ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി
June 10th, 11:50 pm
ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ് ജിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
June 10th, 09:45 pm
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ് ജിയുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തി. കൂടുതൽ സമർപ്പണബോധത്തോടും വിശ്വസ്തതയോടും പ്രതിബദ്ധതയോടും കൂടി രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനമാണ് ഇത്തരം അവസരം നൽകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.ലോക്‌സഭാ സ്പീക്കർ ഓം ബിർള ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
June 10th, 09:11 pm
ലോക്‌സഭാ സ്പീക്കർ ഓം ബിർള ജിയുടെ ഹൃദ്യമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ ആഴമേറിയ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യൻ ജനാധിപത്യത്തിലെ ഈ ചരിത്രപരമായ നാഴികക്കല്ല് ജനങ്ങളുടെ അളവറ്റ അനുഗ്രഹങ്ങളുടെയും സ്നേഹത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.ഇന്ത്യയുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന ബഹുമതി കൈവരിച്ച ശ്രീ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു
June 09th, 07:32 pm
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടത്തിലേക്ക് കടക്കുന്നത്തിന്റെ തലേന്ന് ശ്രീ നരേന്ദ്ര മോദിക്ക് ആഗോള നേതാക്കളിൽ നിന്ന് ഊഷ്മളമായ ആശംസാസന്ദേശങ്ങൾ ലഭിച്ചു. പ്രധാനമന്ത്രിയുടെ പരിവർത്തനാത്മകമായ ഭരണത്തെയും, ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളെയും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സാമ്പത്തികമായി ചലനാത്മകവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും ലോകമെമ്പാടുമുള്ള നേതാക്കൾ പ്രകീർത്തിച്ചു.ശ്രദ്ധേയ നേട്ടം കൈവരിച്ച പ്രഗ്നാനന്ദയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 06th, 02:16 pm
ശ്രദ്ധേയ നേട്ടം കൈവരിച്ച പ്രഗ്നാനന്ദയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ തുടർച്ചയായ മികവിനെ എടുത്തുകാട്ടുന്ന തികച്ചും അവിശ്വസനീയമായ നാഴികക്കല്ലാണിതെന്നു പ്രധാനമന്ത്രി കുറിച്ചു. പ്രഗ്നാനന്ദയുടെ ഭാവി ഉദ്യമങ്ങൾക്കു ശ്രീ മോദി എല്ലാ ആശംസകളും നേർന്നു.Prime Minister congratulates Ms. Mette Frederiksen on assuming office as the Prime Minister of Denmark
June 03rd, 06:45 pm
Prime Minister Shri Narendra Modi today congratulated Ms. Mette Frederiksen on assuming office as the Prime Minister of Denmark for a remarkable third consecutive term.കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 03rd, 06:42 pm
കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഡി.കെ. ശിവകുമാർ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ഭരണകാലയളവിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
June 02nd, 09:27 am
തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിന്റെ സവിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.സംസ്ഥാന രൂപീകരണദിനത്തിൽ ഗോവയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 30th, 08:36 am
സംസ്ഥാന രൂപീകരണദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോവയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.പ്രധാനമന്ത്രി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു
May 28th, 09:55 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു.പത്മ പുരസ്കാര ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
May 25th, 11:19 pm
സമൂഹത്തിനും രാഷ്ട്രത്തിനും നൽകിയ അസാധാരണമായ സംഭാവനകൾ മുൻനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ആദരിച്ച ചടങ്ങ് അഭിമാനവും കൃതജ്ഞതയും പ്രചോദനവും നിറഞ്ഞതായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാന രൂപീകരണ ദിനത്തിൽ സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 16th, 01:32 pm
സിക്കിം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവിടുത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സിക്കിം അതിന്റെ അമ്പതാം സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന ഈ വർഷം ഒരു ചരിത്ര നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ വികസന യാത്രയിൽ സിക്കിം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 50-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷ വേളയിൽ താൻ അടുത്തിടെ സിക്കിം സന്ദർശിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, അവിടുത്തെ ജനങ്ങൾ പ്രകടമാക്കിയ ഊഷ്മളതയും സ്നേഹവും തന്നെ വളരെയധികം സ്പർശിച്ചുവെന്ന് പറഞ്ഞു.ദേശീയ സാങ്കേതികവിദ്യാ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 11th, 09:18 am
ദേശീയ സാങ്കേതികവിദ്യാ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ ജിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകൾ നേർന്നു
May 04th, 08:21 am
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജന്മദിനാശംസകൾ നേർന്നു.'മിഷൻ ദൃഷ്ടി'യുടെ വിജയകരമായ വിക്ഷേപണത്തിന് ഗാലക്‌സ് ഐയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
May 03rd, 03:16 pm
'മിഷൻ ദൃഷ്ടി' വിജയകരമായി വിക്ഷേപിച്ചതിൽ ഗാലക്സ്‌ഐയുടെ (GalaxEye)സ്ഥാപകരെയും മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.മഹാരാഷ്ട്ര ദിനത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 01st, 09:14 am
മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് തന്റെ ആശംസകൾ നേർന്നു.ഗുജറാത്ത് ദിനത്തിൽ ഗുജറാത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 01st, 09:14 am
ഗുജറാത്ത് ദിനത്തിന്റെ ഈ സവിശേഷ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.ബുദ്ധ പൂർണ്ണിമ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
May 01st, 09:11 am
ബുദ്ധ പൂർണ്ണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. ബുദ്ധ ഭഗവാന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായുള്ള ശക്തമായ പ്രതിബദ്ധത എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബുദ്ധന്റെ ചിന്തകൾ സമൂഹത്തിൽ സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവം വർധിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനം, അനുകമ്പ, സൽസ്വഭാവം എന്നിവയുടെ പാതയിൽ സഞ്ചരിക്കാൻ പ്രചോദനം നൽകുന്ന ഈ പുണ്യവേളയിൽ ബുദ്ധ ഭഗവാന്റെ ജീവിതമൂല്യങ്ങൾ സ്വീകരിക്കുമെന്ന പ്രതിജ്ഞ പുതുക്കാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.മൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു
April 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.Bengal’s strength is known worldwide, but TMC has trapped it in corruption: PM Modi in Mathurapur
April 23rd, 01:00 pm
Addressing a Vijay Sankalp rally in Mathurapur, West Bengal, PM Modi contrasted BJP’s 11 years of development with TMC’s 15 years of “lies and betrayal.” Targeting the TMC's syndicate culture, he described widespread “cut money” in jobs, land, rations and mandis. He concluded by asserting that a strong wave of change is visible across Bengal, driven by women and youth.