‘പരാക്രം ദിവസി’ൽ നേതാജി സുഭാഷ് ചന്ദ്രബോസിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
January 23rd, 08:30 am
‘പരാക്രം ദിവസ്’ ആയി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. നേതാജിയുടെ അജയ്യമായ ധൈര്യവും അചഞ്ചലമായ നിശ്ചയദാർഢ്യവും രാജ്യത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിർഭയനേതൃത്വവും അഗാധമായ ദേശസ്‌നേഹവും കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാൻ തലമുറകൾക്ക് ഇന്നും പ്രചോദനമേകുന്നതായി അദ്ദേഹം പറഞ്ഞു.ഒരു ഇന്ത്യൻ ഡോക്ടറുമായുള്ള അഫ്ഗാനിസ്ഥാന്റെ അംബാസഡറുടെ അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
July 01st, 05:17 pm
ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്‌സെയുടെ ട്വീറ്റിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായം പ്രകടിപ്പിച്ചു. . തന്റെയടുക്കലെത്തിയ രോഗി ഇന്ത്യയിലെ അഫ്ഗാൻ അംബാസഡറാണെന്ന് അറിഞ്ഞപ്പോൾ , ഒരു സഹോദരന്റെ പക്കൽ നിന്നും ഫീസ് ഈടാക്കില്ലെന്ന് പറഞ്ഞ ഒരു ഇന്ത്യൻ ഡോക്ടറെ സന്ദർശിച്ചതിന്റെ ഹൃദയസ്‌പൃക്കായവിവരണം അംബാസഡർ പോസ്റ്റ് ചെയ്തിരുന്നു. ട്വീറ്റ് ഹിന്ദിയിലായിരുന്നു. അംബാസഡർ പങ്കിട്ട ഈ സംഭവത്തിന് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിന്റെ സുഗന്ധത്തിന്റെ സത്തയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.നേതാജി സുഭാഷ് ചന്ദ്ര ബോസ് രാജ്യത്തിന് നൽകിയ സംഭാവനയ്ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും ഹരിപുരയിലെ നാളത്തെ പരിപാടി: പ്രധാനമന്ത്രി
January 22nd, 07:10 pm
മഹാനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ഇന്ത്യയുടെ 'പരാക്രം ദിവസ്' ആയി നാളെ ആഘോഷിക്കും. രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ഗുജറാത്തിലെ ഹരിപുരയിൽ ഒരു പ്രത്യേക പരിപാടി നടക്കുന്നു. ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ചേരുക.