Governor of Gujarat meets the Prime Minister

June 25th, 10:50 pm

Governor of Gujarat, Shri Acharya Devvrat met with the Prime Minister Shri Narendra Modi, today.

ഗുജറാത്തിലെ വഡോദര ഗ്രാമത്തിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

June 17th, 04:31 pm

ഗുജറാത്തിലെ വഡോദര ഗ്രാമത്തിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു

June 05th, 10:08 pm

ഗുജറാത്തിലെ ഹസിറയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 'മേയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിക്ക് അദ്ദേഹം അവിടെ സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി ഗുജറാത്തിലെ ഹസീറയിലുള്ള എൽ ആൻഡ് ടി സമുച്ചയം സന്ദർശിച്ചു

June 05th, 08:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഹസീറയിലുള്ള ലാർസൻ ആൻഡ് ടൂബ്രോ (L&T) സമുച്ചയം സന്ദർശിച്ചു. വിവിധ മേഖലകളിൽ കമ്പനി വികസിപ്പിച്ചെടുക്കുന്ന അതിനൂതനാശയങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു.

From waste to wealth: PM Modi showcases Surat’s green development model

June 05th, 04:30 pm

At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു

June 05th, 04:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ജൂൺ 5-ന് സൂറത്തും ദാമനും സന്ദർശിക്കും

June 04th, 10:03 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 5-ന് ഗുജറാത്തും ദാമനും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2:30-ഓടെ പ്രധാനമന്ത്രി സൂറത്ത് ജില്ലയിലെ ഹസീറ സന്ദർശിക്കുകയും നിലവിൽ പുരോഗമിക്കുന്ന വ്യവസായ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അവലോകനം ചെയ്യുകയും ചെയ്യും. വൈകീട്ട് 4:15-ഓടെ സൂറത്തിൽ ഏകദേശം 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടൽ എന്നിവ പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഗുജറാത്തിലെ സൂറത്തിൽ അപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി

June 02nd, 07:32 pm

ഗുജറാത്തിലെ സൂറത്ത് ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അപകടസ്ഥലത്ത് അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച

May 19th, 06:40 pm

ഉഭയകക്ഷി സഹകരണം അവലോകനം ചെയ്ത ഇരു നേതാക്കളും സംയുക്ത അജണ്ടയിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിന് മുൻഗണന നൽകുന്നതും ഇരു രാജ്യങ്ങളിലെയും ഹരിത പരിവർത്തനത്തിന് സഹായകവുമായ ഇന്ത്യ-ഡെന്മാർക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2020 ൽ ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു വരുന്ന പതിവ് ഉന്നതതല ചർച്ചകൾ അനുസ്മരിച്ചുകൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ആശയവിനിമയം, നൂതന ഗവേഷണം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തെ കൈമാറ്റങ്ങൾ എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. പ്രതിരോധം, നിർമ്മിതബുദ്ധി എന്നീ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യമറിയിക്കാൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.

പ്രധാനമന്ത്രി അഫ്സ്ലൂയിറ്റ്ഡിജ്ക് ഡാം സന്ദർശിച്ചു

May 17th, 03:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനൊമൊപ്പം ഡച്ച് ജലസംരക്ഷണ മേഖലയിലെ പ്രശസ്ത നിർമ്മിതിയായ അഫ്‌സ്ലൂയിറ്റ്ഡൈക് അണക്കെട്ട് സന്ദർശിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

May 17th, 03:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ

May 17th, 02:47 am

ഇന്ത്യ-നെതർലാൻഡ്‌സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള രൂപരേഖ [2026-2030]

എ.എസ്.എം.എല്ലും ടാറ്റ ഇലക്ട്രോണിക്സും തമ്മിലുള്ള സെമികണ്ടക്ടർ നിർമ്മാണ കരാർ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു

May 16th, 10:30 pm

ഗുജറാത്തിലെ ധോലേരയിലുള്ള സെമികണ്ടക്ടർ ഫാബിനെ പിന്തുണയ്ക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സും എ.എസ്.എം.എല്ലും തമ്മിലുള്ള കരാർ ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും സാക്ഷ്യം വഹിച്ചു.

പ്രധാനമന്ത്രി ഡച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി

May 16th, 10:15 pm

ഊർജ്ജം, തുറമുഖങ്ങൾ, ആരോഗ്യം, കാർഷിക വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ഡച്ച് കമ്പനികളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും ചർച്ചകൾ നടത്തി. ബിസിനസ്സ് നേതാക്കൾ പ്രധാനമായും മൂന്ന് മേഖലകളെ അടിസ്ഥാനമാക്കി പ്രസന്റേഷനുകൾ അവതരിപ്പിച്ചു: സെമികണ്ടക്ടറുകൾ, സാങ്കേതികവിദ്യയും നൂതനാശയങ്ങളും ;അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ്, മാരിടൈം; സുസ്ഥിരത, ഊർജ്ജം, കൃഷി എന്നിവയായിരുന്നു അവ. ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ അവർ ഇതിൽ വിശദീകരിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയെ ഉൾപ്പെടുത്തി പുതിയ റെയിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയുടെ ദൈർഘ്യം 134 കിലോമീറ്ററോളം വർദ്ധിപ്പിക്കും

May 13th, 03:34 pm

റെയിൽവേ മന്ത്രാലയത്തിന്റെ അഹമ്മദാബാദ് (സർഖേജ്) - ധോലേര സെമി ഹൈസ്പീഡ് ഡബിൾ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഏകദേശം 20,667 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആസൂത്രണം ചെയ്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സെമി ഹൈ-സ്പീഡ് പദ്ധതിയാണിത്.

വഡോദരയിലേക്കുള്ള യാത്രാമധ്യേ പകർത്തിയ സോമനാഥ് ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

May 11th, 05:14 pm

സോമനാഥിൽ നിന്നും വഡോദരയിലേക്കുള്ള യാത്രാമധ്യേ പകർത്തിയ സോമനാഥ് ക്ഷേത്രത്തിന്റെ ചിത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ഗുജറാത്തിലെ സോമനാഥിൽ വെച്ച് സർദാർ വല്ലഭായ് പട്ടേലിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

May 11th, 03:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥിൽ വെച്ച് സർദാർ വല്ലഭായ് പട്ടേലിന് ഹൃദയംഗമമായ പ്രണാമമർപ്പിച്ചു.

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ മഹാപൂജയും കുംഭാഭിഷേകവും നടത്തി പ്രധാനമന്ത്രി

May 11th, 03:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ മഹാപൂജയും കുംഭാഭിഷേകവും നടത്തി.

ഗുജറാത്തിലെ പ്രഭാസ് പാടനിൽ നടന്ന സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 11th, 10:20 am

ഇന്ന് പ്രഭാസ് പാടൻ എന്ന പുണ്യഭൂമി ഒരു ദിവ്യപ്രഭയാൽ നിറഞ്ഞിരിക്കുന്നു. മഹാദേവന്റെ ഈ ദർശനം, ഈ സൗന്ദര്യം, ഭൂമിയിൽ നിന്നും ആകാശത്തു നിന്നുമുള്ള പുഷ്പവൃഷ്ടി, കാവിപ്പതാകകളുടെ തിളക്കം, കലയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും ​ഗംഭീരമായ അവതരണങ്ങൾ, വേദമന്ത്രോച്ചാരണം, ശ്രീകോവിലിനുള്ളിലെ ശിവാക്ഷരി മന്ത്രത്തിന്റെ തടസ്സമില്ലാത്ത ജപം, ഇതിനെല്ലാമൊപ്പം കടലലകളുടെ ഗർജ്ജനം - മുഴുവൻ പ്രപഞ്ചവും ഒരേ സ്വരത്തിൽ സംസാരിക്കുന്നതുപോലെ തോന്നുന്നു: സോമനാഥ് കീ ജയ്! സോമനാഥന് സ്തുതി!

ഗുജറാത്തിലെ പുനർനിർമ്മിച്ച സോമനാഥ ക്ഷേത്രത്തിന്റെ 75-ാം വാർഷികാഘോഷമായ സോമനാഥ് അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു

May 11th, 10:15 am

ക്ഷേത്രത്തിന്റെ 75-ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സോമനാഥ ക്ഷേത്ര സമുച്ചയത്തിൽ നടന്ന വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യവേ, ഈ ചടങ്ങ് കേവലം ഔദ്യോഗിക ചടങ്ങല്ലെന്നും ഭാരതത്തിന്റെ ശാശ്വതമായ ബോധത്തിന്റെയും നാഗരികമായ അതിജീവനത്തിന്റെയും പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. വേദമന്ത്രോച്ചാരണങ്ങളും സാംസ്കാരിക പ്രകടനങ്ങളും സമുദ്ര തിരമാലകളുടെ ഗർജ്ജനവും ഈ പുണ്യസങ്കേതത്തിന്റെ പുനർനിർമ്മാണ ആഘോഷങ്ങളിൽ ലയിച്ചുചേർന്നപ്പോൾ ഭക്തിയും ദേശാഭിമാനവും ഒത്തുചേർന്ന അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് ജനസഞ്ചയം സാക്ഷ്യം വഹിച്ചത്.