Textile, Tourism & Technology will be key drivers of India's developed future: PM at Global Investors Summit in Madhya Pradesh
February 24th, 10:35 am
At the Global Investors Summit in Bhopal, PM Modi declared a new era of growth, stating, The world’s future lies in India. Emphasizing 'Viksit Madhya Pradesh se Viksit Bharat,' he highlighted MP's vast potential in agriculture, minerals and industry. He further noted that with soaring global confidence and booming investments, India is rapidly advancing towards economic supremacy and clean energy leadership.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു
February 24th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025’ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു ബോർഡ് പരീക്ഷ ഉണ്ടായിരുന്നതിനാലും പരിപാടിക്കായി വരുംവഴി തന്റെ സുരക്ഷാനടപടികൾ വിദ്യാർഥികൾക്ക് അസൗകര്യമുണ്ടാക്കിയതിനാലും പരിപാടിയിൽ എത്താൻ വൈകിയതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ഭോജരാജാവിന്റെ മണ്ണിലേക്കു നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്നു ശ്രീ മോദി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ വികസിത മധ്യപ്രദേശ് അനിവാര്യമായതിനാൽ ഇന്നത്തെ പരിപാടി പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടി ഉജ്വലമായി സംഘടിപ്പിച്ചതിനു മധ്യപ്രദേശ് ഗവണ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും
February 22nd, 02:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 23 മുതൽ 25 വരെ മധ്യപ്രദേശ്, ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിക്കും. ഫെബ്രുവരി 23നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലേക്കു പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടിന് ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിക്കും. പ്രധാനമന്ത്രി ഫെബ്രുവരി 24നു രാവിലെ 10നു ഭോപ്പാലിൽ 'ആഗോള നിക്ഷേപക ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും. തുടർന്ന്, ബിഹാറിലെ ഭാഗൽപുരിലേക്കു പോകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.15നു പിഎം കിസാൻ പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യുകയും ബിഹാറിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. തുടർന്നു ഗുവാഹാട്ടിയിലേക്കു പോകുന്ന അദ്ദേഹം, വൈകിട്ട് ആറിനു 'ഝുമോയിർ ബിനന്ദിനി (മെഗാ ഝുമോയിർ) 2025' പരിപാടിയിൽ പങ്കെടുക്കും. ഫെബ്രുവരി 25നു രാവിലെ 10.45നു പ്രധാനമന്ത്രി ഗുവാഹാട്ടിയിൽ 'അഡ്വാന്റേജ് അസം 2.0 നിക്ഷേപ-അടിസ്ഥാനസൗകര്യ ഉച്ചകോടി 2025' ഉദ്ഘാടനം ചെയ്യും.