2000 കോടി രൂപയുടെ "ദേശീയ സഹകരണ വികസന കോര്‍പ്പറേഷനുള്ള (എൻസിഡിസി) ഗ്രാന്റ് ഇൻ എയ്ഡ്" പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
July 31st, 03:00 pm
2025-26 മുതൽ 2028-29 വരെയുള്ള നാല് വർഷത്തേക്ക് (2025-26 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം 500 കോടി രൂപ) 2000 കോടി രൂപ വകയിരുത്തുന്ന ദേശീയ സഹകരണ വികസന കോര്‍പ്പറേഷനുള്ള (എൻസിഡിസി) ഗ്രാന്റ് ഇൻ എയ്ഡ് എന്ന കേന്ദ്ര പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.