മുതിർന്ന നടൻ ശ്രീ ഗോവർദ്ധൻ അസ്രാണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

October 21st, 09:16 am

മുതിർന്ന നടൻ ശ്രീ ഗോവർദ്ധൻ അസ്രാണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെയും തലമുറകളോളമുള്ള പ്രേക്ഷകർക്ക് സന്തോഷം പകരാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും അനുസ്മരിച്ചുകൊണ്ട്, ഇന്നത്തെ സന്ദേശത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.