2025 ലെ എമർജിംഗ് സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
November 03rd, 11:00 am
രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജി, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ് അജയ് കുമാർ സൂദ്, നോബൽ സമ്മാന ജേതാവ് സർ ആൻഡ്രെ ഗെയിം, എല്ലാ ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് മേഖലയിലെ ആളുകൾ, ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ!എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 03rd, 10:30 am
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ സ്വാഗതം ചെയ്തു. 2025 ലെ ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വിജയത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ മുഴുവൻ രാജ്യവും ആഹ്ലാദഭരിതരാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോകകപ്പ് വിജയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, വനിതാ ക്രിക്കറ്റ് ടീമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു. രാജ്യം അവരിൽ അഭിമാനിക്കുന്നുവെന്നും അവരുടെ നേട്ടം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.'മൻ കി ബാത്തിന്റെ' 119-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (23-02-2025)
February 23rd, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച് ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.വെർച്വൽ ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സമാപന പ്രസ്താവന (നവംബർ 22, 2023)
November 22nd, 09:39 pm
നിങ്ങളുടെ എല്ലാ വിലയേറിയ ചിന്തകളെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നിങ്ങൾ തുറന്ന മനസ്സോടെ സംവദിച്ചതിന് എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ (നവംബർ 22, 2023) പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവനയുടെ പൂർണരൂപം
November 22nd, 06:37 pm
എന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് ഈ ഉച്ചകോടിയിൽ പങ്കെടുത്തതിനു നിങ്ങൾക്കേവർക്കും ഞാൻ നന്ദി പറയുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കേവർക്കും ഹൃദ്യമായ സ്വാഗതം.