ചിത്രങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ മെയ് മാസം
May 31st, 08:07 am
ഓപ്പറേഷൻ സിന്ദൂരിൻ്റെ വിജയവും, ആദംപൂർ എയർബേസ് സന്ദർശനവും, വേവ്സ് ഉച്ചകോടി 2025 ൻ്റെ ഉദ്ഘാടനവും, 2025 മെയ് മാസം പ്രധാനമന്ത്രി മോദിയുടെ ചലനാത്മക നേതൃത്വത്തെ അടയാളപ്പെടുത്തി.പ്രധാനമന്ത്രി മോദിയുടെ മാർച്ച് ചിത്രങ്ങളിലൂടെ
March 31st, 08:00 am
പ്രധാനമന്ത്രി മോദിക്ക് മാർച്ച് സംഭവബഹുലമായ ഒരു മാസമായിരുന്നു, അന്താരാഷ്ട്ര, ആഭ്യന്തര ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. മൗറീഷ്യസുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും, മൗറീഷ്യസിന്റെ പരമോന്നത സിവിലിയൻ ബഹുമതി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഗുജറാത്തിലെ നവസാരിയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി മോദി ലക്പതി ദിദികളുമായി കൂടിക്കാഴ്ച നടത്തുകയും സംവദിക്കുകയും ചെയ്തു, ഗിറിലെ ജൈവവൈവിധ്യം പര്യവേക്ഷണം ചെയ്തു, വൻതാരയിൽ വന്യജീവി സംരക്ഷണം വീക്ഷിച്ചു. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിനൊപ്പം പ്രധാനമന്ത്രി മോദി ഗുരുദ്വാര റകബ് ഗഞ്ച് സാഹിബ് സന്ദർശിച്ചു.പ്രധാനമന്ത്രി മോദിയുടെ ഫെബ്രുവരി ചിത്രങ്ങളിലൂടെ
February 28th, 04:00 pm
ഫെബ്രുവരിയിൽ, പ്രധാനമന്ത്രി മോദി ഫ്രാൻസും യുഎസും സന്ദർശിച്ചു, പാരീസിൽ പ്രസിഡന്റ് മാക്രോണിനെയും വാഷിംഗ്ടണിൽ പ്രസിഡന്റ് ട്രംപിനെയും കണ്ടു. പാരീസിൽ നടന്ന AI ആക്ഷൻ ഉച്ചകോടിയിൽ അദ്ദേഹം പ്രസംഗിച്ചു. ഇന്ത്യയിൽ, അദ്ദേഹം പ്രയാഗ്‌രാജിലെ മഹാ കുംഭത്തിൽ പങ്കെടുത്തു, മധ്യപ്രദേശിലെ ബാഗേശ്വർ ധാമിൽ പ്രാർത്ഥനകൾ നടത്തി. അദ്ദേഹം എൻഡിഎ മുഖ്യമന്ത്രിമാരെ കണ്ടു, പാർട്ടിയുടെ ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തു, ഭോപ്പാലിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിച്ചു, ജുമോയിർ ബിനന്ദിനി പരിപാടിയിൽ അസമിന്റെ സമ്പന്നമായ സംസ്കാരം ആഘോഷിച്ചു.പ്രധാനമന്ത്രി മോദിയുടെ ജനുവരിയിലെ ചിത്രങ്ങൾ
January 30th, 02:44 pm
നമോ ഭാരത് ട്രെയിനിലെ യാത്രയും, മഞ്ഞുമൂടിയ സോൻമാർഗ് സന്ദർനവും, സ്വാഭിമാൻ അപ്പാർട്ടുമെൻ്റിലെ ഭവന ഗുണഭോക്താക്കളെ കാണുകയും എന്നിങ്ങനെ പ്രധാന ഇടപഴകലുകൾ നിറഞ്ഞതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ജനുവരി. അദ്ദേഹം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും, നാവിക കപ്പലുകൾ കമ്മീഷൻ ചെയ്യുകയും, യുവ നേതാക്കളുമായി ആശയവിനിമയം നടത്തുകയും, ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ യുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.