നൽകുകയും ചെയ്തു. ഈ ബഹുമതി ഞാൻ ഒരു ഉത്തരവാദിത്തമായി കണക്കാക്കുന്നു. ഇന്ത്യ-മൗറീഷ്യസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടരുമെന്ന ഞങ്ങളുടെ പ്രതിബദ്ധത ഞാൻ വീണ്ടും ഉറപ്പിക്കുന്നു.

Mauritius is not just a partner country; For us, Mauritius is family: PM Modi

March 12th, 06:07 am

PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു

March 11th, 07:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റ് നൽകി ആദരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

August 11th, 11:07 am

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റ് ലഭിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ അഭിമാനകരമായ ബഹുമതി ഇന്ത്യയും തിമോർ-ലെസ്റ്റും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും പരസ്പര ബഹുമാനവും എടുത്തുകാണിക്കുന്നു.

ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്ക് അർഹയായതിൽ പ്രധാനമന്ത്രി രാഷ്ട്രപതിയെ അഭിനന്ദിച്ചു

August 06th, 05:29 pm

ഇന്ത്യൻ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജിക്ക് അർഹയായി.

ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവന

July 09th, 09:54 pm

1. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 2024 ജൂലൈ 8-9 തീയതികളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്കായാണ് അ‌ദ്ദേഹം റഷ്യയിലെത്തിയത്.

പ്രധാനമന്ത്രി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതി ഏറ്റുവാങ്ങി

July 09th, 08:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ “ദ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസിൽ” ഏറ്റുവാങ്ങി. ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യ-റഷ്യ ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണു ബഹുമതി. 2019ലാണു പുരസ്കാരം പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിക്ക്‌ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു

July 13th, 11:56 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസിൽ സമ്മാനിച്ച്.

ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു

December 17th, 08:42 pm

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ആ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രക് ഗയാൽപോ സമ്മാനിച്ചു. ഈ ഊഷ്മളമായ നടപടിക്ക് ഭൂട്ടാനിലെ രാജാവിന് ശ്രീ മോദി നന്ദി അറിയിച്ചു.