എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് യു.എസ്.പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

June 18th, 05:04 am

2026 ജൂൺ 17-ന് ഫ്രാൻസിലെ എവിയാനിലെ ജി7 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപുമായി കൂടിക്കാഴ്ച നടത്തി.

India-France Innovation Roadmap 2030

June 15th, 05:42 am

Both India and France recognise that India’s Viksit Bharat 2047 vision and France 2030 ambition provide strong convergences for building a future-oriented innovation partnership. They are adopting the India-France Innovation Roadmap 2030 as a framework to guide their collaborative efforts towards advancing co-development in critical and emerging technologies, strengthening trusted technology ecosystems, deepening academic and research mobility, and delivering concrete outcomes for people, the planet and shared prosperity.

ഫ്രഞ്ച് പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി

June 14th, 08:37 pm

ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ മികച്ച വളർച്ചയിലും ആഴത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുകയും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്ര, ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. സിവിൽ ആണവോർജ്ജ മേഖലയിൽ ഇന്ത്യയുടെ SHANTI നിയമം ചെറുകിട, നൂതന മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ വിലയിരുത്തി.

​ഫ്രാൻസ്-സ്ലൊവാക്യ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

June 13th, 10:03 am

ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.

Visit of Prime Minister to France and Slovakia (June 13-18, 2026)

June 09th, 07:20 pm

PM Modi will visit France from 13-14 June 2026 and again from 16-19 June 2026. During his initial visit to France, he will hold discussions with President Emmanuel Macron and jointly inaugurate the 'Bharat Innovates' event. He will then visit Slovakia from 14-16 June 2026 to hold discussions with PM Robert Fico and meet President Peter Pellegrini. The PM will once again visit France to participate in the G7 Summit and the VivaTech Summit.

വ്യവസായത്തിനായുള്ള യൂറോപ്യൻ റൗണ്ട് ടേബിളിൽ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാള പരിഭാഷ

May 17th, 11:43 pm

സ്വീഡന്റെയും യൂറോപ്പിന്റെയും വ്യാവസായിക കേന്ദ്രമായ ഗോഥെൻബർഗിലേക്കുള്ള എന്റെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഇന്നത്തെ പരിപാടിയിൽ ചേർന്നതിന് ഉർസുല ജിയോട് ഞാൻ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെടുകയും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുകയും പശ്ചിമേഷ്യയെയും ഹോർമുസ് കടലിടുക്കിനെയും കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു

April 14th, 10:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

പ്രധാനമന്ത്രിയുടെ എത്യോപ്യൻ സന്ദർശനം: പ്രധാന നേട്ടങ്ങൾ

December 16th, 10:41 pm

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയർത്തൽ

India and Mongolia's relationship is one of deep spiritual and emotional connection: PM Modi

October 14th, 01:15 pm

In his remarks at the joint press meet, PM Modi said that India and Mongolia will work together to amplify the voice of the Global South. He announced that next year, the holy relics of Lord Buddha’s two great disciples — Sariputra and Maudgalyayana — will be sent from India to Mongolia. He noted that both the countries’ private sectors are exploring new opportunities for collaboration in areas such as energy, critical minerals, rare earths, digital technology, mining, agriculture, dairy, and cooperatives.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്

September 16th, 10:13 pm

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ജെ. ട്രംപ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.

​പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെ ആഴത്തിൽ അഭിനന്ദിക്കുകയും പൂർണമായി യോജിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

September 06th, 10:27 am

പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെയും ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശാവഹമായ വിലയിരുത്തലിനെയും താൻ ആഴത്തിൽ അഭിനന്ദിക്കുകയും അവയോടു പൂർണമായി യോജിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ​മോദി വ്യക്തമാക്കി. “ഇന്ത്യക്കും അമേരിക്കയ്ക്കുമിടയിലുള്ളത് ഏറെ ഗുണപരമായ പങ്കാളിത്തമാണ്. ഭാവി ലക്ഷ്യമിട്ടുള്ള സമഗ്രവും തന്ത്രപ്രധാനവുമായ ആഗോള പങ്കാളിത്തമാണിത്.” - ശ്രീ മോദി കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവന

September 01st, 01:24 pm

താങ്കളെ കാണാനായതിൽ വളരെയധികം സന്തോഷമുണ്ട്. താങ്കളെ കണ്ടുമുട്ടുന്നത് എല്ലായ്പോഴും അവിസ്മരണീയമായ അവസരമാണെന്നു ഞാൻ കരുതുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഇതു നമുക്ക് അവസരമൊരുക്കുന്നു.

പ്രധാനമന്ത്രി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

September 01st, 01:08 pm

ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിൻ്റെ പരിണിതഫലങ്ങൾ

August 29th, 06:23 pm

സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, ഗതാഗതം, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ആരോഗ്യം, ജനങ്ങൾ, ഭരണകൂടങ്ങൾ എന്നിവ തമ്മിലുള്ള ഇടപെടലുകൾ തുടങ്ങി എട്ട് മേഖലകളിൽ സാമ്പത്തികവും പ്രവർത്തനപരവുമായ സഹകരണത്തിന് 10 വർഷത്തെ തന്ത്രപരമായ മുൻഗണന

ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ

August 29th, 03:59 pm

ഇന്ന്, നമ്മുടെ തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിൽ പുതിയതും സുവർണ്ണവുമായ ഒരു അധ്യായത്തിന് നാം ശക്തമായ അടിത്തറ പാകിയിരിക്കുന്നു. അടുത്ത ദശകത്തിലേക്കുള്ള ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപം, നവീകരണം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി, സാങ്കേതികവിദ്യ, ആരോഗ്യം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം, രാജ്യത്തെ സംസ്ഥാനങ്ങളുമായോ അതിനു താഴെ മറ്റ് ഭരണതലങ്ങളുമായോ ഉള്ള സഹകരണം എന്നിവയിൽ ഞങ്ങളുടെ ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ, ജപ്പാനിൽ നിന്ന് 10 ട്രില്യൺ യെൻ നിക്ഷേപം ഞങ്ങൾ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകും.

ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കൊപ്പമുള്ള വാർത്താക്കുറിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശത്തിന്റെ പൂർണരൂപം

June 18th, 09:56 pm

ചരിത്രപരവും മനോഹരവുമായ സാഗ്രെബ് നഗരത്തിൽ എനിക്കു ലഭിച്ച സ്നേഹവാത്സല്യങ്ങൾക്കു ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കും ഗവണ്മെന്റിനും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

​സൈപ്രസും ഇന്ത്യയും തമ്മിൽ സമഗ്ര പങ്കാളിത്തം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം (ജൂൺ 16, 2025)

June 16th, 03:20 pm

2025 ജൂൺ 15നും 16നും സൈപ്രസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡുലീദിസ് ഊഷ്മളമായി സ്വാഗതം ചെയ്തു. രണ്ടു പതിറ്റാണ്ടിന‌ിടെ സൈപ്രസിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത് എന്നതിനാൽ, പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ചരിത്രപരമായ നാഴികക്കല്ലാണ്. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢവും ശാശ്വതവുമായ സൗഹൃദത്തെ ഇത് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. ഈ സന്ദർശനം പൊതുവായ ചരിത്രത്തെ മാത്രമല്ല, തന്ത്രപ്രധാനമായ സംയുക്ത കാഴ്ചപ്പാടിലും പരസ്പരവിശ്വാസത്തിലും​ ബഹുമാനത്തിലും വേരൂന്നിയ ഭാവിയിലേക്കുള്ള പങ്കാളിത്തത്തെയും ആഘോഷിക്കുന്നു.

സൈപ്രസ് പ്രസിഡന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

June 16th, 01:45 pm

ആദ്യമേ, ബഹുമാനപ്പെട്ട പ്രസിഡന്റ് നൽകിയ ഊഷ്മളമായ സ്വാഗതത്തിനും ഹൃദ്യമായ ആതിഥ്യമര്യാദയ്ക്കും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്നലെ സൈപ്രസ് മണ്ണിൽ കാലുകുത്തിയ നിമിഷം മുതൽ, പ്രസിഡന്റും ഈ രാജ്യത്തെ ജനങ്ങളും കാട്ടിയ സ്നേഹവാത്സല്യങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.

തന്ത്രപരമായ പുനഃക്രമീകരണം: പശ്ചിമേഷ്യയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ആഴത്തിലാക്കാൻ പ്രധാനമന്ത്രി മോദിയുടെ സൗദി സന്ദർശനം

April 21st, 04:51 pm

2025 ഏപ്രിൽ 22–23 തീയതികളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശനം നിർണായകമാണ് ഘട്ടത്തിലാണ് നിലകൊള്ളുന്നത് - മാറിക്കൊണ്ടിരിക്കുന്ന ആഗോള ശക്തിയും അതോടൊപ്പം വേഗത്തിൽ പരിവർത്തനം ചെയ്യപ്പെടുന്ന പശ്ചിമേഷ്യയും.

​ശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ

April 05th, 11:30 am

ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്‌കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.