പ്രധാനമന്ത്രി ഗയാന പ്രസിഡന്റിനെ അഭിനന്ദിച്ചു
September 06th, 09:09 pm
ഗയാനയിലെ പൊതു-പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ പ്രസിഡന്റ് ഇർഫാൻ അലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കരുത്തുറ്റതും ചരിത്രപരവുമായ ജനങ്ങളുടെ ബന്ധത്തിൽ ആധാരമായ ഇന്ത്യ-ഗയാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു - ശ്രീ മോദി പറഞ്ഞു.Bihar will prosper and will also play a big role in the prosperity of the country: PM Modi in Siwan
June 20th, 01:00 pm
PM Modi launched multiple development projects worth over Rs 5,200 crore in Siwan, Bihar. He affirmed that Bihar will play a major role in the transformation of India. The PM highlighted that an engine made in Bihar will now power trains in Africa. He remarked that while previous regimes place Dr. Ambedkar’s image at their feet, he holds Dr. Ambedkar in his heart, and his government is providing housing, free ration, electricity, and clean water to the poor.ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
June 20th, 12:00 pm
ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ബാബ മഹേന്ദ്ര നാഥിനും ബാബ ഹൻസ് നാഥിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. സോഹ്ഗര ധാമിന്റെ പവിത്ര സാന്നിധ്യത്തെയും അദ്ദേഹം വന്ദിച്ചു. മാ താവേ ഭവാനി, മാ അംബികാ ഭവാനി എന്നിവരെയും അദ്ദേഹം വണങ്ങി. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ദേശ് രത്ന ഡോ. രാജേന്ദ്ര പ്രസാദിനെയും ലോക്നായക് ജയപ്രകാശ് നാരായണനെയും പ്രധാനമന്ത്രി സ്മരിച്ചു.പാരഗ്വേ പ്രസിഡന്റുമായുള്ള പ്രതിനിധിതലചർച്ചകൾക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം
June 02nd, 03:00 pm
താങ്കളെയും താങ്കളുടെ പ്രതിനിധിസംഘത്തെയും ഇന്ത്യയിലേക്കു ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ദക്ഷിണ അമേരിക്കയിലെ പ്രധാന പങ്കാളിയാണു പാരഗ്വേ. നമ്മുടെ ഭൂമിശാസ്ത്രപരിധികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ, നാം പങ്കിടുന്നത് ഒരേ ജനാധിപത്യമൂല്യങ്ങളാണ്. ജനക്ഷേമത്തിനുള്ള കരുതലിനും സമാനമായി നാം പ്രാധാന്യമേകുന്നു.'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)
March 30th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -We are not just the Mother of Democracy; democracy is an integral part of our lives: PM
January 09th, 10:15 am
PM Modi inaugurated the 18th Pravasi Bharatiya Divas convention in Bhubaneswar, Odisha. Expressing his heartfelt gratitude to the Indian diaspora and thanking them for giving him the opportunity to hold his head high with pride on the global stage, Shri Modi highlighted that over the past decade, he had met numerous world leaders, all of whom have praised the Indian diaspora for their social values and contributions to their respective societies.ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 09th, 10:00 am
ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ ഇന്ത്യൻ പ്രവാസി പരിപാടികളിൽ ഉദ്ഘാടന ഗാനം ആലപിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രവാസികളുടെ വികാരങ്ങളും വികാരങ്ങളും പകർത്തിയ മനോഹരമായ ആലാപനത്തിന് ഗ്രാമി അവാർഡ് ജേതാവായ കലാകാരൻ റിക്കി കേജിനെയും സംഘത്തെയും അദ്ദേഹം പ്രശംസിച്ചു.The teachings of Lord Christ celebrate love, harmony and brotherhood: PM at Christmas programme
December 23rd, 09:24 pm
PM Modi attended the Christmas celebrations organized by the Catholic Bishops Conference of India (CBCI) and extended greetings to the Christian community worldwide. Highlighting India’s inclusive development journey, he emphasized hope, collective efforts, and compassion as key drivers of a developed India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു
December 23rd, 09:11 pm
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് ന്യൂഡല്‍ഹിയിലെ സിബിസിഐ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭാ ആസ്ഥാനത്ത് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, സഭയിലെ പ്രമുഖ നേതാക്കള്‍ എന്നിവരുള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.ഏക് പേഡ് മാ കേ നാം സംരംഭത്തിന് നൽകിയ പിന്തുണയ്ക്ക് ഗയാന പ്രസിഡൻ്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു
November 25th, 10:39 am
ഏക് പേഡ് മാ കേ നാം സംരംഭത്തിന് നൽകിയ പിന്തുണയ്ക്ക് ഗയാന പ്രസിഡൻ്റ് ഡോ. ഇർഫാൻ അലിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഗയാനയിലെ ഇന്ത്യൻ സമൂഹത്തോടുള്ള തൻ്റെ ആദരം ഇന്നലത്തെ മൻ കി ബാത്ത് എപ്പിസോഡിൽ ശ്രീ മോദി ആവർത്തിച്ചു.We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024
November 24th, 08:48 pm
PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു
November 24th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.ഗയാനയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
November 22nd, 05:31 am
ഇന്ത്യയും ഗയാനയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിലും സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലും ക്രിക്കറ്റ് വലിയ സംഭാവന നൽകിയതായി, ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ജോർജ്ജ്ടൗണിലെ ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു
November 22nd, 03:09 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ജ്ടൗണിലുള്ള ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗയാനയിൽ ഇന്ത്യൻ സംസ്കാരം സംരക്ഷിക്കുന്നതിലുള്ള ആര്യസമാജത്തിന്റെ പങ്കിനെയും അവരുടെ ശ്രമങ്ങളെയും ശ്രീ മോദി പ്രശംസിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷിക്കുന്നതിനാൽ ഈ വർഷം വളരെ സവിശേഷമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഗയാനയിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും അഭിവൃദ്ധി പ്രാപിക്കുന്നു : പ്രധാനമന്ത്രി
November 22nd, 03:06 am
ഗയാനയിലെ സരസ്വതി വിദ്യാ നികേതൻ സ്‌കൂൾ സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യ-ഗയാന സാംസ്‌കാരിക ബന്ധം ആഴത്തിലാക്കാനുള്ള സ്വാമി ആകാശരാനന്ദ ജിയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ഗയാനയിൽ അഭിവൃദ്ധിപ്പെട്ടുവരികയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 22nd, 03:02 am
ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
November 22nd, 03:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:57 pm
ഗയാനയിലെ ജോർജ്ജ്ടൗണിൽ നവംബർ 20-ന് നടന്ന 2-ാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രനാഡ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:44 pm
രണ്ടാമതു ക്യാരികോം ഉച്ചകോടിക്കിടെ, ഗയാനയിലെ ജോർജ്‌ടൗണിൽ നവംബർ 20ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രനാഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചലുമായി കൂടിക്കാഴ്ച നടത്തി.