​ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി

June 10th, 11:50 pm

ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെ​ടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

World leaders congratulate PM Modi on becoming India’s longest serving democratically elected PM in consecutive terms

June 10th, 02:08 pm

World leaders from across the globe congratulated PM Modi on becoming India’s longest continuously serving democratically elected PM in consecutive terms. Leaders from Bhutan, Sri Lanka, Malaysia, Nigeria, the Malpes, Kenya, South Korea, Italy, Denmark, Cyprus and Greece praised his leadership, public service and contribution to India’s progress, while reaffirming their commitment to strengthening bilateral ties and cooperation with India.

എഫ്.എ.ഒ. അഗ്രിക്കോള മെഡൽ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

May 20th, 11:00 pm

ഇത് എനിക്ക് മാത്രമുള്ള ഒരു ബഹുമതിയല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും തൊഴിലാളികൾക്കുമുള്ള ഒരു ബഹുമതിയാണ്. മാനവ ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചല പ്രതിബദ്ധതയ്ക്കുള്ള ഒരു അംഗീകാരം കൂടിയാണിത്. അങ്ങേയറ്റത്തെ വിനയത്തോടെ ഈ മെഡൽ സ്വീകരിച്ചുകൊണ്ട് ഞാനിത് ഇന്ത്യയിലെ അന്നദാതാക്കൾക്കായി സമർപ്പിക്കുന്നു.

റോമിൽ വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO)യുടെ അഗ്രിക്കോള മെഡൽ ഏറ്റുവാങ്ങി പ്രധാനമന്ത്രി

May 20th, 10:55 pm

റോമിലെ എഫ്.എ.ഒ ആസ്ഥാനത്ത് വെച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 2026-ലെ അഗ്രിക്കോള മെഡൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമീണ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ അദ്ദേഹം നൽകിയ അസാമാന്യ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.

​ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം

May 20th, 10:28 pm

ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു.​ ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.

​ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

May 20th, 07:21 pm

ഉന്നതതല കൈമാറ്റങ്ങളുടെ കരുത്തുറ്റ മുന്നേറ്റത്തെയും ഉഭയകക്ഷിസഹകരണത്തിന്റെ മികച്ച വളർച്ചയെയും വൈവിധ്യവൽക്കരണത്തെയും ഇരുപ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു. ഇന്ത്യ-ഇറ്റലി തന്ത്രപ്രധാന പങ്കാളിത്തത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ അവർ തീരുമാനിച്ചു. ബഹുരാഷ്ട്ര പരിപാടികളോട് അനുബന്ധിച്ചുള്ളവ ഉൾപ്പെടെ, നേതാക്കളുടെ വാർഷിക യോഗങ്ങളും കൃത്യമായ ഇടവേളകളിൽ മന്ത്രിതല-സ്ഥാപനതല യോഗങ്ങളും ചേരാനും അവർ ധാരണയായി.

ഇറ്റാലിയൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

May 20th, 05:00 pm

ഏകദേശം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ പ്രധാനമന്ത്രി മെലോനിയെ കാണാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അടുത്ത സഹകരണത്തെയും പരസ്പര ധാരണയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ നേതൃത്വത്തിന് കീഴിൽ നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ ചാലകശക്തിയും പുതിയ ദിശയും പുതുക്കിയ ആത്മവിശ്വാസവും കൈവന്നിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന വേളയിൽ നമ്മൾ ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്.

പ്രധാന ഇടപെടലുകൾക്കായി പ്രധാനമന്ത്രി മോദി ഇറ്റലിയിൽ എത്തി ചേർന്നു

May 20th, 12:30 am

പ്രധാനമന്ത്രി അൽപ്പം മുമ്പ് ഇറ്റലിയിലെ റോമിൽ എത്തി ചേർന്നു. അദ്ദേഹം ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ. സെർജിയോ മാറ്ററെല്ലയെ സന്ദർശിക്കുകയും പ്രധാനമന്ത്രി മെലോണിയുമായി ചർച്ച നടത്തുകയും ചെയ്യും, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടത്തും.

"യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ യാത്രാ പ്രസ്താവന

May 15th, 07:56 am

2026 മെയ് 15 മുതൽ 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാഷ്ട്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിക്കും. സന്ദർശന വേളയിൽ അദ്ദേഹം വിവിധ രാഷ്ട്രത്തലവന്മാരെ കാണുകയും പ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും. സ്വീഡനിൽ നടക്കുന്ന യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ടറിയിലും, ഓസ്ലോയിൽ നടക്കുന്ന മൂന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുന്നതാണ് സന്ദർശനത്തിന്റെ പ്രധാന സവിശേഷതകൾ.

പ്രധാനമന്ത്രിയുടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി സന്ദർശനം (മെയ് 15 - 20, 2026)

May 11th, 09:00 pm

2026 മെയ് 15 മുതൽ മെയ് 20 വരെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നിവിടങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പദ്ധതിയിടുന്നു. സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യും. നെതർലാൻഡ്‌സിൽ, പ്രധാനമന്ത്രി രാജാവ് വില്ലെം-അലക്‌സാണ്ടറിനെ കാണുകയും പ്രധാനമന്ത്രി റോബ് ജെറ്റനുമായി ചർച്ച നടത്തുകയും ചെയ്യും. സ്വീഡനിൽ, അദ്ദേഹം പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സണുമായി ചർച്ച നടത്തും. നോർവേയിൽ, അദ്ദേഹം രാജാവ് ഹരാൾഡ് അഞ്ചാമനെ സന്ദർശിക്കുകയും പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ചർച്ച നടത്താൻ അദ്ദേഹം ഇറ്റലി സന്ദർശിക്കും.

2025 ലെ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 23rd, 09:44 pm

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ വർഷം ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഹ്രസ്വമായി ആശയവിനിമയം നടത്തിയിരുന്നു.

PM Modi expresses gratitude to world leaders for birthday wishes

September 17th, 03:03 pm

The Prime Minister Shri Narendra Modi expressed his gratitude to the world leaders for greetings on his 75th birthday, today.

പ്രധാനമന്ത്രി മോദി ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി സംഭാഷണം നടത്തി

September 10th, 06:20 pm

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി

June 18th, 02:59 pm

2025 ജൂൺ 17-ന് കാനഡയിലെ കാനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയുമായി ആശയവിനിമയം നടത്തി. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകുമെന്നും അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും ശ്രീ മോദി പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു

April 24th, 03:29 pm

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.

ഇറ്റലി-ഇന്ത്യ സംയുക്ത നയതന്ത്ര കർമ്മ പദ്ധതി 2025-2029

November 19th, 09:25 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2024 നവംബർ 18ന് നടന്ന ജി 20 ഉച്ചകോടിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ശ്രീമതി ജോർജിയ മെലോണിയും ഇന്ത്യൻ-ഇറ്റലി നയതന്ത്ര പങ്കാളിത്തത്തിൻ്റെ സമാനതകളില്ലാത്ത സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട്, കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളിലൂടെയും സംയുക്ത നയതന്ത്ര കർമ്മപദ്ധതിയിലൂടെയും ഇതിന് കൂടുതൽ പ്രചോദനം നൽകാൻ തീരുമാനിച്ചു. ഇതിനായി, ഇറ്റലിയും ഇന്ത്യയും താഴെപ്പറയുന്നവയിൽ ധാരണയായി:

പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

November 19th, 08:34 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോ​ദി അഭിനന്ദിച്ചു.

ജന്മദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു

September 17th, 10:53 pm

ജന്മദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 15th, 09:20 pm

78-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകരാഷ്ട്രത്തലവന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ മോദി ഇറ്റലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

June 14th, 11:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇറ്റലിയിലെ അപൂലിയയിൽ കൂടിക്കാഴ്ച നടത്തി. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശ്രീ മോദിയെ പ്രധാനമന്ത്രി മെലോണി അഭിനന്ദിച്ചു. ജി7 ഔട്ട്‌റീച്ച് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിനു ശ്രീ മോദി പ്രധാനമന്ത്രി മെലോണിയോടു നന്ദി പറയുകയും ഉച്ചകോടി വിജയകരമായി പര്യവസാനിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.