വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.

December 08th, 12:30 pm

ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

December 08th, 12:00 pm

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ബീഹാറിൽ *രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

September 02nd, 01:00 pm

രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡ് =സംസ്ഥാന ഉപജീവന ഫണ്ട് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡ്)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാർ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു

September 02nd, 12:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ബിഹാർ രാജ്യ ജീവിക നിധി സാഖ് സഹകാരി സംഘ് ലിമിറ്റഡിനു തുടക്കംകുറിച്ചു. ഈ ശുഭകരമായ ചൊവ്വാഴ്ച, വളരെ പ്രതീക്ഷ നൽകുന്ന സംരംഭം ആരംഭിക്കുകയാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ജീവിക നിധി സാഖ് സഹകാരി സംഘ് വഴി ബിഹാറിലെ അമ്മമാർക്കും സഹോദരിമാർക്കും പുതിയ സൗകര്യം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജീവികയുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിലുടനീളം സ്ത്രീകൾക്ക് സാമ്പത്തിക സഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് അവരുടെ ജോലികളും കച്ചവടവും മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജീവിക നിധി സംവിധാനം പൂർണ്ണമായും ഡിജിറ്റൽ ആയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അതിനാൽ, നേരിട്ട് ഓഫീസ് സന്ദർശനം പോലുള്ളവയുടെ ആവശ്യകത ഇല്ലാതാക്കുന്നു. ഇപ്പോൾ എല്ലാം മൊബൈൽ ഫോൺ വഴി ചെയ്യാൻ കഴിയും. ജീവിക നിധി സാഖ് സഹകാരി സംഘം ആരംഭിച്ചതിന് ബിഹാറിലെ അമ്മമാരെയും സഹോദരിമാരെയും അദ്ദേഹം അഭിനന്ദിച്ചു. ഈ ശ്രദ്ധേയമായ സംരംഭത്തിന് ശ്രീ നിതീഷ് കുമാറിനെയും ബിഹാർ ഗവണ്മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു.

​79-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയിലെ പ്രധാന ഭാഗങ്ങൾ

August 15th, 03:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 79-ാം സ്വാതന്ത്ര്യദിനമായ ഇന്നു ഡൽഹിയിലെ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. 103 മിനിറ്റു നീണ്ട ശ്രീ മോദിയുടെ അഭിസംബോധന ചെങ്കോട്ടയിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയതും നിർണായകവുമായ പ്രസംഗമായിരുന്നു, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന നേട്ടത്തിനായുള്ള ധീരമായ രൂപരേഖ അവതരിപ്പിച്ചു. സ്വയംപര്യാപ്തത, നവീകരണം, പൗരശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആത്മവിശ്വാസമുള്ളതും സാങ്കേതികമായി പുരോഗമിച്ചതും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര അദ്ദേഹം എടുത്തുകാട്ടി.

​79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

August 15th, 07:00 am

ഈ മഹത്തായ സ്വാതന്ത്ര്യോത്സവം നമ്മുടെ ജനങ്ങളുടെ 140 കോടി പ്രതിജ്ഞകളുടെ ആഘോഷമാണ്. ഈ സ്വാതന്ത്ര്യോത്സവം കൂട്ടായ നേട്ടങ്ങളുടെ, അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ ഹൃദയങ്ങൾ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. രാഷ്ട്രം തുടർച്ചയായി ഐക്യത്തിന്റെ ചൈതന്യത്തിനു കരുത്തുപകരുകയാണ്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമികളിലും ഹിമാലയൻ കൊടുമുടികളിലും കടൽത്തീരങ്ങളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ‘ഹർ ഘർ തിരംഗ’ അലയടിക്കുന്നു. എല്ലായിടത്തും ഒരേ പ്രതിധ്വനി, ഒരേ ഹർഷാരവം: നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ട മാതൃരാജ്യത്തിനായുള്ള വാഴ്ത്തലുകൾ.

India celebrates 79th Independence Day

August 15th, 06:45 am

PM Modi, in his address to the nation on the 79th Independence day paid tribute to the Constituent Assembly, freedom fighters, and Constitution makers. He reiterated that India will always protect the interests of its farmers, livestock keepers and fishermen. He highlighted key initiatives—GST reforms, Pradhan Mantri Viksit Bharat Rozgar Yojana, National Sports Policy, and Sudharshan Chakra Mission—aimed at achieving a Viksit Bharat by 2047. Special guests like Panchayat members and “Drone Didis” graced the Red Fort celebrations.

ഹർ ഘർ തിരംഗ പരിപാടിയിലെ മികച്ച ജന പങ്കാളിത്തത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

August 09th, 07:54 pm

ഹർ ഘർ തിരംഗ പരിപാടിയിലെ മികച്ച ജന പങ്കാളിത്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ദേശസ്നേഹത്തെയും ത്രിവർണ്ണ പതാകയോടുള്ള അചഞ്ചലമായ അഭിമാനത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. harghartiranga.com-ൽ തങ്ങളുടെ ഫോട്ടോകളും സെൽഫികളും പങ്കിടുന്നത് തുടരാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

പിംഗലി വെങ്കയ്യ ജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

August 02nd, 02:55 pm

നമ്മുടെ അഭിമാനകരമായ ത്രിവർണ്ണ പതാക നമുക്ക് നൽകിയതിൽ മുഖ്യ പങ്ക് വഹിച്ച ശ്രീ പിംഗലി വെങ്കയ്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഹർ ഖർ തിരങ്കാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ത്രിവർണ്ണ പതാക ഉയർത്താനും ജനങ്ങളെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, ത്രിവർണ്ണ പതാകയോടൊപ്പമുള്ള അവരുടെ സെൽഫിയോ ഫോട്ടോകളോ harghartiranga.com-ൽ അപ്‌ലോഡ് ചെയ്യാൻ ശ്രീ മോദി അഭ്യർത്ഥിച്ചു

The BJP-NDA government will fight the mafia-driven corruption in recruitment: PM Modi in Godda, Jharkhand

November 13th, 01:47 pm

Attending and addressing rally in Godda, Jharkhand, PM Modi expressed gratitude to the women of the state for their support. He criticized the local government for hijacking benefits meant for women, like housing and water supply. PM Modi assured that under the BJP-NDA government, every family in Jharkhand will get permanent homes, water, gas connections, and free electricity. He also promised solar panels for households, ensuring free power and compensation for any surplus electricity generated.

We ensured that government benefits directly reach beneficiaries without intermediaries: PM Modi in Sarath, Jharkhand

November 13th, 01:46 pm

PM Modi addressed a large gathering in Jharkhand's Sarath. He said, Today, the first phase of voting is happening in Jharkhand. The resolve to protect livelihood, daughters, and land is visible at every booth. There is strong support for the guarantees that the BJP has given for the future of women and youth. It is certain that the JMM-Congress will be wiped out in the Santhali region this time.

PM Modi engages lively audiences in Jharkhand’s Sarath & Godda

November 13th, 01:45 pm

PM Modi addressed a large gathering in Jharkhand's Sarath. He said, Today, the first phase of voting is happening in Jharkhand. The resolve to protect livelihood, daughters, and land is visible at every booth. There is strong support for the guarantees that the BJP has given for the future of women and youth. It is certain that the JMM-Congress will be wiped out in the Santhali region this time.

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:04 pm

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

August 15th, 01:09 pm

ജീവിതത്തിലുടനീളം പോരാടിയതും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങളോടെ തൂക്കുമരത്തെ ധീരമായി സ്വീകരിച്ചതുമായ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത അസംഖ്യം ആദരണീയരും ധീരന്‍മാരുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ആ സുപ്രധാന നിമിഷം ഇന്നാണ്. അവരുടെ സ്ഥൈര്യവും ദൃഢനിശ്ചയവും ദേശസ്‌നേഹവും സ്മരിക്കാനുള്ള ഉത്സവമാണിത്. സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ ധീരഹൃദയന്മാര്‍ മൂലമാണ്. രാജ്യം അവരോട് വളരെ കടപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ മഹത്തായ വ്യക്തികളോടും നാം ആദരവ് പ്രകടിപ്പിക്കുന്നു.

ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

August 15th, 07:30 am

78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വിശദീകരിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് മുതൽ മതേതര സിവിൽ കോഡ് നടപ്പിലാക്കുന്നത് വരെ, ഇന്ത്യയുടെ കൂട്ടായ പുരോഗതിക്കും ഓരോ പൗരൻ്റെയും ശാക്തീകരണത്തിനും പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. അഴിമതിക്കെതിരായ പോരാട്ടം നവോന്മേഷത്തോടെ തുടരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നവീകരണം, വിദ്യാഭ്യാസം, ആഗോള നേതൃത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2047-ഓടെ ഇന്ത്യയെ ഒരു വികസിത ഭാരത് ആകുന്നതിൽ നിന്ന് ഒന്നിനും തടയാനാവില്ലെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ആദരവാണ് 'ഹർ ഘർ തിരംഗ' കാമ്പയിൻ സൂചിപ്പിക്കുന്നത്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 14th, 09:10 pm

ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്ത്യയൊട്ടാകെ പ്രചാരത്തിലായെന്നും ,ഇത് ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ബഹുമാനത്തെ സൂചിപ്പിക്കുന്നതായും പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ ജനങ്ങളുടെ ദേശസ്‌നേഹം സംസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ പ്രതിഫലിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

August 13th, 05:15 pm

അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെങ്ങിലെ സെപ്പയില്‍ നടന്ന ഹര്‍ഘര്‍ തിരംഗ യാത്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷം പ്രകടിപ്പിച്ചു. അരുണാചല്‍ പ്രദേശിന്റെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തില്‍ ദേശസ്‌നേഹം വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൂറത്തിലെ ഹർ ഘർ തിരംഗാ യജ്ഞത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

August 12th, 09:21 pm

''സൂരത്ത് എല്ലാ കാര്യങ്ങളും ആവേശത്തോടെയാണ് ചെയ്യുന്നത്. ഹർ ഘർ തിരംഗയും അതില്‍ നിന്നും വ്യത്യസ്തമല്ല! സൂരത്തിന്റെ ആവേശത്തില്‍ അഭിമാനിക്കുന്നു'' ഹര്‍ സഖ്‌വി എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പ്രധാനമന്ത്രി പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു

August 09th, 09:01 am

സമൂഹമാധ്യമങ്ങളില്‍ ത്രിവര്‍ണ്ണ പതാകയുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ശ്രീ മോദി പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയിലേക്ക് മാറ്റി. ഹര്‍ഘര്‍ തിരംഗ പ്രസ്ഥാനത്തെ അവിസ്മരണീയമായ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ എല്ലാവരും ഇത് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.