പ്രധാനമന്ത്രി ഏപ്രിൽ 15ന് കർണാടക സന്ദർശിക്കും

April 14th, 10:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 15-ന് കർണാടക സന്ദർശിക്കും. രാവിലെ ഏകദേശം 11 മണിക്ക് മാണ്ഡ്യ ജില്ലയിലെ ശ്രീ ക്ഷേത്ര ആദിചുഞ്ചനഗിരിയിൽ ശ്രീ ഗുരു ഭൈരവൈക്യ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ശ്രീ എച്ച്.ഡി. ദേവഗൗഡ ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

January 29th, 04:25 pm

ശ്രീ എച്ച്.ഡി. ദേവഗൗഡ ജി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സുപ്രധാന വിഷയങ്ങളിൽ ശ്രീ എച്ച്.ഡി. ദേവഗൗഡ ജിയ്ക്കുള്ള ഉൾക്കാഴ്ച ശ്രദ്ധേയമാണെന്നും ഇന്ത്യയുടെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഏറെ പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി മോദി മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി

July 25th, 08:41 pm

ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ജെഡി(എസ്) കര്‍ണാടക മേധാവി, എച്ച്ഡി രേവണ്ണ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 21st, 12:57 pm

മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡ, ജെഡി(എസ്) കര്‍ണാടക അധ്യക്ഷന്‍ ശ്രീ എച്ച് ഡി കുമാരസ്വാമി, ശ്രീ എച്ച് ഡി രേവണ്ണ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.