ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു
June 05th, 10:08 pm
ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 'മേയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിക്ക് അദ്ദേഹം അവിടെ സാക്ഷ്യം വഹിച്ചു.പ്രധാനമന്ത്രി ഗുജറാത്തിലെ ഹസീറയിലുള്ള എൽ ആൻഡ് ടി സമുച്ചയം സന്ദർശിച്ചു
June 05th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഹസീറയിലുള്ള ലാർസൻ ആൻഡ് ടൂബ്രോ (L&T) സമുച്ചയം സന്ദർശിച്ചു. വിവിധ മേഖലകളിൽ കമ്പനി വികസിപ്പിച്ചെടുക്കുന്ന അതിനൂതനാശയങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു.From waste to wealth: PM Modi showcases Surat’s green development model
June 05th, 04:30 pm
At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു
June 05th, 04:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും
June 04th, 10:03 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടം, സൂററ്റ് മെട്രോ റെയിൽ എന്നിവയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിച്ചു
January 18th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടത്തിലെ സൂരത് മെട്രോ റെയിൽ പദ്ധതിയുടെ ഭൂമി പൂജൻ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു. ഗുജറാത്ത് ഗവർണർ, കേന്ദ്ര ആഭ്യന്തരമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അഹമ്മദാബാദ് മെട്രോ പ്രോജക്ട് ഫേസ് 2, സൂററ്റ് മെട്രോ പ്രോജക്റ്റ് എന്നിവയുടെ ഭൂമിപൂജയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
January 18th, 10:30 am
നമസ്‌തേ, ഗുജറാത്ത് ഗവർണർ, ശ്രീ ആചാര്യ ദേവവ്രത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ അമിത് ഷാ ജി, ഗുജറാത്ത് മുഖ്യമന്ത്രി ഹർദീപ് സിംഗ് പുരി ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ജി, എംപിമാർ, എംഎൽഎമാർ അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സഹോദരങ്ങളെഹസിറയിലെ റോ-പാക്‌സ് ടെര്‍മിനലിന്റെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
November 08th, 10:51 am
ഒരൊറ്റ പദ്ധതിയുടെ തുടക്കത്തോടെ വ്യവസായം എളുപ്പത്തില്‍ എങ്ങനെ വര്‍ദ്ധിക്കുന്നുവെന്നതിനും അതേ സമയംതന്നെ ജീവിത സൗകര്യം എങ്ങനെ വളരുന്നുവെന്നതിനും ഒരു മികച്ച ഉദാഹരണമാണ് ഈ പദ്ധതി. തീര്‍ത്ഥാടനത്തെക്കുറിച്ചോ, അല്ലെങ്കില്‍ വാഹനത്തിന് കുറഞ്ഞ നഷ്ടം മാത്രം വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചയെക്കുറിച്ചോ, സമയം ലാഭിക്കുന്നതിനെക്കുറിച്ചോ, ഉല്‍പാദന മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചോ, പഴങ്ങളും പച്ചക്കറികളും സൂറത്തിലെ വിപണികളിലേക്ക് കൊണ്ടുപോകുന്നതിലെ സൗകര്യമോ എന്തുമാകട്ടെ, ഇപ്പോള്‍ നാലഞ്ചു സഹോദരങ്ങളുമായി സംസാരിക്കാനും അവരുടെ അനുഭവങ്ങള്‍ പങ്കിടാനും എനിക്ക് അവസരം ലഭിച്ചു. വേഗത വര്‍ദ്ധിക്കുന്നത് വ്യാപാരത്തെ സുഗമമാക്കുമെന്നതു വളരെ സന്തോഷകരമായ അന്തരീക്ഷം സൃ്ഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നു. ഈ മികച്ച ഗതാഗത സൗകര്യത്തിന്റെ പ്രയോജനം വ്യവസായികള്‍, വ്യാപാരികള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും ലഭിക്കും. സ്വന്തം യാത്രാ ദൂരം കുറയുമ്പോള്‍ ആളുകള്‍ക്കു വളരെയധികം സംതൃപ്തി ലഭിക്കും.ഹാസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
November 08th, 10:50 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹസിറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയും ഗുജറാത്തിലെ ഹാസിറയ്ക്കും ഗോഖനും ഇടയ്ക്കുള്ള റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. പ്രാദേശിക ഉപയോക്താക്കളോട് അദ്ദേഹം സംവദിക്കുകയും ചെയ്തു.ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനവും ഹസീറയ്ക്കും ഘോഘയ്ക്കുമിടയിലെ റോ-പാക്‌സ് ഫെറി സര്‍വീസ് ഫ്‌ളാഗ് ഓഫും നവംബര്‍ 8ന് പ്രധാനമന്ത്രി നിര്‍വഹിക്കും
November 06th, 03:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 8ന് ഗുജറാത്തിലെ ഹസീറയിലെ റോ-പാക്‌സ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഹസീറയ്ക്കും ഘോഘയ്ക്കും ഇടയിലെ റോ-പാക്‌സ് സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 11നാണ് പരിപാടി ആരംഭിക്കുന്നത്. ഈ സേവനം പ്രയോജനപ്പെടുത്തുന്ന പ്രാദേശിക ജനവിഭാഗവുമായി പ്രധാനമന്ത്രി സംവദിക്കും. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി 2019ല്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നാളെ ഗുജറാത്ത് സന്ദര്‍ശിക്കും
January 16th, 08:03 pm
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ, 2019 ജനുവരി 17 മുതല്‍ മൂന്നു ദിവസം ഗുജറാത്ത് സന്ദര്‍ശിക്കും. ഗാന്ധിനഗര്‍, അഹമ്മദാബാദ്, ഹസിറ എന്നിവിടങ്ങളില്‍ അദ്ദേഹമെത്തും.