Viveka Smaraka inspires us to dedicate ourselves to a higher purpose: PM Modi in Mysuru, Karnataka
August 01st, 04:53 pm
PM Modi today inaugurated Viveka Smaraka in Mysuru, Karnataka. Speaking on the occasion, he appreciated the city for its consistent ranking among the nation's cleanest urban centers. He credited the youth with propelling the nation to possess the fastest-growing economy, the third-largest startup ecosystem and the second-largest mobile manufacturing capacity globally. The PM called upon the current generation to take on the ultimate responsibility of realizing Swami Vivekananda's grand vision for the nation.PM Modi inaugurates the Swami Vivekananda Cultural Youth Centre - Viveka Smaraka at Mysuru, Karnataka
August 01st, 04:00 pm
PM Modi today inaugurated Viveka Smaraka in Mysuru, Karnataka. Speaking on the occasion, he appreciated the city for its consistent ranking among the nation's cleanest urban centers. He credited the youth with propelling the nation to possess the fastest-growing economy, the third-largest startup ecosystem and the second-largest mobile manufacturing capacity globally. The PM called upon the current generation to take on the ultimate responsibility of realizing Swami Vivekananda's grand vision for the nation.ചണ്ഡീഗഡിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 17th, 02:08 pm
ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനായ ജെ.പി.നദ്ദ ജി, അശ്വിനി വൈഷ്ണവ് ജി, സഹ പാർലമെന്റ് അംഗം മനീഷ് തിവാരി ജി, ഇവിടെ ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കുന്ന നിയമസഭാംഗങ്ങൾ, മന്ത്രിമാർ, എം.പിമാർ... വർഷങ്ങളായി പരിചിതമായ മുഖങ്ങൾ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളെയും ഞാൻ ഇന്ന് ഇവിടെ കാണുന്നുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിച്ചു
July 17th, 01:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ചണ്ഡീഗഢിൽ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുൾപ്പെടുന്ന 4,700 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ ദേശീയ പുരോഗതിയുടെ മികച്ച മാതൃകയെന്ന നിലയിൽ ഈ നഗരത്തിനുള്ള സവിശേഷ പദവി ചൂണ്ടിക്കാണിച്ച അദ്ദേഹം, മെച്ചപ്പെട്ട ജീവിതശൈലിയും ജീവിതസൗകര്യവും ഉറപ്പാക്കുന്നതിൽ നഗരത്തിന്റെ ഖ്യാതി എടുത്തുകാട്ടി. ഈ മേഖലയിലെ ചണ്ഡിമാതാവിന്റെ ദിവ്യാനുഗ്രഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, നഗരത്തിന്റെ തുടർച്ചയായതും വ്യവസ്ഥാപിതവുമായ വളർച്ചയ്ക്കായുള്ള ഭരണകൂടത്തിന്റെ ദൃഢമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. “ചണ്ഡീഗഢിന്റെ വികസനത്തിനു നിലവിലെ ഗവണ്മെന്റ് എപ്പോഴും പൂർണ മുൻഗണനയാണു നൽകിയിട്ടുള്ളത്” - ശ്രീ മോദി വ്യക്തമാക്കി.പ്രധാനമന്ത്രി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നിവിടങ്ങൾ സന്ദർശിക്കും
July 15th, 06:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ പതിനൊന്നോടെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ, ജീന്ദിനും സോനീപത്തിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 11.30-ഓടെ ജീന്ദിലെ ഏകലവ്യ സ്റ്റേഡിയത്തിൽ, ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.വിജ്ഞാനം, നൈപുണ്യം, ആരോഗ്യം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
July 15th, 12:12 pm
വിജ്ഞാനം കൈവരിച്ചുകൊണ്ടും, പുതിയ നൈപുണ്യങ്ങൾ വികസിപ്പിച്ചുകൊണ്ടും, മികച്ച ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടും ഭാരതത്തിലെ യുവജനങ്ങൾ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഒരു വൻ ശക്തിയായി ഉയർന്നുവരുന്നു. ഈ ഗുണങ്ങൾ വ്യക്തികളെ ശാക്തീകരിക്കുക മാത്രമല്ല, രാഷ്ട്രനിർമ്മാണത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു.ഓസ്‌ട്രേലിയയിലെ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 03:22 pm
നമ്മൾ ഇന്ന് ഒത്തുചേർന്നിരിക്കുന്ന ഈ ഭൂമിയുടെ പരമ്പരാഗത ഉടമകളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം അവരുടെ മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ഉയർന്നുവരുന്നതുമായ മുതിർന്ന നേതാക്കൾക്ക് ഞാൻ എന്റെ ആദരമർപ്പിക്കുകയും ചെയ്യുന്നു.ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 09th, 03:00 pm
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രത്യേക താല്പര്യത്തോടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചടങ്ങിൽ പങ്കെടുത്തു.ഇന്തോനേഷ്യയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 07th, 11:47 pm
നിങ്ങൾ ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ഊർജ്ജസ്വലമായ ഇന്ത്യയുടെ ജീവിക്കുന്ന രൂപമാണ് നിങ്ങൾ. ഇന്ന് ഇവിടെ ഒത്തുകൂടിയ ഇത്രയധികം ആളുകളെ കാണുന്നത് ശരിക്കും സന്തോഷകരമാണ്. സുഹൃത്തുക്കളേ, ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല ഇവിടെ വന്നത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പ്രബോവോ ഇന്ന് എന്നോടൊപ്പം ചേരുന്നു.ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 07th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia
July 07th, 05:15 pm
At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.ഇന്തോനേഷ്യൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
July 07th, 02:51 pm
ഇന്തോനേഷ്യയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് ഇസ്താന മെർദേക്കയിൽ ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഊഷ്മളമായി വരവേൽക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ നടത്തിയ ഇന്ത്യാ സന്ദർശനത്തിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ഇന്തോനേഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
July 07th, 11:21 am
അടുത്ത വർഷങ്ങളിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പുതിയ ഊർജ്ജവും ആത്മവിശ്വാസവും ആഴമേറിയ തന്ത്രപ്രധാനമായ വ്യാപ്തിയും കൈവരിച്ചിട്ടുണ്ട്.നേട്ടങ്ങളുടെ പട്ടിക: 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജപ്പാൻ പ്രധാനമന്ത്രി നടത്തിയ ഇന്ത്യാ സന്ദർശനം
July 02nd, 10:39 pm
അർദ്ധചാലകങ്ങൾ, നിർണായക ധാതുക്കൾ, നിർമിത ബുദ്ധി ഉൾപ്പെടെയുള്ള വിവര-വിനിമയ സാങ്കേതികവിദ്യ (ICT), ശുദ്ധോർജ്ജം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സംയുക്ത പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി പദ്ധതിയധിഷ്ഠിത സഹകരണം പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യ-ജപ്പാൻ ഫാക്ട് ഷീറ്റ് 2.0 ഈ നിർണായക മേഖലയിൽ വളർന്നുവരുന്ന ഇന്ത്യ-ജപ്പാൻ G2G, B2B പങ്കാളിത്തം വ്യക്തമാക്കുന്നു.16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന
July 02nd, 10:22 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജപ്പാൻ പ്രധാനമന്ത്രി താകൈച്ചി സനേ 2026 ജൂലൈ 1 മുതൽ 3 വരെ 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. മുതിർന്ന ഉദ്യോഗസ്ഥർ, സി.ഇ.ഓമാർ, വ്യവസായ പ്രമുഖർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധിസംഘവും പ്രധാനമന്ത്രി താകൈച്ചിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി താകൈച്ചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമായിരുന്നു ഇത്.ഇന്ത്യ–ജപ്പാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
July 02nd, 03:35 pm
ഈ ഫോറത്തിന്റെ ഭാഗമാകുന്ന നമ്മുടെ പുതിയ പങ്കാളികൾക്കും, ഇന്ത്യ–ജപ്പാൻ വിജയഗാഥയുടെ ഭാഗമാകുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
July 01st, 12:22 pm
രാജ്യത്തോടുള്ള അചഞ്ചലമായ സേവനത്തിനും കാരുണ്യത്തിനും പ്രതിബദ്ധതയ്ക്കും നന്ദിയറിയിച്ചുകൊണ്ട്, ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടർമാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു,മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 28th, 08:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാഹെയിലെ വിക്ടോറിയയിൽ വെച്ച് മൗറീഷ്യസ് പ്രധാനമന്ത്രി ഡോ.നവിൻചന്ദ്ര രാംഗൂലവുമായി കൂടിക്കാഴ്ച നടത്തി. സെയ്ഷെൽസിന്റെ സുവർണ്ണ ജൂബിലി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി രാംഗൂലം 2024 നവംബറിൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി മോദിയുമായി നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.സെയ്ഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
June 28th, 02:02 pm
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാം നമ്മുടെ സൗഹൃദത്തെ വിശ്വാസത്തിലേക്കും വിശ്വാസത്തെ സഹകരണത്തിലേക്കും ആ സഹകരണത്തെ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിലേക്കും എന്ന രീതിയിൽ മാറ്റിയെടുത്തു.നെതർലൻഡ്‌സിലെ മാക്സിമ രാജ്ഞി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 25th, 10:40 pm
ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറിയുടെ സാമ്പത്തികാരോഗ്യത്തിനായുള്ള പ്രത്യേക ഉപദേശകകൂടിയായ നെതർലൻഡ്‌സിലെ മാക്സിമ രാജ്ഞി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തി. “ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ നേതൃത്വത്തിലുള്ള വിപ്ലവം സാമ്പത്തിക സേവനങ്ങളെ എങ്ങനെ കൂടുതൽ പ്രാപ്യവും ചെലവുകുറഞ്ഞതുമാക്കുന്നു എന്നു ഞങ്ങൾ ചർച്ച ചെയ്തു”- ശ്രീ മോദി പറഞ്ഞു. കൂട്ടാളികളായ രാജ്യങ്ങളുമായി ലോകമെമ്പാടും അനുഭവങ്ങൾ പങ്കിടുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ശ്രീ മോദി ആവർത്തിച്ചു.