2025ലെ നോർവേ ചെസ്സിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയിച്ച ഗുകേഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 02nd, 08:23 pm
2025ലെ നോർവേ ചെസ്സിന്റെ ആറാം റൗണ്ടിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയിച്ച ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഏറ്റവും മികച്ച വിജയം നേടിയ ഗുകേഷിന് അഭിനന്ദനങ്ങൾ. 2025ലെ നോർവേ ചെസ്സിന്റെ ആറാം റൗണ്ടിൽ മാഗ്നസ് കാൾസണെതിരെ ഇതാദ്യമായി വിജയം നേടിയത് അദ്ദേഹത്തിന്റെ സാമർഥ്യവും സമർപ്പണവും പ്രകടമാക്കുന്നു” - ശ്രീ മോദി പറഞ്ഞു.ചെസ് ചാമ്പ്യൻ ഡി ഗുകേഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
December 28th, 06:34 pm
ചെസ് ചാമ്പ്യൻ ഡി ഗുകേഷ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച ശ്രീ മോദി, ഗുകേഷിന്റെ ആത്മവിശ്വാസം ഏവർക്കും പ്രചോദനകരമാണെന്നും ചൂണ്ടിക്കാട്ടി. യോഗയുടെയും ധ്യാനത്തിന്റെയും പരിവർത്തനസാധ്യതകളെക്കുറിച്ചാണ് ഇന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
December 12th, 07:35 pm
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി മാറിയ ഡി ഗുകേഷിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ നേട്ടം ചരിത്രപരവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.