ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പഞ്ചാബിലെ, പ്രത്യേകിച്ച് ലുധിയാനയിലെയും പരിസര പ്രദേശങ്ങളിലെയും, ജനങ്ങൾക്ക് ഇത് അതീവ സന്തോഷത്തിന്റെ നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു
February 01st, 07:18 pm
ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചാബിലെ, പ്രത്യേകിച്ച് ലുധിയാനയിലെയും പരിസര പ്രദേശങ്ങളിലെയും, ജനങ്ങൾക്ക് അതീവ സന്തോഷത്തിന്റെ നിമിഷമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഉത്തരേന്ത്യയിലെ സുപ്രധാന വ്യവസായ-വാണിജ്യ കേന്ദ്രമാണ് ലുധിയാനയെന്നും ഈ നഗരത്തിന്റെ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് അശ്രാന്തം പരിശ്രമിക്കുന്നുണ്ടെന്നും അത്യാധുനിക വിമാനത്താവളത്തിനായി നടന്നുവരുന്ന പ്രവർത്തനങ്ങളിൽ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.സന്ത് ഗുരു രവിദാസ്ജിയുടെ 649-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഫെബ്രുവരി ഒന്നിന് പഞ്ചാബ് സന്ദർശിക്കും
January 31st, 10:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി ഒന്നിനു പഞ്ചാബ് സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 3.45-നു പ്രധാനമന്ത്രി ആദംപുർ വിമാനത്താവളം സന്ദർശിക്കും. വിമാനത്താവളത്തിന്റെ പുതിയ പേരായ 'ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളം, ആദംപുർ' അദ്ദേഹം അനാച്ഛാദനം ചെയ്യും. പഞ്ചാബിലെ ലുധിയാനയിലെ ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ മന്ദിരത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.PM Modi celebrates Diwali with Soldiers
November 11th, 05:02 pm