ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പഞ്ചാബിലെ, പ്രത്യേകിച്ച് ലുധിയാനയിലെയും പരിസര പ്രദേശങ്ങളിലെയും, ജനങ്ങൾക്ക് ഇത് അതീവ സന്തോഷത്തിന്റെ നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു
February 01st, 07:18 pm
ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചാബിലെ, പ്രത്യേകിച്ച് ലുധിയാനയിലെയും പരിസര പ്രദേശങ്ങളിലെയും, ജനങ്ങൾക്ക് അതീവ സന്തോഷത്തിന്റെ നിമിഷമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഉത്തരേന്ത്യയിലെ സുപ്രധാന വ്യവസായ-വാണിജ്യ കേന്ദ്രമാണ് ലുധിയാനയെന്നും ഈ നഗരത്തിന്റെ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് അശ്രാന്തം പരിശ്രമിക്കുന്നുണ്ടെന്നും അത്യാധുനിക വിമാനത്താവളത്തിനായി നടന്നുവരുന്ന പ്രവർത്തനങ്ങളിൽ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.