World Tour of Respect: പ്രധാനമന്ത്രി മോദിയെ ആദരിച്ച 29 രാജ്യങ്ങൾ - അതിനുള്ള കാരണം ഇതാണ്!

July 07th, 04:59 pm

കുവൈറ്റ്, ഫ്രാൻസ്, പാപുവ ന്യൂ ഗിനിയ, മറ്റ് രണ്ട് ഡസനിലധികം രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അവരുടെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകുമ്പോൾ, അത് നയതന്ത്ര മര്യാദയേക്കാൾ കൂടുതൽ പ്രതിഫലിപ്പിക്കുന്നു. ഒരു രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനും മൂല്യങ്ങൾക്കും നേതൃത്വത്തിനും ആഗോളതലത്തിൽ ലഭിക്കുന്ന അംഗീകാരത്തെ ഇത് സൂചിപ്പിക്കുന്നു.

സൈപ്രസ് പ്രസിഡന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

June 16th, 01:45 pm

ആദ്യമേ, ബഹുമാനപ്പെട്ട പ്രസിഡന്റ് നൽകിയ ഊഷ്മളമായ സ്വാഗതത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്നലെ സൈപ്രസ് മണ്ണിൽ കാലുകുത്തിയ നിമിഷം മുതൽ, പ്രസിഡന്റും ഈ രാജ്യത്തെ ജനങ്ങളും കാട്ടിയ സ്നേഹവാത്സല്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.

സൈപ്രസിലെ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര​ മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

June 16th, 01:35 pm

‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ എനിക്കു സമ്മാനിച്ചതിനു സൈപ്രസ് ഗവണ്മെന്റിനും ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.

പ്രധാനമന്ത്രിക്ക് സൈപ്രസിന്റെ ​ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മാകരിയോസ് ​​​III ബഹുമതി

June 16th, 01:33 pm

സൈപ്രസിന്റെ ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകരിയോസ് ​IIIഎന്ന ബഹുമതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് ഇന്ന് സമ്മാനിച്ചു.