ഗ്രേറ്റർ നോയിഡയിൽ നടന്ന ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 25th, 10:22 am
ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവ സുഹൃത്തുക്കളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2200-ലധികം പ്രദർശകർ ഇവിടെ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തവണ, വ്യാപാര പ്രദർശനത്തിന്റെ പങ്കാളിരാഷ്ട്രം റഷ്യയാണ്. ഇതിനർത്ഥം ഈ വ്യാപാര പ്രദർശനത്തിൽ, കാലം തെളിയിച്ച പങ്കാളിത്തം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നാണ്. ഈ പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ജിയെയും, മറ്റ് എല്ലാ ഗവൺമെന്റ് സഹപ്രവർത്തകരേയും, പങ്കാളികളേയും ഞാൻ അഭിനന്ദിക്കുന്നു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ, ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
September 25th, 10:00 am
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് നടന്ന 'ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, യുപി അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവാക്കളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2,200-ലധികം പ്രദർശകർ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ വ്യാപാര പ്രദർശനത്തിൽ രാജ്യത്തിന്റെ പങ്കാളി റഷ്യയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു, ഇത് കാലം തെളിയിച്ച പങ്കാളിത്തത്തിന്റെ ശക്തിപ്പെടലിന് അടിവരയിടുന്നു. പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഗവണ്മെന്റിലെ സഹപ്രവർത്തകരെയും, മറ്റ് പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. അന്ത്യോദയയുടെ പാതയിലേക്ക് രാജ്യത്തെ നയിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈയൊരു പ്രദർശനമേളയ്ക്ക് അരങ്ങൊരുങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കി, ദരിദ്രരിലേക്ക് പോലും വികസനം എത്തിക്കുക എന്നതാണ് അന്ത്യോദയയുടെ അർത്ഥമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമഗ്രവും എല്ലാവരെയും ഉൾച്ചേർക്കുന്നതുമായ വികസനത്തിന്റെ ഈ മാതൃക ഇന്ത്യ ഇപ്പോൾ ലോകത്തിന് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും
September 24th, 06:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 25-ന് ഉത്തർപ്രദേശും രാജസ്ഥാനും സന്ദർശിക്കും. ഗ്രേറ്റർ നോയിഡയിൽ രാവിലെ 9.30-ന് ‘ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനം-2025’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ‘സെമികോണ്‍ ഇന്ത്യ 2024’ല്‍ ഇന്ത്യയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പ്രശംസിച്ച് ഉന്നത സെമികണ്ടക്ടര്‍ സിഇഒമാര്‍
September 11th, 04:28 pm
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സെമികോണ്‍ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ‘സെമികണ്ടക്ടര്‍ ഭാവി രൂപപ്പെടുത്തൽ’ എന്ന പ്രമേയത്തിലാണ് സെമികോണ്‍ ഇന്ത്യ 2024 സെപ്തംബര്‍ 11 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാന്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ സെമികണ്ടക്ടര്‍ തന്ത്രവും നയവും ത്രിദിന സമ്മേളനം പ്രദര്‍ശിപ്പിക്കുന്നു. ആഗോള മേധാവികളെയും കമ്പനികളെയും സെമികണ്ടക്ടര്‍ വ്യവസായത്തിലെ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനത്തില്‍ സെമികണ്ടക്ടര്‍ രംഗത്തെ ആഗോള ഭീമന്മാരുടെ ഉന്നത നേതൃത്വം പങ്കെടുക്കുന്നു. 250-ലധികം പ്രദര്‍ശകരും 150 പ്രഭാഷകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.പ്രധാനമന്ത്രി സെപ്റ്റംബർ 11ന് ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്യും
September 09th, 08:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്റ്റംബർ 11നു രാവിലെ 10.30ന് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.