ഗ്രേറ്റർ നോയിഡയിൽ നടന്ന ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 25th, 10:22 am
ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവ സുഹൃത്തുക്കളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2200-ലധികം പ്രദർശകർ ഇവിടെ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തവണ, വ്യാപാര പ്രദർശനത്തിന്റെ പങ്കാളിരാഷ്ട്രം റഷ്യയാണ്. ഇതിനർത്ഥം ഈ വ്യാപാര പ്രദർശനത്തിൽ, കാലം തെളിയിച്ച പങ്കാളിത്തം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നാണ്. ഈ പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ജിയെയും, മറ്റ് എല്ലാ ഗവൺമെന്റ് സഹപ്രവർത്തകരേയും, പങ്കാളികളേയും ഞാൻ അഭിനന്ദിക്കുന്നു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ, ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 25th, 10:00 am
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് നടന്ന 'ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, യുപി അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവാക്കളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2,200-ലധികം പ്രദർശകർ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ വ്യാപാര പ്രദർശനത്തിൽ രാജ്യത്തിന്റെ പങ്കാളി റഷ്യയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു, ഇത് കാലം തെളിയിച്ച പങ്കാളിത്തത്തിന്റെ ശക്തിപ്പെടലിന് അടിവരയിടുന്നു. പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഗവണ്മെന്റിലെ സഹപ്രവർത്തകരെയും, മറ്റ് പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. അന്ത്യോദയയുടെ പാതയിലേക്ക് രാജ്യത്തെ നയിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈയൊരു പ്രദർശനമേളയ്ക്ക് അരങ്ങൊരുങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കി, ദരിദ്രരിലേക്ക് പോലും വികസനം എത്തിക്കുക എന്നതാണ് അന്ത്യോദയയുടെ അർത്ഥമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമഗ്രവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ വികസനത്തിന്റെ ഈ മാതൃക ഇന്ത്യ ഇപ്പോൾ ലോകത്തിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അസമിലെ ദരംഗിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
September 14th, 11:30 am
ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്! അസമിന്റെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ സർബാനന്ദ സോനോവാൾ ജി, അസം ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, തുടർച്ചയായ മഴയെ അവഗണിച്ചും ഞങ്ങളെ അനുഗ്രഹിക്കാൻ ഇവിടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർ - നമസ്കാരം.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ ദാരംഗിൽ 6,500 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
September 14th, 11:00 am
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് താൻ അസം സന്ദർശിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഉജ്ജ്വല വിജയം മാ കാമാഖ്യയുടെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പുണ്യഭൂമിയിൽ കാലുകുത്തിയപ്പോൾ തനിക്ക് ആഴത്തിലുള്ള ആത്മീയ സംതൃപ്തി അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്മാഷ്ടമി ദിനത്തിൽ അസ്സമിലെ ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നുള്ള തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിൽ 'സുദർശന-ചക്രം' എന്ന ആശയം താൻ അവതരിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. സംസ്കാരത്തിന്റെയും ചരിത്രപരമായ അഭിമാനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും സംഗമസ്ഥാനമായി ശ്രീ മോദി മംഗൾഡോയിയെ ഉയർത്തിക്കാട്ടി. അസ്സമിന്റെ സ്വത്വത്തിന്റെ പ്രതീകമായി ഈ പ്രദേശം നിലകൊള്ളുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചോദനവും വീര്യവും നിറഞ്ഞ ഈ ഭൂമിയിൽ, ജനങ്ങളെ കാണാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചതിൽ താൻ അനുഗ്രഹീതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിലും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലും നെക്സ്റ്റ്ജെൻ ജിഎസ്ടി പരിഷ്കാരങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
September 04th, 09:15 pm
ഇന്ത്യയുടെ സാമ്പത്തിക ഘടനയെയും ആഗോള നിലയെയും പുനർനിർമ്മിച്ച ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള ഗവണ്മെന്റിന്റെ ഒരു ദശാബ്ദക്കാലത്തെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി. നിക്ഷേപത്തെ ഉത്തേജിപ്പിച്ച കോർപ്പറേറ്റ് നികുതി ഇളവുകൾ മുതൽ ദേശീയ വിപണിയെ ഏകീകരിച്ച ജിഎസ്ടി നടപ്പിലാക്കലും, ജീവിത സൗകര്യം വർദ്ധിപ്പിച്ച വ്യക്തിഗത ആദായ നികുതി പരിഷ്കാരങ്ങളും വരെയുള്ള പരിഷ്കരണ പാത സ്ഥിരതയുള്ളതും പൗരകേന്ദ്രീകൃതവുമാണ്.ഇന്ത്യയുടെ പൊതുജനാരോഗ്യ- പോഷകാഹാര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നെക്സ്റ്റ്ജെൻ ജിഎസ്ടി പരിഷ്കാരങ്ങളുടെ പരിവർത്തനാത്മക സ്വാധീനം എടുത്തുകാട്ടി പ്രധാനമന്ത്രി
September 04th, 09:01 pm
ഇന്ത്യയുടെ പൊതുജനാരോഗ്യ-പോഷകാഹാര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ #NextGenGST പരിഷ്കാരങ്ങളുടെ പരിവർത്തനാത്മക സ്വാധീനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കൾ, പാചക അവശ്യവസ്തുക്കൾ, പ്രോട്ടീൻ സമ്പുഷ്ട ഉൽപ്പന്നങ്ങൾ എന്നിവയുടെ നികുതി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ, പരിഷ്കാരങ്ങൾ രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് മെച്ചപ്പെട്ടതും കുറഞ്ഞ ചെലവുള്ളതുമായ ഭക്ഷണ ലഭ്യതയിൽ നേരിട്ട് സംഭാവന നൽകുന്നു.'2047 ആകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്' എന്നതിന് ഊന്നൽ നൽകി, എല്ലാ പൗരന്മാർക്കും സാമ്പത്തിക സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി.
September 04th, 08:55 pm
സാർവത്രിക സാമ്പത്തിക സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയിലെ ഒരു പ്രധാന മുന്നേറ്റം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു.. #NextGenGST പരിഷ്കാരങ്ങളുടെ ഏറ്റവും പുതിയ ഘട്ടം, ലൈഫ്, ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്ക് കാര്യമായ നികുതിയിളവ് നൽകുന്നു, ഇത് ഓരോ പൗരനും കൂടുതൽ താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നു.ഇന്ത്യയിലെ മധ്യവർഗ്ഗത്തെ പിന്തുണയ്ക്കുന്നതിൽ ഗവണ്മെന്റിനുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
September 04th, 08:53 pm
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സാമൂഹിക പരിവർത്തനത്തിനും പിന്നിലെ പ്രേരകശക്തിയായി തുടരുന്ന രാജ്യത്തിൻ്റെ മധ്യവർഗത്തെ പിന്തുണയ്ക്കുന്നതിനുള്ള ഗവൺമെന്റിന്റെ ആഴത്തിലുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അടിവരയിട്ടു.ഇന്ത്യയുടെ ഉൽപ്പാദന മേഖലയിൽ ഏറ്റവും പുതിയ GST പരിഷ്കാരങ്ങൾ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനത്തിന് അടിവരയിട്ട് പ്രധാനമന്ത്രി
September 04th, 08:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയുടെ ഉൽപ്പാദനമേഖലയിൽ ഏറ്റവും പുതിയ GST പരിഷ്കാരങ്ങൾ ചെലുത്തുന്ന പരിവർത്തനാത്മക സ്വാധീനത്തിന് ഊന്നൽ നൽകി. #NextGenGST സംരംഭം ലളിതവൽക്കരിച്ച നികുതി സ്ലാബുകൾ, കാര്യക്ഷമമായ ഡിജിറ്റൽ ചട്ടങ്ങൾ പാലിക്കൽ, ചെലവ് കാര്യക്ഷമത എന്നിവ കൊണ്ടുവരുന്നു. ഇത് ആഭ്യന്തര ഉൽപ്പാദനവും മത്സരശേഷിയും ഗണ്യമായി വർദ്ധിപ്പിക്കും.അടുത്തതലമുറ GST പരിഷ്കാരങ്ങൾ ക്ഷീരകർഷകരെ ശാക്തീകരിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി
September 04th, 08:43 pm
പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിലും ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിലും ക്ഷീരകർഷകരുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ക്ഷീരകർഷകരോടും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയോടുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.സാധാരണക്കാർ, കർഷകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഇടത്തരക്കാർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾ കൂട്ടായി അംഗീകരിച്ചതിന് ജി എസ്ടി കൗൺസിലിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
September 03rd, 11:00 pm
സാധാരണക്കാർ, കർഷകർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, മധ്യവർഗം, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജി എസ് ടി നിരക്ക് കുറയ്ക്കലുകളും പരിഷ്കാരങ്ങളും സംബന്ധിച്ച കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടങ്ങുന്ന ജിഎസ്ടി കൗൺസിൽ കൂട്ടായി അംഗീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. വിശാലമായ പരിഷ്കാരങ്ങൾ നമ്മുടെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുകയും എല്ലാവർക്കും, പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും, ശ്രീ മോദി പറഞ്ഞു.തമിഴ്‌നാട്ടിലെ മധുരയില്‍ ഓട്ടോമോട്ടീവ് എം.എസ്.എം.ഇകള്‍ക്കായുള്ള ഡിജിറ്റല്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 06:30 pm
നിങ്ങളെ കാത്തിരിക്കാന്‍ ഇടയാക്കികൊണ്ട് ഇവിടെ എത്താന്‍ വൈകിയതിന് നിങ്ങളോട് എല്ലാവരോടും ആദ്യമായും പ്രധാനമായും, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇന്ന് രാവിലെ നിശ്ചിയിച്ച സമയത്തുതന്നെയാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്, എന്നാല്‍ വിവിധ പരിപാടികളുണ്ടായിരുന്നതില്‍ ഓരോന്നിനും 5 മുതല്‍ 10 മിനിറ്റ് വരെ കൂടുതലായതിനാല്‍, ഞാന്‍ വൈകി. അതിനാല്‍, വൈകിയതിന് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ മധുരയില്‍ ‘ഭാവി സൃഷ്ടിക്കല്‍ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്തു
February 27th, 06:13 pm
തമിഴ്നാട്ടിലെ മധുരയില്‍ ഇന്നു നടന്ന ‘ഭാവി സൃഷ്ടിക്കല്‍ -ഓട്ടാമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്തു. ഗാന്ധിഗ്രാമില്‍ പരിശീലനം ലഭിച്ച വനിതാ സംരംഭകരുമായും സ്‌കൂള്‍ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.Our policy-making is based on the pulse of the people: PM Modi
July 08th, 06:31 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.PM Modi addresses the first "Arun Jaitley Memorial Lecture" in New Delhi
July 08th, 06:30 pm
PM Modi addressed the first ‘Arun Jaitley Memorial Lecture’ in New Delhi. In his remarks, PM Modi said, We adopted the way of growth through inclusivity and tried for everyone’s inclusion. The PM listed measures like providing gas connections to more than 9 crore women, more than 10 crore toilets for the poor, more than 45 crore Jan Dhan accounts, 3 crore pucca houses to the poor.ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 01st, 11:01 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ സഞ്ജയ് ധോത്രേ ജി, എന്റെ മറ്റെല്ലാ സഹപ്രവര്‍ത്തകരേ, ഡിജിറ്റല്‍ ഇന്ത്യയുടെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സഹോദരീ സഹോദരന്മാരേ! ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്!'ഡിജിറ്റല്‍ ഇന്ത്യ' ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
July 01st, 11:00 am
'ഡിജിറ്റല്‍ ഇന്ത്യ'ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഗുണഭോക്താക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ഷാംറാവു ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ജി എസ് ടി 4 വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു
June 30th, 02:39 pm
ജി എസ് ടി 4 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇത് ഇന്ത്യ യുടെ സാമ്പത്തിക രംഗത്ത് ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.Cabinet clears pension scheme for traders
May 31st, 09:02 pm
India has a rich tradition of trade and commerce. Our traders continue to make a strong contribution to India’s economic growth.രാജസ്ഥാനിലെ ചുരുവിൽ പ്രധാനമന്ത്രി മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 26th, 02:07 pm
രാജസ്ഥാനിലെ ചുരു ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന പൊതുയോഗത്തെ അഭിസംബോധന ചെയ്തു. രാജ്യം സുരക്ഷിതമായ കരങ്ങളാണെന്നും, പാർട്ടിയേക്കാൾ രാജ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം അഭിസംബോധനയിൽ പറഞ്ഞു.