കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.മാർച്ച് 3-ന് ഗിറിൽ ചേർന്ന ദേശീയ വന്യജീവി ബോർഡിൻ്റെ ഏഴാമത് യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
March 03rd, 04:48 pm
ദേശീയ വന്യജീവി ബോർഡിൻ്റെ ഏഴാമത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം സന്ദർശിച്ചു.പ്രധാനമന്ത്രി ഗുജറാത്തിലെ ഗിറിൽ സഫാരി നടത്തി
March 03rd, 12:03 pm
പ്രൗഢഗംഭീരരായ ഏഷ്യൻ സിംഹങ്ങളുടെ വാസസ്ഥലം എന്നറിയപ്പെടുന്ന ഗിറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സഫാരി നടത്തി. കഴിഞ്ഞ നിരവധി വർഷങ്ങളായി ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് ഉറപ്പാക്കിയ കൂട്ടായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു