മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ്ണരൂപം
May 19th, 04:25 pm
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത എന്നിവയോടുള്ള നമ്മുടെ പങ്കിട്ട പ്രതിബദ്ധത നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. അതേസമയം സാങ്കേതികവിദ്യയിലും സുസ്ഥിരതയിലുമുള്ള നമ്മുടെ പങ്കിട്ട മുൻഗണനകൾ നമ്മുടെ ബന്ധത്തെ വലിയ അവസരങ്ങളാൽ നിറയ്ക്കുന്നു. അതുകൊണ്ടാണ് എട്ട് വർഷം മുമ്പ് നോർഡിക് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന് കൂടുതൽ ഊർജ്ജവും ചലനാത്മകതയും നൽകുന്നതിനായി നമ്മൾ ഈ വേദി രൂപീകരിച്ചത്.പ്രധാനമന്ത്രി സ്വീഡൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി
May 18th, 12:10 am
സ്വീഡനിലെ ഗോഥെൻബർഗിൽ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരി യോഗത്തിൽ പങ്കെടുക്കുകയും രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിന്റെയും രാജ്ഞി സിൽവിയയുടെയും ഊഷ്മളമായ ആശംസകൾ അറിയിക്കുകയും ചെയ്തു. രാജാവിന്റെ 80-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ഊഷ്മളമായ ആശംസകൾ നേർന്നു.പശ്ചിമ ബംഗാളിലെ സിംഗൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 18th, 03:30 pm
ഇന്നലെ ഞാൻ മാൾഡയിലായിരുന്നു, ഇന്ന് ഹൂഗ്ലിയിൽ നിങ്ങൾക്കെല്ലാവർക്കും ഇടയിലേക്ക് വരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു. ഒരു 'വികസിത ഭാരത'ത്തിനായി കിഴക്കൻ ഇന്ത്യയുടെ വികസനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്താൻ പോകുന്നവയാണ്. ഇതിനിടയിൽ പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടാനും അവ സമർപ്പിക്കാനും എനിക്ക് അവസരം ലഭിച്ചു.ഇന്നലെ, രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പശ്ചിമ ബംഗാളിൽ നിന്ന് യാത്ര ആരംഭിച്ചു. ബംഗാളിന് അര ഡസനോളം പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ലഭിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ആരംഭിച്ചു. ഇതിൽ ഒരു ട്രെയിൻ എന്റെ പാർലമെന്റ് മണ്ഡലമായ കാശി ബനാറസിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന കണ്ണിയെ കൂടുതൽ ശക്തിപ്പെടുത്തും. ഇതുകൂടാതെ ഡൽഹിയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. അതായത്, പശ്ചിമ ബംഗാളിന്റെ റെയിൽവേ കണക്റ്റിവിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 മണിക്കൂർ അഭൂതപൂർവ്വമാണ്. ഒരുപക്ഷേ കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇത്രയധികം പ്രവൃത്തികൾ 24 മണിക്കൂറിനുള്ളിൽ നടന്നിട്ടുണ്ടാകില്ല.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു
January 18th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഇന്നലെ താൻ മാൾഡയിലായിരുന്നുവെന്നും ഇന്നു ഹൂഗ്ലിയിലെ ജനങ്ങൾക്കിടയിൽ എത്താൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യക്ക്, കിഴക്കൻ ഇന്ത്യയുടെ വികസനം അത്യന്താപേക്ഷിതമാണെന്നും ഈ ലക്ഷ്യത്തോടെയാണു കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തിനു കരുത്തേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിനു കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ഈ കാലയളവിൽ തനിക്ക് അവസരം ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ 9-ാമത് പതിപ്പ് ഒക്ടോബർ 8 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 07th, 10:27 am
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ ,സാങ്കേതിക പരിപാടിയായ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2025 ന്റെ 9-ാമത് പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഒക്ടോബർ 8 ന് രാവിലെ 9:45 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്യും.