51-ാമത് പ്രഗതി (PRAGATI) യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

May 27th, 10:01 pm

കേന്ദ്രവും സംസ്ഥാന ഗവൺമെൻ്റുകളും തമ്മിലുള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിച്ചുകൊണ്ട്, സജീവമായ ഭരണനിർവഹണവും സമയബന്ധിതമായ പദ്ധതി നടത്തിപ്പും ലക്ഷ്യമിടുന്ന ഐസിടി (ICT) അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്‌ഫോമായ 'പ്രഗതി'യുടെ 51-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സേവാ തീർത്ഥിൽ അധ്യക്ഷത വഹിച്ചു.

പ്രൊഫ. ഗോബർധൻ ദാസ് ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

April 27th, 12:31 pm

പ്രൊഫ. ഗോബർധൻ ദാസ് ജി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രൊഫ. ഗോബർധൻ ദാസ് ജിയുടെ വ്യക്തിജീവിത യാത്ര വളരെ പ്രചോദനാത്മകമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അദ്ദേഹം നേരിട്ട ഓരോ പ്രതിസന്ധികളും സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തി, അത് പൊതുജനാരോഗ്യത്തിനും രോഗപ്രതിരോധശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകളിൽ പ്രതിഫലിക്കുന്നു.

പ്രൊഫ.ഗോബർധൻ ദാസിന്റെ നിയമനത്തിൽ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു

April 25th, 10:47 pm

നീതി ആയോഗ് അംഗമായി നിയമിതനായ പ്രൊഫ.ഗോബർധൻ ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും വിജയകരമായ ഒരു പ്രവർത്തന കാലാവധിക്ക് ആശംസകൾ നേരുകയും ചെയ്തു. അശ്രാന്തമായ അർപ്പണബോധവും എളിമയും നിറഞ്ഞ പ്രൊഫ.ദാസിന്റെ ജീവിതയാത്ര തീർച്ചയായും പ്രചോദനകരമാണെന്ന് ശ്രീ മോദി പറഞ്ഞു. പൊതുജനാരോഗ്യം, ശാസ്ത്രം, നൂതനാശയം എന്നീ മേഖലകളിൽ പ്രൊഫ.ദാസ് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.