ജി-7 ഉച്ചകോടിയുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
June 17th, 12:38 am
ജി-7 ഉച്ചകോടിയുടെ ഭാഗമായി ഫ്രാൻസിലെ എവിയാനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. 2026-ൽ ഇരു നേതാക്കളും തമ്മിലുള്ള ഈ മൂന്നാമത്തെ കൂടിക്കാഴ്ച, ശക്തവും ഊർജ്ജസ്വലവുമായ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം
May 15th, 03:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗിക സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും ഔപചാരിക വരവേൽപ്പ് നൽകുകയും ചെയ്തു.നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനം
May 15th, 03:46 pm
പ്രധാനമന്ത്രി മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചു. പെട്രോളിയം, എണ്ണ, പ്രതിരോധം, കപ്പൽ അറ്റകുറ്റപ്പണി, സമുദ്ര സഹകരണം, സൂപ്പർ കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ 1 ബില്യൺ യുഎസ് ഡോളർ വരെയുള്ള നിക്ഷേപങ്ങൾ പര്യവേക്ഷണം ചെയ്യുന്ന അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും (എഡിഐഎ) ഇന്ത്യയുടെ എൻഐഐഎഫും ഒരു പ്രധാന പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.പ്രധാനമന്ത്രി മോദി യുഎഇയിൽ എത്തി ചേർന്നു
May 15th, 01:31 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെ അബുദാബിയിൽ എത്തി ചേർന്നു. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു"യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന
May 15th, 07:56 am
2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)
May 11th, 09:00 pm
2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി സംസാരിച്ചു
March 17th, 10:42 pm
യുഎഇ പ്രസിഡന്റ്, ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി സംസാരിക്കുകയും, ഈദ് ആശംസകൾ മുൻകൂറായി നേരുകയും ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയും പ്രസിഡന്റും ചർച്ച ചെയ്തു. യുഎഇയിൽ നിരപരാധികളുടെ ജീവഹാനിക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കാരണമായ എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 01st, 11:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു.അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം
February 19th, 05:45 pm
2026 ഫെബ്രുവരി 19-ന് ന്യൂഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ഫെബ്രുവരി 18,19 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. 2024 സെപ്റ്റംബറിലെ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിന് ശേഷമുള്ള രണ്ടാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.ഫലങ്ങളുടെ പട്ടിക: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം
January 19th, 08:23 pm
ധോലേര പ്രത്യേക നിക്ഷേപ മേഖലയുടെ വികസനത്തിനായി ഗുജറാത്ത് ഗവൺമെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിക്ഷേപ മന്ത്രാലയവും തമ്മിലുള്ള നിക്ഷേപ സഹകരണത്തിനായുള്ള ഉദ്ദേശ്യപത്രംസംയുക്ത പ്രസ്താവന: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനം
January 19th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026 ജനുവരി 19-ന് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തുന്ന അഞ്ചാമത്തെ ഇന്ത്യാ സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം കൂടിയാണിത്.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി സ്വീകരിച്ചു
January 19th, 05:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബായ് കിരീടാവകാശിയെ സ്വീകരിച്ച് പ്രധാനമന്ത്രി
April 08th, 05:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സ്വീകരിച്ചു.സംയുക്തപ്രസ്താവന: പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം (ഫെബ്രുവരി 13-14, 2024)
February 14th, 10:23 pm
യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും 2024 ഫെബ്രുവരി 13ന് അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യുഎഇയിലേക്കു സ്വാഗതംചെയ്ത പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, 2024 ഫെബ്രുവരി 14നു ദുബായിൽ നടന്ന ‘ലോക ഗവൺമെന്റ് ഉച്ചകോടി 2024’ൽ സംസാരിക്കാനുള്ള ക്ഷണം സ്വീകരിച്ചതിനുള്ള തന്റെ ആദരം അറിയിക്കുകയും ചെയ്തു.യുഎഇയിലെ അബുദാബിയില്‍ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 14th, 07:16 pm
ശ്രീ സ്വാമി നാരായണ്‍ ജയ് ദേവ്, ആദരണീയനാ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്, ബഹുമാനപ്പെട്ട മഹന്ത് സ്വാമി ജി മഹാരാജ്, ഭാരതത്തിലെയും യുഎഇടയിലെയും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ സഹോദരീസഹോദരന്മാരേ!PM Modi inaugurates BAPS Hindu Mandir in Abu Dhabi, UAE
February 14th, 06:51 pm
Prime Minister Narendra Modi inaugurated the BAPS Hindu Mandir in Abu Dhabi, UAE. The PM along with the Mukhya Mahant of BAPS Hindu Mandir performed all the rituals. The PM termed the Hindu Mandir in Abu Dhabi as a symbol of shared heritage of humanity.The friendship between Bharat and the UAE is reaching unprecedented heights: PM Modi
February 13th, 11:19 pm
Prime Minister Narendra Modi addressed the 'Ahlan Modi' community programme in Abhi Dhabi. The PM expressed his heartfelt gratitude to UAE President HH Mohamed bin Zayed Al Nahyan for the warmth and affection during their meetings. The PM reiterated the importance of the bond that India and UAE share historically. The PM said, “India and UAE are partners in progress.”യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഇവന്റായ "അഹ്ലന്‍ മോദി''യില്‍ പ്രധാനമന്ത്രി സംബന്ധിച്ചു
February 13th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി യു എ ഇയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച 'അഹ്ലന്‍ മോദി' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പരിപാടിയില്‍ 7 എമിറേറ്റുകളില്‍ നിന്നും എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പടെ പങ്കെടുത്തു. ഇതോടൊപ്പം യു എ ഇ സ്വദേശികളും സദസില്‍ ഉണ്ടായിരുന്നു.PM Modi arrives in Abu Dhabi, UAE
February 13th, 05:47 pm
Prime Minister Narendra Modi arrived in Abu Dhabi, UAE. He was warmly received by UAE President HH Mohamed bin Zayed Al Nahyan at the airport.