ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന

September 04th, 08:04 pm

സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.

സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

September 04th, 12:45 pm

പ്രധാനമന്ത്രി വോങ് അധികാരമേറ്റതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹത്തെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷമുള്ള സന്ദർശനം പ്രത്യേകിച്ചും അതിപ്രാധാന്യം അർഹിക്കുന്നു.

2025 ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.

July 21st, 10:30 am

വർഷകാലം പുതുമയെയും സൃഷ്ടിയെയും പ്രതീകപ്പെടുത്തുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള കാലാവസ്ഥ അനുകൂലമായി പുരോഗമിക്കുന്നു, കൃഷിക്ക് ഗുണകരമായ ഒരു കാലാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ഉണ്ട്. നമ്മുടെ കർഷകരുടെ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയിലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും, എല്ലാ വീട്ടിലെയും സമ്പദ്‌വ്യവസ്ഥയിലും മഴ നിർണായക പങ്ക് വഹിക്കുന്നു. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രേഖപ്പെടുത്തിയതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ വർഷത്തെ ജലസംഭരണം, ഇത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും.

വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന

July 21st, 09:54 am

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിൽ, ഭയാനകമായ പഹൽഗാം കൂട്ടക്കൊലയെക്കുറിച്ച് പരാമർശിക്കുകയും പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടുന്നതിൽ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകീകൃത ശബ്ദത്തെ പ്രശംസിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ, പ്രത്യേകിച്ച് യുപിഐയുടെ ആഗോള അംഗീകാരവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നക്സലിസവും മാവോയിസവും ക്ഷയിച്ചുവരികയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.

Even in global uncertainty, one thing is certain - India's rapid growth: PM Modi at Advantage Assam Summit

February 25th, 11:10 am

PM Modi inaugurated the Advantage Assam 2.0 Investment & Infrastructure Summit 2025 in Guwahati, highlighting Assam’s role in India’s growth journey. He emphasized the Northeast’s immense potential and praised Assam’s economic progress, which has doubled to ₹6 lakh crore in six years. Stressing improved connectivity, infrastructure, and investment opportunities, he urged industry leaders to harness Assam’s potential and join the journey towards Viksit Bharat.

അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ- അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

February 25th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗുവാഹത്തിയിൽ അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തു. കിഴക്കേ ഇന്ത്യയും വടക്കു-കിഴക്കേ ഇന്ത്യയും ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും അസ്സമിന്റെ അതുല്യ സാധ്യതകളെയും പുരോഗതിയെയും ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മെഗാ സംരംഭമാണ് അഡ്വാന്റേജ് അസ്സം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിൽ കിഴക്കേ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, നമ്മൾ വികസിത ഭാരതത്തിലേക്ക് പുരോഗമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവരുടെ യഥാർത്ഥ സാധ്യതകൾ പ്രദർശിപ്പിക്കും. അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേ മനോഭാവമാണ് അഡ്വാന്റേജ് അസ്സം പ്രതിനിധാനം ചെയ്യുന്നതെന്നും ഇത്രയും മഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചതിന് അസ്സം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ ഫോർ അസ്സം' എന്ന മാതൃക പ്രവർത്തികമാകുന്ന കാലം വിദൂരമല്ലെന്ന് 2013-ൽ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.

Textile, Tourism & Technology will be key drivers of India's developed future: PM at Global Investors Summit in Madhya Pradesh

February 24th, 10:35 am

At the Global Investors Summit in Bhopal, PM Modi declared a new era of growth, stating, The world’s future lies in India. Emphasizing 'Viksit Madhya Pradesh se Viksit Bharat,' he highlighted MP's vast potential in agriculture, minerals and industry. He further noted that with soaring global confidence and booming investments, India is rapidly advancing towards economic supremacy and clean energy leadership.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു

February 24th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025’ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു ബോർഡ് പരീക്ഷ ഉണ്ടായിരുന്നതിനാലും പരിപാടിക്കായി വരുംവഴി തന്റെ സുരക്ഷാനടപടികൾ വിദ്യാർഥികൾക്ക് അസൗകര്യമുണ്ടാക്കിയതിനാലും പരിപാടിയിൽ എത്താൻ വൈകിയതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ഭോജരാജാവിന്റെ മണ്ണിലേക്കു നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്നു ശ്രീ മോദി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ വികസിത മധ്യപ്രദേശ് അനിവാര്യമായതിനാൽ ഇന്നത്തെ പരിപാടി പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടി ‌ഉജ്വലമായി സംഘടിപ്പിച്ചതിനു മധ്യപ്രദേശ് ഗവണ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.

A New Era for India’s Middle Class: How Policy Reforms Are Reshaping Aspirations and Opportunities

February 08th, 05:48 pm

India’s middle class, long hailed as the backbone of the nation’s economic aspirations, is witnessing a transformative phase. Over the past decade, targeted policy interventions across taxation, healthcare, education, and infrastructure have not only alleviated financial burdens but also unlocked unprecedented opportunities. As the architect of India’s $10 trillion economy vision, this demographic is now poised to drive innovation, consumption, and equitable growth. Let’s explore how systemic reforms are rewriting their future.

Delhi needs a government that works in coordination, not one that thrives on conflicts: PM Modi

January 31st, 03:35 pm

Addressing the huge rally in New Delhi’s Dwarka, PM Modi said, “Delhi needs a double-engine government at both the Centre and the state. You gave Congress years to govern, then the AAP-da took over Delhi. Now, give me the chance to serve Delhi with a double-engine government. I guarantee you that the BJP will leave no stone unturned in Delhi’s development. If this AAP-da continues, Delhi will keep falling behind in development. Delhi needs a government that believes in coordination, not confrontation.”

PM Modi electrifies New Delhi’s Dwarka Rally with a High-Octane speech

January 31st, 03:30 pm

Addressing the huge rally in New Delhi’s Dwarka, PM Modi said, “Delhi needs a double-engine government at both the Centre and the state. You gave Congress years to govern, then the AAP-da took over Delhi. Now, give me the chance to serve Delhi with a double-engine government. I guarantee you that the BJP will leave no stone unturned in Delhi’s development. If this AAP-da continues, Delhi will keep falling behind in development. Delhi needs a government that believes in coordination, not confrontation.”

The strength of India's Yuva Shakti will make India a Viksit Bharat: PM

January 12th, 02:15 pm

PM Modi participated in the Viksit Bharat Young Leaders Dialogue 2025 at Bharat Mandapam, New Delhi, on National Youth Day. Addressing 3,000 young leaders, he highlighted the trust Swami Vivekananda placed in the youth and emphasized his own confidence in their potential. PM Modi recalled India’s G-20 success at the same venue and underscored the role of youth in shaping India’s future, driving the nation toward becoming a Viksit Bharat.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു

January 12th, 02:00 pm

സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള 3,000 ഊര്‍ജസ്വലരായ യുവ നേതാക്കളുമായി അദ്ദേഹം സംവദിച്ചു. തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഭാരതമണ്ഡപത്തിന് ജീവനും ഊര്‍ജവും പകര്‍ന്ന ഇന്ത്യയുടെ യുവത്വത്തിന്റെ ജീവസ്സുറ്റ ഊര്‍ജ്ജത്തെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ യുവജനങ്ങളില്‍ അപാരമായ വിശ്വാസമുണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ രാജ്യം മുഴുവന്‍ സ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഹങ്ങളെപ്പോലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന യുവതലമുറയില്‍ നിന്ന് തന്റെ ശിഷ്യന്മാര്‍ വരുമെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നുവെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. സ്വാമിജി യുവാക്കളെ വിശ്വസിച്ചതുപോലെ സ്വാമിജിയിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുവത്വത്തെ കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ ചൈതന്യപൂര്‍ണമായ ശക്തിയും സജീവമായ പ്രയത്‌നവും കണ്ട് പുതിയ ആത്മവിശ്വാസം അദ്ദേഹത്തില്‍ നിറയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി ഡിസംബർ 17നു രാജസ്ഥാൻ സന്ദർശിക്കും

December 16th, 03:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 17നു രാജസ്ഥാൻ സന്ദർശിക്കും. രാജസ്ഥാൻ സംസ്ഥാന ഗവണ്മെൻ്റ് ഒരു വർഷം പൂർത്തിയാക്കുന്ന ‘ഏക് വർഷ്-പരിണാമം ഉത്കർഷ്’ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ വേളയിൽ രാജസ്ഥാനിലെ ജയ്പൂരിൽ ഊർജം, റോഡ്, റെയിൽവേ, ജലം എന്നിവയുമായി ബന്ധപ്പെട്ട 46,300 കോടി രൂപയുടെ 24 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹാമസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 21st, 09:25 am

ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ രണ്ടാമത് പതിപ്പിന്റെ ഭാഗമായി നവംബർ 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹാമാസ് പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ യോഗമായിരുന്നു ഇത്.

ഫലങ്ങളുടെ പട്ടിക: ഏഴാമത് ഇൻ്റർ ഗവൻമെൻ്റൽ കൂടിയാലോചനകൾക്കായുള്ള ജർമ്മൻ ചാൻസലറുടെ ഇന്ത്യ സന്ദർശനം

October 25th, 07:47 pm

നവീകരണവും സാങ്കേതികവിദ്യയും സംബന്ധിച്ച രൂപരേഖ

ജർമൻ ചാൻസലറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവനയുടെ മലയാള പരിഭാഷ

October 25th, 01:50 pm

ഒന്നാമതായി, ഇന്ത്യയിലെത്തിയ ചാൻസലർ ഷോൾസിനും അദ്ദേഹത്തിൻ്റെ സംഘത്തിനും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നാം തവണയും നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.

പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

October 23rd, 05:22 pm

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.

മൂന്നാം കൗടില്യ സാമ്പത്തിക കോണ്‍ക്ലേവ് 2024ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 04th, 07:45 pm

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് എന്‍ കെ സിംഗ് ജി, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ! കൗടില്യ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പാണിത്. നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി സെഷനുകള്‍ ഇവിടെ നടക്കും. ഈ ചര്‍ച്ചകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്തു

October 04th, 07:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ കൗടില്യ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ധനമന്ത്രാലയവുമായി സഹകരിച്ച് സാമ്പത്തിക വളർച്ച ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കൗടില്യ സാമ്പത്തിക സമ്മേളനം ഹരിതപരിവർത്തനത്തിനു ധനസഹായം നൽകൽ, ഭൗമ-സാമ്പത്തിക വിഭജനം, വളർച്ചാപ്രത്യാഘാതങ്ങൾ, അതിജീവനശേഷി സംരക്ഷിക്കുന്നതിനുള്ള നയപരമായ പ്രവർത്തനങ്ങളുടെ തത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.