2026 ലെ ഇന്ത്യ എനർജി വീക്കിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 27th, 10:15 am

​കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ഗോവ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, അംബാസഡർമാർ, സിഇഒമാർ, വിശിഷ്ടാതിഥികൾ, മറ്റ് വിശിഷ്ടാതിഥികൾ, മഹതികളേ, മാന്യരേ!

'ഇന്ത്യ എനർജി വീക്ക്-2026' ൻ്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു

January 27th, 10:08 am

ഇന്ത്യ എനർജി വീക്ക് 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്തു. എനർജി വീക്കിന്റെ ഈ പുതിയ പതിപ്പിൽ ഏകദേശം 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഗോവയിൽ ഒത്തുചേർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഊർജ്ജ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇവർ ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പങ്കെടുത്ത എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുകയും ചെയ്തു.

വിശാഖ് റിഫൈനറിയിലെ അവക്ഷിപ്ത നവീകരണ സൗകര്യം കമ്മീഷൻ ചെയ്തതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

January 06th, 08:50 am

ആന്ധ്രപ്രദേശിലെ വിശാഖ് റിഫൈനറിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) അവക്ഷിപ്ത നവീകരണ സൗകര്യം (R U F) വിജയകരമായി കമ്മീഷൻ ചെയ്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു, ഊർജ്ജ സുരക്ഷയിലേക്കും സ്വാശ്രയത്വത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിലെ നിർണായക കുതിച്ചുചാട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

Sri Guru Teg Bahadur Ji's life, sacrifice and character are a tremendous source of inspiration: PM Modi in Kurukshetra

November 25th, 04:40 pm

PM Modi addressed an event commemorating the 350th Shaheedi Diwas of Sri Guru Teg Bahadur Ji at Kurukshetra in Haryana. He remarked that Sri Guru Teg Bahadur Ji considered the defense of truth, justice, and faith as his dharma, and he upheld this dharma by sacrificing his life. On this historic occasion, the Government of India has had the privilege of dedicating a commemorative postage stamp and a special coin at the feet of Sri Guru Teg Bahadur Ji.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വദിന പരിപാടിയെ അഭിസംബോധന ചെയ്തു

November 25th, 04:38 pm

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പൈതൃകത്തിന്റെ ശ്രദ്ധേയമായ സംഗമമാണ് ഈ ദിവസമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാവിലെ താൻ രാമായണ നഗരമായ അയോധ്യയിലായിരുന്നെന്നും ഇപ്പോൾ ഗീതയുടെ നഗരമായ കുരുക്ഷേത്രയിലാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 350-ാം രക്തസാക്ഷിത്വ ദിനത്തിൽ ശ്രീ ഗുരു തേഗ് ബഹാദുർ ജിക്ക് ഏവരും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സന്നിഹിതരായ സന്ന്യാസിമാരെയും ആദരണീയരായ സദസ്സിനെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകയും ഏവർക്കും വിനയാന്വിതനായി വന്ദനമർപ്പിക്കുകയും ചെയ്തു.

ഗുരുചരണയാത്രയുടെ ഭാഗമാകാനും പവിത്രമായ ‘ജോർ സാഹിബ്’ ദർശനം നടത്താനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

October 22nd, 06:41 pm

ശ്രീ ഗുരു ഗോവിന്ദ് സിങ്‌ജിയുടെയും മാതാ സാഹിബ് കൗർ-ജിയുടെയും കാലാതീതമായ ഉപദേശങ്ങളും ആത്മീയ പൈതൃകവും സ്മരിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുരുചരണയാത്രാവേളയിൽ ഏവർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.

ഉജ്ജ്വല കുടുംബത്തിൽ ചേരുന്ന അമ്മമാരെയും സഹോദരിമാരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

September 22nd, 03:46 pm

ഉജ്ജ്വല കുടുംബത്തിലേക്ക് ചേരുന്ന എല്ലാ അമ്മമാരെയും സഹോദരിമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ ഈ ചുവടുവയ്പ്പിലൂടെ, ഈ പുണ്യ ഉത്സവത്തിൽ അവർക്ക് പുതിയ സന്തോഷം അനുഭവിക്കാൻ മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിനായുള്ള നമ്മുടെ പ്രതിബദ്ധതകൾക്ക് കൂടുതൽ ശക്തി ആർജ്ജിക്കാനും സാധിക്കും, ശ്രീ മോദി പറഞ്ഞു.