Assam will not only break voting records but also create new victory records: PM Modi
March 30th, 01:30 pm
PM Modi interacted with BJP booth karyakartas across Assam as a part of the ‘Mera Booth, Sabse Mazboot’ programme via NaMo App. He energised booth-level members and reaffirmed that every booth remains the foundation of the party’s strength and electoral success. He hailed the true spirit of Assam, calling it a powerful force driving BJP’s growth in the Northeast.PM Modi’s interaction with BJP booth Karyakartas from Assam ahead of Assembly Elections
March 30th, 01:00 pm
PM Modi interacted with BJP booth karyakartas across Assam as a part of the ‘Mera Booth, Sabse Mazboot’ programme via NaMo App. He energised booth-level members and reaffirmed that every booth remains the foundation of the party’s strength and electoral success. He hailed the true spirit of Assam, calling it a powerful force driving BJP’s growth in the Northeast.*അസമിലെ സിൽചറിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ*
March 14th, 11:10 am
സംസ്ഥാനത്തിന്റെ ജനകീയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, ഇവിടെ സന്നിഹിതരായിട്ടുള്ള സംസ്ഥാന ഗവൺമെന്റിലെ മന്ത്രിമാർ, ജനപ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ സിൽചറിൽ 23,550 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
March 14th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ സിൽചറിൽ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ സംസാരിക്കവേ, സാംസ്കാരികത്തനിമയും ഉന്മേഷവും നിറഞ്ഞ ബരാക് താഴ്‌വര സന്ദർശിക്കുന്നത് എപ്പോഴും സവിശേഷമായ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രവും ഭാഷയും ലയിച്ച് സവിശേഷമായ പ്രാദേശിക സ്വത്വം രൂപപ്പെടുത്തിയ ഈ താഴ്‌വരയുടെ കവാടമാണ് സിൽചറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബംഗാളി, അസമീസ്, ഗോത്ര പാരമ്പര്യങ്ങൾ ഒരുമയോടെ തഴച്ചുവളരുന്ന വൈവിധ്യത്തിലാണ് ഈ മേഖലയുടെ കരുത്ത് അടങ്ങിയിരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ബരാക് താഴ്‌വരയുടെ വൈവിധ്യം അതിന്റെ വലിയ സമ്പത്താണ്, ഇത് പൗരന്മാർക്കിടയിൽ സാഹോദര്യമനോഭാവം വളർത്തുന്നു - ശ്രീ മോദി വ്യക്തമാക്കി.അസമിലെ ഗുവഹാത്തിയിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 13th, 05:30 pm
ആസാം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, സംസ്ഥാന ഗവൺമെന്റിന്റെ ഇപ്പോഴത്തെ എല്ലാ മന്ത്രിമാർ, ജനപ്രതിനിധികൾ, സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യത്തുടനീളമുള്ള നമ്മുടെ കർഷക കൂട്ടാളികളേ, തേയിലത്തോട്ടങ്ങളിൽ പ്രവർത്തിക്കുന്ന എന്റെ സഹോദരീസഹോദരന്മാരേ, നമ്മുടെ മുതിർന്ന മുഖ്യമന്ത്രിമാരിൽ പലരും ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഈ പരിപാടിയിൽ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഞാൻ കാണുന്നു, എല്ലാവർക്കും എന്റെ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ₹ 1,94,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു; രാജ്യത്തെ കോടിക്കണക്കിനു കർഷകർക്കായി ₹18,000 കോടിയിലധികം മൂല്യമുള്ള പിഎം കിസാൻ സമ്മാൻ നിധി വിതരണം ചെയ്തു
March 13th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹാട്ടിയിൽ ഏകദേശം ₹1,94,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഗുവാഹാട്ടിയിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, നഗരത്തിലെ ജനങ്ങൾക്കു ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പങ്കുചേർന്ന കർഷകരെയും തേയിലത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന സഹോദരീസഹോദരന്മാരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. നവരാത്രിയുടെ തലേദിവസം കാമാഖ്യ മാതാവിന്റെ പുണ്യഭൂമിയിൽ എത്താൻ കഴിഞ്ഞതു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “നവരാത്രി ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, കാമാഖ്യ മാതാവിന്റെ ഈ പുണ്യഭൂമിയിൽ നിങ്ങളുടെ ദർശനം ലഭിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരിക്കുന്നു” - ശ്രീ മോദി പറഞ്ഞു.അസമിലെ കൊക്രഝാറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
March 13th, 03:00 pm
ആദ്യമായി, ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മ ജിയെയും, രൂപനാഥ് ബ്രഹ്മ ജിയെയും, ഈ നാട്ടിലെ മഹാന്മാരെയും ഞാൻ ആദരപൂർവ്വം വണങ്ങുന്നു. എന്റെ കാഴ്ച എത്തുന്നിടത്തെല്ലാം ആളുകളെ മാത്രമേ ദൃശ്യമാകുന്നുള്ളൂ, അമ്മമാരും സഹോദരിമാരും അവരുടെ അനുഗ്രഹങ്ങൾ നൽകാൻ എത്തിയിട്ടുണ്ട്. നിങ്ങൾ വളരെയധികം പേർ അവിടെ എത്തിയിരിക്കുന്നു. നിങ്ങളുടെ ഈ സ്നേഹം എനിക്ക് ഒരു കടം പോലെയാണ്. നിങ്ങളെ സേവിച്ചുകൊണ്ടും ഈ പ്രദേശം വികസിപ്പിച്ചുകൊണ്ടും ഈ കടം വീട്ടാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.അസമിലെ കൊക്രജാറിൽ 4,570 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 13th, 02:30 pm
പ്രധാമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ അസമിലെ കൊക്രജാറിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു. മോശം കാലാവസ്ഥ കാരണം കൊക്രജാർ സന്ദർശിക്കാൻ കഴിയാത്തതായി പറഞ്ഞ പ്രധാനമന്ത്രി, അവിടെ ഒത്തുകൂടിയ പൗരന്മാരോട് ആത്മാർത്ഥമായി ക്ഷമാപണം നടത്തി. ഗുവാഹത്തിയിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബോഡോഫ ഉപേന്ദ്രനാഥ് ബ്രഹ്മ, രൂപനാഥ് ബ്രഹ്മ തുടങ്ങിയ രാജ്യത്തെ മഹാനായ വ്യക്തിത്വങ്ങൾക്ക് മുന്നിൽ താൻ പ്രണാമം അർപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു. ജനക്കൂട്ടത്തിന്റെ വൻ പങ്കാളിത്തം തനിക്ക് കടപ്പാടാണെന്നും, ഇത് സമർപ്പിത സേവനത്തിലൂടെയും പ്രാദേശിക വികസനത്തിലൂടെയും താൻ തിരികെ നൽകാൻ ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി നിരീക്ഷിച്ചു. നിങ്ങളെ സേവിച്ചും ഈ പ്രദേശം വികസിപ്പിച്ചും ഈ കടം വീട്ടാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.പ്രധാനമന്ത്രി മാർച്ച് 13-നും 14-നും അസം സന്ദർശിക്കും
March 12th, 05:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 13-നും 14-നും അസം സന്ദർശിക്കും. സന്ദർശനവേളയിൽ കൊക്രാഝാർ, ഗുവാഹാട്ടി, സിൽചർ എന്നിവിടങ്ങളിലായി ₹47,600 കോടിയിലധികം മൂല്യമുള്ള വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും ഭൂമിപൂജയും ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിക്കും.അസമിലെ ഗുവാഹത്തിയിൽ കുമാർ ഭാസ്കർ വർമ്മ സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
February 14th, 07:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള കുമാർ ഭാസ്കർ വർമ്മ സേതു ഉദ്ഘാടനം ചെയ്തു. ഗുവാഹത്തിക്കും പരിസര പ്രദേശങ്ങൾക്കും ഈ പാലം ഒരു സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. കണക്റ്റിവിറ്റി, സൗകര്യം, വാണിജ്യം എന്നിവ ഗണ്യമായി വർദ്ധിപ്പിക്കപ്പെടും. ഭക്തർക്ക് കൂടുതൽ എളുപ്പത്തിൽ കാമാഖ്യ ക്ഷേത്രത്തിലേക്ക് പോകാൻ ഇത് സഹായിക്കും, ശ്രീ മോദി കൂട്ടിച്ചേർത്തു.Congress wants to push Assam back into instability and infiltration: PM Modi in Guwahati
February 14th, 03:00 pm
PM Modi addressed a massive public rally in Guwahati, where he said the recent Union Budget has further strengthened the vision of the BJP-NDA for the development of Assam and the North East. Calling the North East “Ashtalakshmi,” he said the region was ignored for decades by Congress but is now being served with dedication.PM Modi addresses a grand public rally in Guwahati, Assam
February 14th, 02:30 pm
PM Modi addressed a massive public rally in Guwahati, where he said the recent Union Budget has further strengthened the vision of the BJP-NDA for the development of Assam and the North East. Calling the North East “Ashtalakshmi,” he said the region was ignored for decades by Congress but is now being served with dedication.ഫെബ്രുവരി 14 ന് പ്രധാനമന്ത്രി അസം സന്ദർശിക്കും
February 13th, 11:38 am
2026 ഫെബ്രുവരി 14 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസം സന്ദർശിക്കും. രാവിലെ 10:30 ന് പ്രധാനമന്ത്രി ദിബ്രുഗഡിലെ മൊറാൻ ബൈപാസിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ELF) യിൽ ഇറങ്ങും, അവിടെ അദ്ദേഹം യുദ്ധവിമാനങ്ങളുടേയും ഗതാഗത സംവിധാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ആകാശ പ്രദർശനം കാണും. ഉച്ചയ്ക്ക് 1 മണിക്ക് പ്രധാനമന്ത്രി ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള കുമാർ ഭാസ്കർ വർമ്മ സേതു സന്ദർശിക്കും. തുടർന്ന്, ഉച്ചയ്ക്ക് 1:30 ന്, ഗുവാഹത്തിയിലെ ലചിത് ഘട്ടിൽ 5,450 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.“പരിക്ഷാ പേ ചർച്ച 2026” പരിപാടിയുടെ രണ്ടാം പതിപ്പിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ
February 09th, 10:30 am
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, പരീക്ഷാ പേ ചർച്ചയുടെ ഈ പ്രധാനപ്പെട്ട പതിപ്പിലേക്ക് സ്വാഗതം. ഇത്തവണ ഇത് അൽപ്പം വ്യത്യസ്തമാണ്, അൽപ്പം പ്രത്യേകതയുള്ളതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ പേ ചർച്ച നടത്തണമെന്ന് നിരവധി വിദ്യാർത്ഥികൾ നിർദ്ദേശിച്ചിരുന്നു. അതിനാൽ ഇത്തവണ, ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളോടൊപ്പം ഈ ചർച്ചകൾ നടത്താൻ ഞാൻ ഇരുന്നു. ഈ പ്രത്യേക എപ്പിസോഡിൽ, നിങ്ങൾക്ക് അത് കൃത്യമായി കാണാൻ കഴിയും. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് നമുക്ക് ആരംഭിക്കാം. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും എന്നെ വളരെയധികം ആകർഷിച്ചു. നമുക്ക് ഒന്ന് നോക്കാം.കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി 'പരീക്ഷാ പേ ചർച്ച 2026'-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 09th, 10:00 am
'പരീക്ഷാ പേ ചർച്ച' (PPC) 2026-ന്റെ ഒമ്പതാം പതിപ്പിന്റെ തുടർച്ചയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. PPC 2026-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി. 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത ശ്രീ മോദി, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും തന്നെ ആഴത്തിൽ ആകർഷിച്ചുവെന്ന് കോയമ്പത്തൂർ പതിപ്പിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വണക്കം പറഞ്ഞ് അവരെ അഭിവാദ്യം ചെയ്ത അദ്ദേഹം ലഘുവായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹത്തെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ ആവേശത്തോടെ പറഞ്ഞു. വലിയൊരു നാടകീയ പ്രവേശനം പ്രതീക്ഷിച്ചിരുന്ന തങ്ങൾക്ക് മുന്നിൽ അദ്ദേഹം വളരെ ലാളിത്യത്തോടെയും എളിമയോടെയും വിനയത്തോടെയുമാണ് എത്തിയതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ വരവ് തങ്ങൾക്ക് രോമാഞ്ചമുണ്ടാക്കിയെന്ന് ഒരു വിദ്യാർത്ഥി പങ്കുവെച്ചു.ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലും പരീക്ഷാ വാരിയേഴ്‌സിനോടൊപ്പം നടത്തുന്ന 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു
February 03rd, 04:45 pm
ഭാരതത്തിലെ യുവതയുടെ കൂട്ടായ മനോഭാവത്തിനും ഹൃദ്യമായ സംവാദങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിനായി, 2026 ഫെബ്രുവരി 6-ന് സംപ്രേക്ഷണം ചെയ്യുന്ന 'പരീക്ഷാ പേ ചർച്ച'യുടെ (Pariksha Pe Charcha) പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പൗരന്മാരെ ക്ഷണിച്ചു.ഗുവാഹത്തിയിൽ നടന്ന പരമ്പരാഗത ബോഡോ സാംസ്കാരിക പരിപാടിയായ 'ബാഗുറൂമ്പ ദോഹോ'യിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 17th, 06:30 pm
അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ സർബാനന്ദ സോനോവാൾ ജി, പബിത്ര മാർഗരിറ്റ ജി, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദോയ്മാരി ജി, ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് മെമ്പർ ഹാഗ്രാമാ മോഹീലാരി ജി, സംസ്ഥാന ഗവൺമെന്റ് മന്ത്രിമാർ, വിശിഷ്ട പൗരന്മാരായ സഹോദരീസഹോദരന്മാരേ, അസമിലെ എന്റെ സഹോദരീസഹോദരന്മാരേ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ഗുവാഹാട്ടിയിൽ ബാഗുരുംബ ദോഹോ പരിപാടിയെ അഭിസംബോധന ചെയ്തു
January 17th, 06:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുവാഹാട്ടിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര-സാംസ്കാരിക പരിപാടിയായ ‘ബാഗുരുംബ ദോഹോ 2026’-നെ അഭിസംബോധനചെയ്തു. അസമിന്റെ സംസ്കാരം നേരിട്ടു കാണാനും ബോഡോ സമൂഹത്തിന്റെ പാരമ്പര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നു ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. മറ്റൊരു പ്രധാനമന്ത്രിയും തന്നെപ്പോലെ ഇത്രയധികം തവണ അസം സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അസമിന്റെ കലയും സംസ്കാരവും വലിയ വേദികൾ നേടണമെന്നും ഇത്തരം മഹത്തായ ആഘോഷങ്ങളിലൂടെ രാജ്യത്തും ലോകമെമ്പാടും അംഗീകാരം നേടണമെന്നുമാണു തന്റെ എപ്പോഴത്തെയും ആഗ്രഹമെന്നു ശ്രീ മോദി പറഞ്ഞു. വലിയ തോതിലുള്ള ബിഹു ആഘോഷങ്ങൾ, ഝുമോർ ബിനന്ദിനിയുടെ ആവിഷ്കാരം, ഒന്നരവർഷംമുമ്പു ന്യൂഡൽഹിയിൽ നടന്ന മഹത്തായ ബോഡോ മഹോത്സവം, മറ്റു സാംസ്കാരിക പരിപാടികൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഈ ദിശയിൽ തുടർച്ചയായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിന്റെ കലയുടെയും സംസ്കാരത്തിന്റെയും സവിശേഷമായ ആനന്ദം അനുഭവിക്കാനുള്ള ഒരവസരവും താൻ പാഴാക്കാറില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ബാഗുരുംബ ഉത്സവം വീണ്ടും സംഘടിപ്പിക്കപ്പെടുകയാണെന്നും, ഇതു ബോഡോ സ്വത്വത്തിന്റെ ചടുലമായ ആഘോഷമാണെന്നും അസമിന്റെ പാരമ്പര്യത്തിനുള്ള ആദരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ചു കലാകാരന്മാർക്ക്, ശ്രീ മോദി ആശംസകളും അഭിനന്ദനങ്ങളും നേർന്നു.Prime Minister Narendra Modi to visit West Bengal
January 16th, 01:55 pm
PM Modi will also visit West Bengal on 17–18 January 2026 to launch multiple development projects aimed at strengthening connectivity and accelerating development in West Bengal and the North-Eastern region. In Malda, the PM will flag off Vande Bharat Sleeper and Amrit Bharat trains and inaugurate various development projects. On 18 January, the PM will launch multiple development projects worth around ₹830 crore at Singur in Hooghly district.അസമിലെ നാംരൂപിലെ യൂറിയ പ്ലാന്റിന്റെ ഭൂമിപൂജാ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 21st, 04:25 pm
അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകനും ഇവിടുത്തെ നിങ്ങളുടെ പ്രതിനിധിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികളേ, ഞങ്ങളെ അനുഗ്രഹിക്കാനായി ഇത്ര വലിയ സംഖ്യയിൽ എത്തിച്ചേർന്ന എന്റെ സഹോദരീസഹോദരന്മാരെ, പന്തലിനുള്ളിലുള്ളതിനേക്കാൾ കൂടുതൽ ആളുകളെ ഞാൻ പുറത്തുകാണുന്നു.