മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ ഡെൻമാർക്ക് ആക്ടിംഗ് പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച
May 19th, 06:40 pm
ഉഭയകക്ഷി സഹകരണം അവലോകനം ചെയ്ത ഇരു നേതാക്കളും സംയുക്ത അജണ്ടയിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ സഹകരണത്തിന് മുൻഗണന നൽകുന്നതും ഇരു രാജ്യങ്ങളിലെയും ഹരിത പരിവർത്തനത്തിന് സഹായകവുമായ ഇന്ത്യ-ഡെന്മാർക്ക് ഹരിത തന്ത്രപരമായ പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. 2020 ൽ ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു വരുന്ന പതിവ് ഉന്നതതല ചർച്ചകൾ അനുസ്മരിച്ചുകൊണ്ട് പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ആശയവിനിമയം, നൂതന ഗവേഷണം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തെ കൈമാറ്റങ്ങൾ എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. പ്രതിരോധം, നിർമ്മിതബുദ്ധി എന്നീ മേഖലകളിലെ സഹകരണവും ചർച്ചാവിഷയമായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ സാന്നിധ്യമറിയിക്കാൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ജിഎംആർസി) നിലവിലുള്ള നോർത്ത്-സൗത്ത് കോറിഡോർ ഗിഫ്റ്റ് സിറ്റിയിൽ നിന്ന് ഷാപൂർ വരെ നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
February 24th, 03:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഗിഫ്റ്റ് സിറ്റിയിൽ നിന്ന് ഷാപൂർ വരെയുള്ള വിപുലീകരണത്തിന് 3.33 കിലോമീറ്റർ നീളവും മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകളും ഉൾപ്പെടും. ഏകദേശം നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശ്യം.മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം പതിപ്പിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 09th, 02:51 pm
ആദരണീയ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ, ഫിൻടെക് ലോകത്തെ നൂതനാശയക്കാർ, നേതാക്കൾ, നിക്ഷേപകർ, സ്ത്രീകളേ, മാന്യരേ! മുംബൈയിലെ നിങ്ങൾക്കെല്ലാവർക്കും വളരെ ഊഷ്മളമായ സ്വാഗതം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു
October 09th, 02:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ ‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025’-നെ അഭിസംബോധന ചെയ്തു. മുംബൈയിൽ എത്തിച്ചേർന്ന എല്ലാ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച ശ്രീ മോദി, മുംബൈയെ ഊർജനഗരമെന്നും സംരംഭനഗരമെന്നും അനന്തമായ സാധ്യതകളുടെ നഗരമെന്നും വിശേഷിപ്പിച്ചു. തന്റെ സുഹൃത്തായ ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറെ അദ്ദേഹം പ്രത്യേകം സ്വാഗതംചെയ്തു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സമയം ചെലവഴിച്ചതിനു പ്രധാനമന്ത്രി അദ്ദേഹത്തിനു നന്ദി അറിയിച്ചു.നേട്ടങ്ങളുടെ പട്ടിക: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം
October 09th, 01:55 pm
ഇന്ത്യ-യുകെ കണക്റ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കൽ.യുകെ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
October 09th, 11:25 am
ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിന് ഇന്ന് മുംബൈയിലെത്തിയ പ്രധാനമന്ത്രി കീർ സ്റ്റാർമറെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന
September 04th, 08:04 pm
സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
September 04th, 12:45 pm
പ്രധാനമന്ത്രി വോങ് അധികാരമേറ്റതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹത്തെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷമുള്ള സന്ദർശനം പ്രത്യേകിച്ചും അതിപ്രാധാന്യം അർഹിക്കുന്നു.Today, every type of industry is expanding on the soil of Gujarat: PM Modi in Ahmedabad
August 25th, 06:42 pm
PM Modi launched development works worth ₹5,400 crore in Ahmedabad, Gujarat. He remarked that Gujarat is the land of two Mohans—Dwarkadhish Shri Krishna and Pujya Bapu of Sabarmati. Emphasizing the government’s commitment to empowering both the neo-middle class and the traditional middle class, he appealed to citizens to choose Made in India products for their purchases, gifts, and decorations this festive season.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു
August 25th, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. ഗണേശോത്സവത്തിന്റെ ആവേശത്താൽ രാജ്യമാകെ മുഴുകിയിരിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗണപതി ബപ്പയുടെ അനുഗ്രഹത്താൽ, ഗുജറാത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വികസനപദ്ധതികളുടെ ശുഭകരമായ തുടക്കമാണ് ഇന്ന് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി പദ്ധതികൾ ജനങ്ങളുടെ കാൽക്കൽ സമർപ്പിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചുവെന്നും ഈ വികസനസംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.Urban areas are our growth centres, we will have to make urban bodies growth centres of economy: PM Modi in Gandhinagar
May 27th, 11:30 am
PM Modi addressed the celebrations of 20 years of Gujarat Urban Growth Story. Highlighting India’s deep-rooted cultural values, emphasizing the philosophy of Vasudhaiva Kutumbakam, the PM stated that India has upheld this tradition for centuries. He expressed happiness over Gujarat Government’s commitment to urban development and stated that India remains dedicated to the welfare of its citizens.ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
May 27th, 11:09 am
ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ന് നടന്ന ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു . 2005 ലെ നഗരവികസന വർഷത്തിന്റെ ഇരുപതാമത് വാർഷികം ആഘോഷിക്കുന്ന 2025 ലെ നഗരവികസന വർഷത്തിന് അദ്ദേഹം തുടക്കം കുറിച്ചു. വഡോദര, ദാഹോദ്, ഭുജ്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ തന്റെ സന്ദർശന വേളയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ ആരവവും പാറി പറക്കുന്ന ത്രിവർണ്ണ പതാകകളും ഉപയോഗിച്ച് ദേശസ്‌നേഹത്തിന്റെ ആവേശം താൻ അനുഭവിച്ചതായി അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്ത് പറഞ്ഞു . ഇത് കാണേണ്ട ഒരു കാഴ്ചയാണെന്നും ഗുജറാത്തിൽ മാത്രമല്ല, ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ഇതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരത എന്ന മുള്ളിനെ പിഴുതെറിയാൻ ഇന്ത്യ തീരുമാനിച്ചു, അത് തികഞ്ഞ ബോധ്യത്തോടെയാണ് ചെയ്തത്, പ്രധാനമന്ത്രി പറഞ്ഞു.In future leadership, SOUL's objective should be to instill both the Steel and Spirit in every sector to build Viksit Bharat: PM
February 21st, 11:30 am
PM Modi inaugurated the first SOUL (School of Ultimate Leadership) Leadership Conclave 2025 at Bharat Mandapam, New Delhi. Highlighting the need for strong leadership in all sectors, he emphasized SOUL’s role in shaping global leaders with a local mindset. He announced a new SOUL campus near GIFT City, Gujarat, aiming to make it a world-leading leadership institution.പ്രഥമ സോൾ ലീഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
February 21st, 11:00 am
സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പിന്റെ (സോൾ) പ്രഥമ ലീഡർഷിപ്പ് കോൺക്ലേവ് -2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളെയും, ഭാവി യുവ നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ചില പരിപാടികൾ വളരെ പ്രിയപ്പെട്ടതാണെന്നും അത്തരമൊരു പരിപാടിയാണിതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രനിർമ്മാണത്തിന് മികച്ച പൗരന്മാർ വളർന്നുവരേണ്ടതാവശ്യമാണ്, അതുപോലെ മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടതും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും മികച്ച നേതാക്കളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ്, വികസിത് ഭാരതിന്റെ വികസന യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'സോൾ' എന്നത് സംഘടനയുടെ പേരിൽ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ ആത്മാവായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ആത്മീയാനുഭവത്തിന്റെ സത്തയും 'സോൾ' മനോഹരമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിന്റെ എല്ലാ പങ്കാളികൾക്കും ആശംസകൾ നേർന്ന ശ്രീ മോദി, സോളിന്റെ വിശാലമായ ഒരു പുതിയ കാമ്പസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിക്ക് സമീപം സമീപഭാവിയിൽ സജ്ജമാകുമെന്ന് പ്രഖ്യാപിച്ചു.പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
October 23rd, 05:22 pm
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.16-ാം ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 23rd, 03:10 pm
ബഹുരാഷ്ട്രവാദത്തിനു കരുത്തേകൽ, ഭീകരവാദം ചെറുക്കൽ, സാമ്പത്തികവളര്‍ച്ചയും സുസ്ഥിരവികസനവും പ്രോത്സാഹിപ്പിക്കൽ, ഗ്ലോബൽ സൗത്തിന്റെ ആശങ്കകളിലേക്കു വെളിച്ചം വീശൽ തുടങ്ങിയ കാര്യങ്ങളില്‍ ബ്രിക്സ് നേതാക്കള്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. ബ്രിക്സിൽ പങ്കാളികളായ 13 പുതിയ രാജ്യങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു.This is the golden period of India: PM Modi in Ahmedabad, Gujarat
September 16th, 04:30 pm
PM Modi inaugurated and laid the foundation stone for multiple development projects of railways, road, power, housing and finance sectors worth more than Rs 8,000 crore in Ahmedabad, Gujarat. The PM also inaugurated Namo Bharat Rapid Rail between Ahmedabad and Bhuj. PM Modi said that it will prove to be a new milestone in India’s urban connectivity. He said that he dedicated the first 100 days towards formulating policies and taking decisions towards public welfare and national interest.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 8000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
September 16th, 04:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ റെയിൽവേ, റോഡ്, വൈദ്യുതി, ഭവന നിർമ്മാണം, ധനകാര്യം എന്നീ മേഖലകളിലായി 8000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. നേരത്തെ, അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിൽ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. നാഗ്പുർ-സെക്കന്ദരാബാദ്, കോൽഹാപുർ-പുണെ, ആഗ്ര കന്റോൺമെന്റ്-ബനാറസ്, ദുർഗ്-വിശാഖപട്ടണം, പുണെ-ഹുബ്ബള്ളി തുടങ്ങി നിരവധി വന്ദേഭാരത് ട്രെയിനുകളും 20 കോച്ചുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡൽഹി ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, അന്താരാഷ്ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റിയുടെ ഏകജാലക ഐടി സംവിധാനവും (SWITS) അദ്ദേഹം ഉദ്ഘാടനം ചെയ്തു.ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 03:15 pm
വിദേശത്ത് നിന്നുള്ള എല്ലാ വിശിഷ്ടാതിഥികള്‍ക്കും ബംഗളൂരുവില്‍ വളരെ ഊഷ്മളമായ സ്വാഗതം. ബെംഗളൂരു അഭിലാഷങ്ങളെ പുതുമകളോടും നേട്ടങ്ങളോടും ബന്ധിപ്പിക്കുന്നു, കൂടാതെ ഭാരതത്തിന്റെ സാങ്കേതിക സാധ്യതകളെ ആഗോള ഡിമാന്‍ഡുമായി ബന്ധിപ്പിക്കുന്നു. ബംഗളൂരുവില്‍ ബോയിങ്ങിന്റെ പുതിയ ഗ്ലോബല്‍ ടെക്നോളജി കാമ്പസിന്റെ ഉദ്ഘാടനം ഈ പേരിന് കരുത്ത് പകരാന്‍ ഒരുങ്ങുകയാണ്. ബോയിംഗ് കമ്പനിയുടെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സ്ഥാപനമായി ശ്രദ്ധേയമായി, ഈ കാമ്പസ് നിലകൊള്ളുന്നു, ഇത് ഭാരതത്തിന് മാത്രമല്ല, ആഗോള വ്യോമയാന വിപണിക്കും പുത്തന്‍ ഊര്‍ജ്ജം പകരുന്നു. എന്നാല്‍ സുഹൃത്തുക്കളേ, ഈ സൗകര്യത്തിന്റെ പ്രാധാന്യം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. ആഗോള സാങ്കേതിക മുന്നേറ്റങ്ങള്‍, ഗവേഷണം, നവീകരണം, ഡിസൈന്‍, ഡിമാന്‍ഡ് എന്നിവയെ നയിക്കാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുമായി ഈ സൗകര്യത്തിന്റെ പ്രാധാന്യം ചേര്‍ന്നു പോകുന്നു. ഇത് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഈ കാമ്പസ്, ഭാരതത്തിന്റെ കഴിവിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് അടിവരയിടുന്നു. ഈ സൗകര്യത്തിനുള്ളില്‍ ഒരു ദിവസം ഭാരതം 'എയര്‍ക്രാഫ്റ്റ് ഓഫ് ദ ഫ്യൂച്ചര്‍' രൂപകല്‍പ്പന ചെയ്യുമെന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ഇന്ന്. അതിനാല്‍, മുഴുവന്‍ ബോയിംഗ് മാനേജ്‌മെന്റിനും എല്ലാ പങ്കാളികള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു; ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.പ്രധാനമന്ത്രി കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
January 19th, 02:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എൻജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ (ബിഐഇടിസി) ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. 1600 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച 43 ഏക്കര്‍ ക്യാമ്പസ് അമേരിക്കയ്ക്കു പുറത്ത് ബോയിങ്ങിന്റെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ പെണ്‍കുട്ടികളുടെ പ്രവേശനം പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോയിങ് സുകന്യ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.