വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2026 ന്റെ സമാപന സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 12th, 06:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, എല്ലാ പാർലമെന്റ് അംഗങ്ങൾ, വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ചലഞ്ചിലെ വിജയികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദേശത്ത് നിന്ന് വന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഇവിടെയെത്തിയ എന്റെ യുവ സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഇവിടെ ഒരു പുതിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. നിങ്ങൾ ക്ഷീണിച്ചില്ലല്ലോ? നിങ്ങൾ രണ്ടു ദിവസമായി പ്രവർത്തനനിരതരായിരുന്നു വീണ്ടും കേൾക്കുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നില്ലേ? എന്തായാലും, പിന്നിലുള്ള എന്റെ സീറ്റിലിരുന്ന്, എനിക്ക് ആവശ്യമുള്ളത്രയും ഞാൻ പറഞ്ഞു കഴിഞ്ഞു. ഞാൻ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ പലരും ജനിച്ചിട്ടുപോലുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 2014 ൽ ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും കുട്ടികളായിരിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായാലും ഇപ്പോൾ പ്രധാനമന്ത്രിയായാലും, യുവതലമുറയിൽ എനിക്ക് എപ്പോഴും വലിയ വിശ്വാസമുണ്ട്. നിങ്ങളുടെ കഴിവിൽ നിന്നും പ്രതിഭയിൽ നിന്നും ഞാൻ എപ്പോഴും ഊർജ്ജം നേടിയിട്ടുണ്ട്. ഇന്ന്, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന്റെ കടിഞ്ഞാൺ നിങ്ങൾ വഹിക്കുന്നതായി ഞാൻ കാണുന്നു.Prime Minister Shri Narendra Modi addresses the Viksit Bharat Young Leaders Dialogue 2026
January 12th, 06:30 pm
In his address at the concluding session of the Viksit Bharat Young Leaders Dialogue 2026, PM Modi underscored the critical role of youth leadership in realising the vision of a developed India. He highlighted key reforms and initiatives such as Startup India, Digital India, Ease of Doing Business, and the simplification of tax and compliance, which accelerated India’s startup revolution. The PM encouraged the youth to move forward with confidence, expressing unwavering faith in their potential.കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 05th, 03:45 pm
ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
December 05th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 01st, 10:15 am
ഈ ശീതകാല സമ്മേളനം (പാർലമെന്റിന്റെ) വെറുമൊരു ആചാരമല്ല. രാഷ്ട്രത്തെ അതിവേഗം പുരോഗതിയിലേക്ക് കൊണ്ടുപോകാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ഈ ശീതകാല സമ്മേളനം കൂടുതൽ ഊർജ്ജം പകരുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഭാരതം യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു രാജ്യമാണ്. ജനാധിപത്യത്തിന്റെ ആവേശവും ചൈതന്യവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെടുന്നതിലൂടെ, ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പുകളും അവിടുത്തെ റെക്കോർഡ് വോട്ടർ പങ്കാളിത്തവും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തം സ്വയമേവ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു. ഒരു വശത്ത് ജനാധിപത്യം ശക്തിപ്പെടുകയും മറുവശത്ത്, ഈ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുന്നത് ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഫലം നൽകാൻ സാധിക്കുമെന്ന് ഭാരതം തെളിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക നില ഇന്ന് പുതിയ ഉയരങ്ങളിലേക്ക് എത്തുന്നത്, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നമുക്ക് പുതിയ ആത്മവിശ്വാസവും പുതിയ ശക്തിയും നൽകുന്നു.2025 ലെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
December 01st, 10:00 am
2025 ലെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സമ്മേളനം വെറുമൊരു ആചാരമല്ല, മറിച്ച് ദ്രുതഗതിയിലുള്ള പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ തുടർച്ചയായ യാത്രയ്ക്കായി നവീകരിച്ച ഊർജ്ജത്തിന്റെ ഒരു പ്രധാന ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഈ സമ്മേളനം നവ ഊർജ്ജം പകരുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്, ശ്രീ മോദി കൂട്ടിച്ചേർത്തു.എംഎസ്എംഇകളുടെ വളർച്ചയ്ക്കും ഉൽപ്പാദന മേഖലയുടെ വികാസത്തിനും ഉത്തേജകമായി ജിഎസ്ടി പരിഷ്കാരങ്ങളെ, പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.
September 04th, 08:51 pm
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, നൂതനാശയങ്ങളിലും, സാമ്പത്തിക വിപുലീകരണത്തിലും നിർണായക പങ്കു വഹിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSMEs) ശാക്തീകരിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി വായ്പ ലഭ്യത എളുപ്പമാക്കാനും, വിപണി ബന്ധങ്ങൾ വിപുലീകരിക്കാനും, എംഎസ്എംഇകളുടെ പ്രവർത്തന ഭാരം കുറയ്ക്കാനും ഗവണ്മെന്റ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. #NextGenGST സംരംഭത്തിന് കീഴിലുള്ള ഏറ്റവും പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ ഈ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്.The dreams of crores of women, poor and youth are Modi's resolve: PM Modi
February 18th, 01:00 pm
Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.PM Modi addresses BJP Karyakartas during BJP National Convention 2024
February 18th, 12:30 pm
Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.രാഷ്ട്രപതി, രാജ്യസഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദ്രിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി
February 07th, 02:01 pm
ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തിന് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രിയുടെ മറുപടി
February 07th, 02:00 pm
75-ാം റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും രാഷ്ട്രപതി പ്രസംഗത്തിനിടെ ഇന്ത്യയുടെ ആത്മവിശ്വാസത്തെക്കുറിച്ചു സംസാരിച്ചെന്നും സഭയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ഇന്ത്യയുടെ ശോഭനമായ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ പൗരന്മാരുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസിതഭാരതം എന്ന ദൃഢനിശ്ചയം നിറവേറ്റാൻ രാജ്യത്തിനു മാർഗനിർദേശം നൽകിയ രാഷ്ട്രപതിയുടെ പ്രചോദനാത്മകമായ പ്രസംഗത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിൽ ഫലപ്രദമായ ചർച്ച നടത്തിയതിനു പ്രധാനമന്ത്രി സഭാംഗങ്ങൾക്കു നന്ദി പറഞ്ഞു. “രാഷ്ട്രപതിജിയുടെ പ്രസംഗം ഇന്ത്യയുടെ വർധിക്കുന്ന ആത്മവിശ്വാസത്തിനും മികച്ച ഭാവിക്കും രാജ്യത്തെ ജനങ്ങളുടെ അനന്തമായ സാധ്യതകൾക്കും ഊന്നൽ നൽകുന്നു” - പ്രധാനമന്ത്രി പറഞ്ഞു.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം
February 05th, 05:44 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തെ ഞാന്‍ പിന്‍തുണയ്ക്കുന്നു. പാര്‍ലമെന്റിന്റെ ഈ പുതിയ മന്ദിരത്തില്‍ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി നാമെല്ലാവരെയും അഭിസംബോധന ചെയ്യുമ്പോള്‍, ജാഥയെ ഒന്നാകെ ആഭിജാത്യത്തോടും ബഹുമാനത്തോടും കൂടി ചെങ്കോല്‍ നയിച്ചപ്പോള്‍, നാമെല്ലാം പിന്‍തുടരുകയായിരുന്നു... പുതിയ സഭയിലെ ഈ പുതിയ പാരമ്പര്യം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആ പുണ്യ നിമിഷത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ മഹത്വം പലമടങ്ങ് ഉയരുന്നു. 75-ാമത് റിപ്പബ്ലിക് ദിനത്തിന് ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരവും ചെങ്കോലിന്റെ നേതൃത്വവും... മുഴുവന്‍ രംഗവും വളരെ ശ്രദ്ധേയമായിരുന്നു. ഇവിടെ നിന്ന് ആ മഹത്വം നമുക്കു കാണാനാവില്ല. ഞാന്‍ അവിടെ നിന്നു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍, പുതിയ സഭയില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കണ്ട. ആ നിമിഷം ഞാന്‍ എന്നും നെഞ്ചേറ്റും. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ നന്ദിപ്രമേയത്തെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ വിനയത്തോടെ പ്രകടിപ്പിച്ചതിന് 60-ലധികം ബഹുമാന്യരായ അംഗങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനു പ്രധാനമന്ത്രിയുടെ മറുപടി
February 05th, 05:43 pm
രാഷ്ട്രപതി ജി പ്രസംഗിക്കാനായി പുതിയ സഭയില്‍ എത്തുകയും ബാക്കി പാര്‍ലമെന്റംഗങ്ങള്‍ അവരെ പിന്തുടരുകയും ചെയ്തപ്പോള്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും ജാഥ നയിച്ച ചെങ്കോലിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയത്. ഈ പൈതൃകം സഭയുടെ അന്തസ്സ് വര്‍ധിപ്പിക്കുന്നുവെന്നും 75-ാം റിപ്പബ്ലിക് ദിനം, പുതിയ പാര്‍ലമെന്റ് മന്ദിരം, ചെങ്കോലിന്റെ വരവ് എന്നിവ വളരെ സ്വാധീനം ചെലുത്തിയ സംഭവങ്ങളാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയത്തിനിടെ ചിന്തകളും ആശയങ്ങളും സംഭാവന ചെയ്തതിന് സഭാംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.The next 25 years are crucial to transform India into a 'Viksit Bharat': PM Modi
January 25th, 12:00 pm
PM Modi addressed the people of India at Nav Matdata Sammelan. He said, “The age between 18 to 25 shapes the life of a youth as they witness dynamic changes in their lives”. He added that along with these changes they also become a part of various responsibilities and during this Amrit Kaal, strengthening the democratic process of India is also the responsibility of India’s youth. He said, “The next 25 years are crucial for both India and its youth. It is the responsibility of the youth to transform India into a Viksit Bharat by 2047.”PM Modi’s address at the Nav Matdata Sammelan
January 25th, 11:23 am
PM Modi addressed the people of India at Nav Matdata Sammelan. He said, “The age between 18 to 25 shapes the life of a youth as they witness dynamic changes in their lives”. He added that along with these changes they also become a part of various responsibilities and during this Amrit Kaal, strengthening the democratic process of India is also the responsibility of India’s youth. He said, “The next 25 years are crucial for both India and its youth. It is the responsibility of the youth to transform India into a Viksit Bharat by 2047.”ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി, 2024ന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 10th, 10:30 am
നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024 വര്‍ഷത്തേക്കുള്ള എന്റെ ഹൃദയംഗമമായ പുതുവല്‍സര ആശംസകള്‍ നേരുന്നു. ഭാരതം ഈയിടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തോടെ വികസിത പദവി കൈവരിക്കാന്‍ ലക്ഷ്യമിട്ട് അടുത്ത 25 വര്‍ഷത്തേക്ക് അതിന്റെ ലക്ഷ്യങ്ങള്‍ക്കായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ 25 വര്‍ഷത്തെ ഭരണകാലം ഭാരതത്തിന് 'അമൃത കാല'മാണ്. ഇത് പുതിയ അഭിലാഷങ്ങളുടെയും പുതിയ തീരുമാനങ്ങളുടെയും തുടര്‍ച്ചയായ നേട്ടങ്ങളുടെയും ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. 'അമൃത കാല'ത്തില്‍ നടക്കുന്ന ഈ പ്രഥമ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കു വളരെയധികം പ്രാധാന്യമുണ്ട്. ഈ ഉച്ചകോടിയില്‍ നമ്മളോടൊപ്പം ചേര്‍ന്ന നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭാരതത്തിന്റെ വികസന യാത്രയിലെ വിലപ്പെട്ട സഖ്യകക്ഷികളാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും അറിയിക്കുന്നു.