മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

July 15th, 04:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 62,500 കോടി രൂപ (അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് കോടി രൂപ മാത്രം) ബജറ്റ് വിഹിതമുള്ള മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) അംഗീകാരം നൽകി.

നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം

July 09th, 12:34 pm

ഇത് 2009-ലെ സുരക്ഷാ സഹകരണം സംബന്ധിച്ച നിലവിലുള്ള സംയുക്ത പ്രഖ്യാപനത്തെ പുതുക്കുന്നു. സേനകളുടെ പരസ്പര പ്രവർത്തനക്ഷമത, ശേഷി വികസനം, സമുദ്രമേഖല, പ്രതിരോധ വ്യവസായ സഹകരണം, സൈബർ സുരക്ഷയും സാങ്കേതികവിദ്യയും, ഭീകരവാദ വിരുദ്ധ പ്രവർത്തനം, HADR (മാനുഷിക സഹായവും ദുരന്തനിവാരണവും), UNCLOS, ASEAN, PIF, IORA എന്നിവയിലെ ഏകീകൃത സമീപനം എന്നിവയെ ഇത് സഹകരണ മേഖലകളായി തിരിച്ചറിയുന്നു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

July 09th, 11:15 am

ഈ പൊതുസവിശേഷതകളും ലോകത്തെക്കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടും ആഴത്തിലുള്ള പരസ്പര വിശ്വാസത്തോടെ തുടർന്നും മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളായി അഭൂതപൂർവ്വമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നടന്ന മൂന്നാമത് വാർഷിക ഉച്ചകോടി നമ്മുടെ സഹകരണത്തിന് നിരവധി പുതിയ മാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.

Australia-India Partnership on Cyber, Critical Technologies and Supply Chains (PACTS)

July 09th, 11:04 am

PM Modi and Australian Prime Minister Anthony Albanese launched the Australia-India Partnership on Cyber, Critical Technologies and Supply Chains (PACTS), paving the way for closer cooperation in cybersecurity, critical technologies, resilient supply chains, digital resilience and defence research collaboration

India-Australia Joint Statement on Energy Security

July 09th, 11:02 am

The India-Australia Joint Statement on Energy Security noted the two countries' deep concern over the situation in the Middle East. They shared their commitment to working together to strengthen energy supply chain resilience, including by deepening regional cooperation, accelerating the energy transition, promoting the uptake of renewable energy resources and upholding open trade arrangements for energy and liquid fuels.

ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 09th, 06:15 am

ഇപ്പോൾ നിക്ഷേപത്തിന്റെയും നവീനാശയത്തിന്റെയും വിമാനം ഈ റൺവേയിൽ നിന്ന് പറന്നുയരാൻ തയ്യാറായിക്കഴിഞ്ഞു. ഈ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് ഇനി നിങ്ങളെല്ലാവരുടെയും ചുമതലയാണ്.

Prime Minister addresses Australia-India CEOs Forum and Economic Roadmap Business event

July 09th, 06:00 am

PM Modi participated in the Australia-India CEOs Forum and the Economic Roadmap Business event in Melbourne. Addressing the CEOs Forum, he highlighted India's strong economic growth, policy reforms, digital transformation and expanding innovation ecosystem. Addressing the Economic Roadmap Business event, he expressed satisfaction at the growth of trade and investment ties based on ECTA and called for early conclusion of the proposed CECA.

ഇന്തോനേഷ്യയിലെ കമ്മ്യൂണിറ്റി പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 07th, 11:47 pm

നിങ്ങൾ ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിച്ചു. ഊർജ്ജസ്വലമായ ഇന്ത്യയുടെ ജീവിക്കുന്ന രൂപമാണ് നിങ്ങൾ. ഇന്ന് ഇവിടെ ഒത്തുകൂടിയ ഇത്രയധികം ആളുകളെ കാണുന്നത് ശരിക്കും സന്തോഷകരമാണ്. സുഹൃത്തുക്കളേ, ഇത്തവണ ഞാൻ ഒറ്റയ്ക്കല്ല ഇവിടെ വന്നത്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പ്രബോവോ ഇന്ന് എന്നോടൊപ്പം ചേരുന്നു.

ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 07th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹവും ഇന്തോനേഷ്യൻ സുഹൃത്തുക്കളും ചേർന്ന് ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണം നൽകി. ഒരു സവിശേഷ ബഹുമതിയെന്നോണം ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia

July 07th, 05:15 pm

At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.

നേട്ടങ്ങളുടെ പട്ടിക : പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം

July 07th, 01:03 pm

സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണത്തിലും ഉപയോഗത്തിലുമുള്ള സഹകരണം സംബന്ധിച്ച ചട്ടക്കൂട് കരാറിന്റെ വിപുലീകരണം

ഗുജറാത്തിലെ സാനന്ദിൽ സിജി സെമി ഒസാറ്റ് സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

July 04th, 05:15 pm

ഇന്ത്യ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് ഇന്ത്യ നേടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. അഞ്ച് വർഷം മുമ്പ്, രാജ്യത്തെ ഒരു സെമികണ്ടക്ടർ ഹബ് ആക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോയി. ഇന്ന്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റിൽ ചിപ്പ് പാക്കേജിംഗിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.

ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

July 04th, 05:00 pm

ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്, ശ്രീ മോദി പറഞ്ഞു.

ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ

July 02nd, 01:30 pm

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജി 7 ഉച്ചകോടിയിൽ, ഇന്നത്തെ ആഗോള അനിശ്ചിതത്വത്തിന്റെയും പ്രക്ഷോഭത്തിന്റെയും പരിതസ്ഥിതിയിൽ, പരസ്പര വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ തന്ത്രപരമായ ആസ്തി എന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം എല്ലാ അർത്ഥത്തിലും ഈ തത്വത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്നുവെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്.

ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സന്തുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

June 18th, 05:00 am

ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സമതുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.

ജി-7 ഉച്ചകോടിക്കിടെ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റുമായും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച

June 17th, 06:43 pm

ഇവിയാനിൽ ജി-7 ഉച്ചകോടിയ്ക്ക് അനുബന്ധമായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ : എല്ലാവർക്കും സന്തുലിതവും പങ്കാളിത്തത്തോടുകൂടിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കൽ

June 17th, 06:07 pm

ഫ്രാൻസിന്റെ ജി7 അധ്യക്ഷപദം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ വളർച്ചയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം നിരവധി വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുന്ന ഈ സമയത്ത്, ഈ കൂട്ടായ്മയിൽ നിന്ന് ഉയർന്നുവരുന്ന സന്ദേശം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്.

നേട്ടങ്ങളുടെ പട്ടിക: പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം

June 14th, 09:32 pm

ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്‌മാപ്പ് 2030-ന് അംഗീകാരം നൽകൽ

റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 23rd, 11:15 am

ഈ നിലയിൽ എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു

May 23rd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് നടന്ന 19-ാമത് തൊഴിൽ മേളയിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം നിയമന പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് സവിശേഷവും സുപ്രധാനവുമായ ദിനമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് സർവീസിലേക്ക് പുതുതായി പ്രവേശിച്ചവരെ സ്വാഗതം ചെയ്ത അദ്ദേഹം റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ വികസനത്തിന് അവർക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. വരുംവർഷങ്ങളിൽ, വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിങ്ങളെല്ലാവരും നിർണായക പങ്ക് വഹിക്കും - ശ്രീ മോദി പറഞ്ഞു.