സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 28th, 05:00 pm
ഇന്ന് രാവിലെ എനിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ പുരസ്കാരം നൽകി ആദരിച്ചതിന് പ്രസിഡന്റ് ഏർമിനിയോടും സെയ്ഷെൽസിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രയത്നിക്കുന്ന ഏവർക്കും ഈ പുരസ്കാരം വലിയൊരു പ്രോത്സാഹനമായിരിക്കും. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളുമായാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്.സെയ്ഷെൽസ് പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
June 28th, 02:02 pm
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാം നമ്മുടെ സൗഹൃദത്തെ വിശ്വാസത്തിലേക്കും വിശ്വാസത്തെ സഹകരണത്തിലേക്കും ആ സഹകരണത്തെ നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിലേക്കും എന്ന രീതിയിൽ മാറ്റിയെടുത്തു.ഒഡിഷ ഗവൺമെൻ്റിൻ്റെ രണ്ട് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ പൂർണ്ണരൂപം
June 20th, 01:10 pm
ആദരണീയയായ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി, ഗവർണർ ശ്രീ ഹരി ബാബു ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി ജി, ഉപമുഖ്യമന്ത്രി ശ്രീ കനക് വർദ്ധൻ സിംഗ് ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, ഒഡിഷ മന്ത്രി ശ്രീ ഗണേഷ് സിംഗ് ഖൂണ്ടിയ ജി, ശ്രീ കൃഷ്ണ ചന്ദ്ര മഹാപത്ര ജി, പാർലമെൻ്റ് അംഗം ശ്രീ നബാ ചരൺ മാഝി ജി, ശ്രീ മൻമോഹൻ സമാൽ ജി, ശ്രീ ബൈജയന്ത് പാണ്ഡാ ജി, മറ്റ് വിശിഷ്ട വ്യക്തികളേ, സഹോദരങ്ങളേഒഡീഷ ഗവൺമെന്റ് രണ്ടു വർഷം പൂർത്തിയാക്കുന്നതിന്റ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു
June 20th, 01:00 pm
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇന്ന് മയൂർഭഞ്ച് ജില്ലയിലെ പഹദ്പൂർ ഗ്രാമം സന്ദർശിച്ചു. പഹദ്പൂരിലെ സ്കൂളും, നൈപുണ്യ കേന്ദ്രവും സന്ദർശിച്ച ഇരുവരും, പുണ്യവനങ്ങളായ സന്താലി ജഹേര, ഹോ ജഹേര എന്നിവിടങ്ങളിൽ പ്രാർത്ഥന നടത്തി. ഒഡീഷ ഗവൺമെന്റ് രണ്ടു വർഷം കാലാവധി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. “വികാസ് രാ ധാരാ, ഒഡീഷ സാരാ” (വികസനത്തിന്റെ ഒഴുക്ക്, ഒഡീഷയിലുടനീളം) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം. ചടങ്ങിൽ 47,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിർവ്വഹിച്ചു.പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിൽ ന്യൂഡൽഹിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
June 19th, 05:15 pm
എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ മൻസുഖ് മാണ്ഡവ്യ ജി, സഹോദരി ശോഭ ജി, രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളുമായും സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളേ, മോഡറേറ്റർ ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 200 സ്ഥലങ്ങളിൽ ഏകദേശം രണ്ട് ലക്ഷം ആളുകൾ ഇപ്പോൾ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - വിദൂരത്ത് നിന്നാണെങ്കിൽ പോലും, എല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. വ്യാവസായിക ലോകത്തെ നിരവധി പ്രമുഖ വ്യക്തികൾ ഇന്ന് ഇവിടെ സന്നിഹിതരാണെന്ന് ഞാൻ കാണുന്നു, തീർച്ചയായും, യുവ കൂട്ടാളികളുടെ ആവേശം ഇത്രയധികം പേരിൽ വ്യക്തമായി ദൃശ്യമാണ്.പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു
June 19th, 05:00 pm
പി എം വികസിത് ഭാരത് റോസ്ഗാർ യോജനയുടെ ഗുണഭോക്താക്കൾ, വ്യവസായ പ്രതിനിധികൾ, ഈ മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവരെ ഇന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനും രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു. പി എം വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിൽ 2,400 കോടിയോളം രൂപയുടെ ആനുകൂലങ്ങൾ ശ്രീ മോദി വിതരണം ചെയ്തു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ മുൻനിര തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതിയായ പി എം വികസിത് ഭാരത് റോസ്ഗാർ യോജന (PM-VBRY) നടപ്പിലാക്കുന്നതിലും മേഖലകളിലുടനീളം സാമൂഹിക സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിലും സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളം 15 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇത് പിന്തുണ നൽകുന്നു.ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 11:41 pm
ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
June 18th, 09:30 pm
2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.പാരീസിൽ നടന്ന വിവാടെക് 2026 (VivaTech 2026) സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
June 18th, 06:15 pm
2021-ൽ ഞാൻ വിവാടെക്കിനെ അഭിസംബോധന ചെയ്യുമ്പോൾ ലോകം കോവിഡ്-19 മഹാമാരിയുടെ പ്രതിസന്ധികളെ നേരിടുകയായിരുന്നു. ഇന്ന് ലോകം മറ്റ് ചില തരത്തിലുള്ള പ്രതിസന്ധികളിലൂടെയും മാറ്റങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. അന്ന് വിവാടെക് 2021-ൽ ഞാൻ പങ്കുവെച്ച അതേ സന്ദേശം ഇവിടെയും ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു — പഴയ രീതികൾ പരാജയപ്പെടുന്നിടത്ത്, നവീകരണങ്ങൾക്ക് സഹായിക്കാനാകും.വിവാ ടെക് 2026-ൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 18th, 06:00 pm
മനുഷ്യകേന്ദ്രീകൃതമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും (AI) അത്യാധുനിക സാങ്കേതികവിദ്യകൾക്കുമായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വളർന്നുവരുന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയും സാങ്കേതികവിദ്യാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ബിസിനസ്സ് പ്രമുഖർ എന്നിവരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഡിജിറ്റൽ പേയ്‌മെന്റുകൾ, കാർഷിക രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയുണ്ടായ പുരോഗതി, അത്യാധുനിക ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യപ്രഭാഷണത്തിന് ശേഷം വ്യവസായം, ആരോഗ്യം, സുസ്ഥിരത, മൊബിലിറ്റി എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യകളും പ്രായോഗിക പരിഹാരങ്ങളും പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായും നവീന സംരംഭകരുമായും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംവദിച്ചു.From waste to wealth: PM Modi showcases Surat’s green development model
June 05th, 04:30 pm
At the launch of development projects in Surat, Gujarat, PM Modi called upon all elected representatives of local bodies to work even harder for the state's progress. Expressing pride in Surat being one of the cleanest cities in the country, he lauded the continuous efforts of all stakeholders. He credited Gujarat for its significant contribution to India's energy self-reliance, noting that the state produces one-fifth (50 GW) of the nation's 250 GW renewable energy capacity.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സൂറത്തിൽ 18,800 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു
June 05th, 04:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ സൂറത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. വിശാലമായ ജനസമൂഹത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. “തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണു ഞാൻ സൂറത്ത് സന്ദർശിക്കുന്നത്. സൂറത്തിൽനിന്നു ഗുജറാത്തിലെയാകെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു”- ശ്രീ മോദി പറഞ്ഞു.ലോക പരിസ്ഥിതി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
June 05th, 09:53 am
പരിസ്ഥിതിസംരക്ഷണത്തിൽ അഭിനിവേശമുള്ള എല്ലാവരെയും പ്രശംസിച്ചുകൊണ്ട്, ലോക പരിസ്ഥിതി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു,എല്ലാവരുടെയും ശാശ്വതമായ അഭിവൃദ്ധി, സന്തോഷം, ഐശ്വര്യം എന്നിവയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
May 25th, 09:18 am
പ്രകൃതിയുടെ അതിരറ്റ അനുഗ്രഹവും സൂര്യദേവന്റെ ഊർജ്ജവും മഴയുടെ പവിത്രമായ അനുഗ്രഹങ്ങളും നമ്മുടെ ജീവിതത്തെ സന്തോഷവും സൗഭാഗ്യവും കൊണ്ട് സമ്പന്നമാക്കുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. ഭൂമി എപ്പോഴും ഊർജ്ജസ്വലവും ഹരിതാഭവും സമൃദ്ധിയും നിറഞ്ഞതായിരിക്കട്ടെയെന്ന ഹൃദയംഗമമായ ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു.റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 23rd, 11:15 am
ഈ നിലയിൽ എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു
May 23rd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് നടന്ന 19-ാമത് തൊഴിൽ മേളയിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം നിയമന പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് സവിശേഷവും സുപ്രധാനവുമായ ദിനമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് സർവീസിലേക്ക് പുതുതായി പ്രവേശിച്ചവരെ സ്വാഗതം ചെയ്ത അദ്ദേഹം റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ വികസനത്തിന് അവർക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. വരുംവർഷങ്ങളിൽ, വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിങ്ങളെല്ലാവരും നിർണായക പങ്ക് വഹിക്കും - ശ്രീ മോദി പറഞ്ഞു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന
May 17th, 03:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.പ്രധാനമന്ത്രിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിന്റെ പരിണതഫലങ്ങൾ
May 17th, 02:47 am
ഇന്ത്യ-നെതർലാൻഡ്‌സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള രൂപരേഖ [2026-2030]പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലാൻഡ്‌സ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തി
May 17th, 02:35 am
ഇന്ത്യ-നെതർലാൻഡ്‌സ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും വിപുലമായ ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളും വിശ്വാസവും, അതോടൊപ്പം വർദ്ധിച്ചുവരുന്ന യോജിപ്പും വളർന്നുവരുന്ന സഹകരണവും പ്രതിഫലിപ്പിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ നേതാക്കൾ തീരുമാനിച്ചു. വ്യാപാരം-നിക്ഷേപം, പ്രതിരോധം-സുരക്ഷ, വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, മാരിടൈം, പുനരുപയോഗ ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കുന്നതിനായി തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള ബൃഹത്തായ രൂപരേഖ അംഗീകരിക്കാനും അവർ സമ്മതമറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ്, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത നേതാക്കൾ, ഇന്ത്യയുടെ വളർച്ചാ ഗാഥ നൽകുന്ന അവസരങ്ങൾ ഡച്ച് കമ്പനികൾക്ക് മികച്ച ബിസിനസ്സ് സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്‌സാണ്ടർ, രാജ്ഞി മാക്‌സിമ എന്നിവരെ പ്രധാനമന്ത്രി സന്ദർശിച്ചു
May 16th, 08:13 pm
ഹേഗിലെ പാലസ് ഹുയിസ് ടെൻ ബോഷിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലാൻഡ്‌സ് രാജാവ് വില്ലെം-അലക്‌സാണ്ടറിനെയും രാജ്ഞി മാക്‌സിമയെയും സന്ദർശിച്ചു.