LVM3-M6, ബ്ലൂബേർഡ് ബ്ലോക്ക്-2 എന്നിവയുടെ വിജയകരമായ വിക്ഷേപണത്തിന് ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

December 24th, 10:04 am

LVM3-M6-ന്റെയും ബ്ലൂബേർഡ് ബ്ലോക്ക്-2-ന്റെയും വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിച്ചു. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹവും അമേരിക്കൻ ബഹിരാകാശ പേടകവുമാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണ് ഇതെന്നും ആത്മനിർഭർ ഭാരതത്തിലേക്കുള്ള പരിശ്രമങ്ങളുടെ പ്രതിഫലനമാണെന്നും ശ്രീ മോദി പറഞ്ഞു.

ഇന്ത്യയും ജപ്പാനും തമ്മിലെ സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം

August 29th, 07:43 pm

കൂട്ടായ മൂല്യങ്ങളേയും പൊതു താൽപ്പര്യങ്ങളേയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക തന്ത്രപരവും ആഗോളപരവുമായ ഇന്ത്യ - ജപ്പാൻ പങ്കാളിത്തത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും ലക്ഷ്യങ്ങളേയും സ്മരിച്ചും,

അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ

August 29th, 07:11 pm

ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.

​15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം

August 29th, 07:06 pm

ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജ​പ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.

പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം

August 22nd, 06:15 pm

ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2025 ഓഗസ്റ്റ് 29–30 വരെ ജപ്പാൻ സന്ദർശിക്കും, 2025 ഓഗസ്റ്റ് 31–സെപ്റ്റംബർ 1 വരെ ചൈന സന്ദർശിക്കും. ജപ്പാനിലെ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി ചർച്ച നടത്തുകയും ചെയ്യും. ചൈനയിൽ, ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.