ജനുവരി 28 ന് പ്രധാനമന്ത്രി ഒഡീഷയും ഉത്തരാഖണ്ഡും സന്ദർശിക്കും

January 27th, 06:44 pm

ജനുവരി 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയും ഉത്തരാഖണ്ഡും സന്ദർശിക്കും. രാവിലെ 11 മണിയോടെ ഭുവനേശ്വറിലെ ജനതാ മൈതാനത്ത് ഉത്കർഷ് ഒഡീഷ - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് പോവുകയും വൈകുന്നേരം 6 മണിയോടെ 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.