വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.
December 08th, 12:30 pm
ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
December 08th, 12:00 pm
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
December 06th, 08:14 pm
ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
December 06th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇന്ന് നടന്ന ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘാടകർക്കും ചിന്തകൾ പങ്കുവച്ച ഏവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ശോഭനാജി താൻ ശ്രദ്ധയോടെ നിരീക്ഷിച്ച രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അതിലൊന്ന്, താൻ മുമ്പ് സന്ദർശിച്ചപ്പോൾ ഒരു നിർദ്ദേശം നൽകിയതിനെക്കുറിച്ചാണ്. മാധ്യമ സ്ഥാപനങ്ങളോട് അപൂർവമായി മാത്രമേ അങ്ങനെ ചെയ്യാറുള്ളൂവെങ്കിലും താൻ അത് ചെയ്തിരുന്നു. ശോഭനജിയും അവരുടെ ടീമും അത് ആവേശത്തോടെ നടപ്പിലാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രദർശനം സന്ദർശിച്ചപ്പോൾ, അനശ്വരമാംവിധം ഫോട്ടോഗ്രാഫർമാർ നിമിഷങ്ങൾ പകർത്തിയതു കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടതായി പറഞ്ഞ പ്രധാനമന്തരി, അത് എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ടു. ശോഭനാജിയുടെ രണ്ടാമത്തെ വിഷയത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, അത് താൻ രാജ്യത്തെ തുടർന്നും സേവിക്കണമെന്നുള്ള വെറുമൊരു ആഗ്രഹമല്ലെന്നും, ഹിന്ദുസ്ഥാൻ ടൈംസ് തന്നെ താൻ ഇതേ രീതിയിൽ സേവനം തുടരണമെന്ന് പറയുന്നതായാണ് താൻ കരുതുന്നതെന്നും അഭിപ്രായപ്പെടുകയും അതിന് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തുന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 05th, 03:45 pm
ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
December 05th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 01st, 10:15 am
ഈ ശീതകാല സമ്മേളനം (പാർലമെന്റിന്റെ) വെറുമൊരു ആചാരമല്ല. രാഷ്ട്രത്തെ അതിവേഗം പുരോഗതിയിലേക്ക് കൊണ്ടുപോകാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ഈ ശീതകാല സമ്മേളനം കൂടുതൽ ഊർജ്ജം പകരുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഭാരതം യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു രാജ്യമാണ്. ജനാധിപത്യത്തിന്റെ ആവേശവും ചൈതന്യവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെടുന്നതിലൂടെ, ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പുകളും അവിടുത്തെ റെക്കോർഡ് വോട്ടർ പങ്കാളിത്തവും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തം സ്വയമേവ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു. ഒരു വശത്ത് ജനാധിപത്യം ശക്തിപ്പെടുകയും മറുവശത്ത്, ഈ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുന്നത് ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഫലം നൽകാൻ സാധിക്കുമെന്ന് ഭാരതം തെളിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക നില ഇന്ന് പുതിയ ഉയരങ്ങളിലേക്ക് എത്തുന്നത്, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നമുക്ക് പുതിയ ആത്മവിശ്വാസവും പുതിയ ശക്തിയും നൽകുന്നു.2025 ലെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
December 01st, 10:00 am
2025 ലെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. സമ്മേളനം വെറുമൊരു ആചാരമല്ല, മറിച്ച് ദ്രുതഗതിയിലുള്ള പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ തുടർച്ചയായ യാത്രയ്ക്കായി നവീകരിച്ച ഊർജ്ജത്തിന്റെ ഒരു പ്രധാന ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് നിലവിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഈ സമ്മേളനം നവ ഊർജ്ജം പകരുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്, ശ്രീ മോദി കൂട്ടിച്ചേർത്തു.ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം
November 28th, 03:35 pm
ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 24-ാമത് മഹന്ത് ശ്രീമദ് വിദ്യാധീഷ് തീർത്ഥ സ്വാമിജി, ബഹുമാനപ്പെട്ട ഗവർണർ ശ്രീ അശോക് ഗജപതി രാജു ജി, ജനപ്രിയ മുഖ്യമന്ത്രി സഹോദരൻ പ്രമോദ് സാവന്ത് ജി, ഗണിത സമിതി ചെയർമാൻ ശ്രീ ശ്രീനിവാസ് ഡെംപോ ജി, വൈസ് പ്രസിഡന്റ് ശ്രീ ആർ.ആർ. കാമത് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ശ്രീപദ് നായിക് ജി, ദിഗംബർ കാമത് ജി, മറ്റ് എല്ലാ വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര അഭിസംബോധന ചെയ്തു.
November 28th, 03:30 pm
ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യവേളയിൽ തൻ്റെ മനസ്സ് അഗാധമായ ശാന്തിയിൽ നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സന്യാസിമാരുടെ സാന്നിധ്യത്തിൽ ഇരിക്കുന്നത് തന്നെ ആത്മീയ അനുഭവമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടെ എത്തിച്ചേർന്നിട്ടുള്ള വലിയൊരു കൂട്ടം ഭക്തജനങ്ങൾ ഈ മഠത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവശക്തിയെ കൂടുതൽ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഈ ചടങ്ങിൽ ജനങ്ങൾക്കിടയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് താൻ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ വരുന്നതിനുമുമ്പ് രാമ ക്ഷേത്രവും വീർ വിത്തൽ ക്ഷേത്രവും സന്ദർശിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. അവിടത്തെ ശാന്തതയും അന്തരീക്ഷവും ഈ ചടങ്ങിൻ്റെ ആത്മീയ ചൈതന്യത്തെ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ പ്രസംഗം
November 26th, 10:10 am
പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഹൈദരാബാദിലെ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
November 26th, 10:00 am
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ GMR എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് - SEZ-ൽ സ്ഥിതി ചെയ്യുന്ന സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസസ് ഇന്ത്യ (SAESI) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വ്യോമയാന മേഖല ഇന്ന് മുതൽ പുതിയൊരു പാതയിലേക്ക് നീങ്ങുകയാണ്. സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും എന്ന് ചടങ്ങിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ MRO കേന്ദ്രം യുവാക്കൾക്ക് ഹൈടെക് എയ്‌റോസ്‌പേസ് മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നവംബർ 24 ന് സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും താൻ കണ്ടിരുന്നുവെന്നും അവരുമായുള്ള മുമ്പത്തെ എല്ലാ ചർച്ചകളിലും ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പുതിയ കേന്ദ്രത്തിന് ടീം സഫ്രാനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി തന്റെ ആശംസകൾ നേർന്നു.This is the right time to work and expand in India's shipping sector: PM Modi at Maritime Leaders Conclave in Mumbai
October 29th, 04:09 pm
In his address at the Maritime Leaders Conclave in Mumbai, PM Modi highlighted that MoUs worth lakhs of crores of rupees have been signed in the shipping sector. The PM stated that India has taken major steps towards next-gen reforms in the maritime sector this year. He highlighted Chhatrapati Shivaji Maharaj’s vision that the seas are not boundaries but gateways to opportunity, and stated that India is moving forward with the same thinking.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ അഭിസംബോധന ചെയ്തു
October 29th, 04:08 pm
മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യ മാരിടൈം വീക്ക് 2025-ലെ മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ മുംബൈയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 08th, 03:44 pm
മഹാരാഷ്ട്ര ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, ജനപ്രിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാംദാസ് അത്താവാലെ ജി, കെ.ആർ. നായിഡു ജി, മുരളീധർ മൊഹോൾ ജി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ ജി, അജിത് പവാർ ജി, മറ്റ് മന്ത്രിമാർ, ഭാരതത്തിലെ ജപ്പാൻ അംബാസഡർ കെയ്‌ച്ചി ഓനോ ജി, മറ്റ് വിശിഷ്ടാതിഥികൾ, സഹോദരീ സഹോദരന്മാരേപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും മുംബൈയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 08th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ സന്നിഹിതരായ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി എല്ലാവർക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു. അടുത്തിടെ നടന്ന വിജയദശമി, കൊജാഗരി പൂർണിമ ആഘോഷങ്ങൾ അദ്ദേഹം അനുസ്മരിക്കുകയും വരാനിരിക്കുന്ന ദീപാവലി ആഘോഷത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025 വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
September 25th, 06:16 pm
റഷ്യയുടെ ഉപപ്രധാനമന്ത്രി ശ്രീ ദിമിത്രി പട്രുഷേവ്; എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ രവ്നീത്; ശ്രീ പ്രതാപ് റാവു ജാദവ്; വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, പ്രതിനിധികൾ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യന്മാരേ!വേൾഡ് ഫുഡ് ഇന്ത്യ 2025നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 25th, 06:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന വേൾഡ് ഫുഡ് ഇന്ത്യ 2025യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർഷകർ, സംരംഭകർ, നിക്ഷേപകർ, നൂതനാശയക്കാർ, ഉപഭോക്താക്കൾ എന്നിവരെല്ലാം ഒരുമിച്ച് പങ്കെടുത്ത്, വേൾഡ് ഫുഡ് ഇന്ത്യയെ പുതിയ ബന്ധത്തിന്റെയും ഇടപെടലിന്റെയും സർഗ്ഗാത്മകതയുടെയും ഒരു വേദിയാക്കി മാറ്റിയതായി ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അൽപം മുമ്പാണ് താൻ എക്സിബിഷനുകൾ സന്ദർശിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി, പോഷകാഹാരം, എണ്ണ ഉപഭോഗം കുറയ്ക്കൽ, പാക്കേജുചെയ്ത ഉൽപ്പന്നങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവയിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന കാര്യത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും ആശംസകളും നേർന്നു.ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിലും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലും നെക്സ്റ്റ്ജെൻ ജിഎസ്ടി പരിഷ്കാരങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
September 04th, 09:15 pm
ഇന്ത്യയുടെ സാമ്പത്തിക ഘടനയെയും ആഗോള നിലയെയും പുനർനിർമ്മിച്ച ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള ഗവണ്മെന്റിന്റെ ഒരു ദശാബ്ദക്കാലത്തെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി. നിക്ഷേപത്തെ ഉത്തേജിപ്പിച്ച കോർപ്പറേറ്റ് നികുതി ഇളവുകൾ മുതൽ ദേശീയ വിപണിയെ ഏകീകരിച്ച ജിഎസ്ടി നടപ്പിലാക്കലും, ജീവിത സൗകര്യം വർദ്ധിപ്പിച്ച വ്യക്തിഗത ആദായ നികുതി പരിഷ്കാരങ്ങളും വരെയുള്ള പരിഷ്കരണ പാത സ്ഥിരതയുള്ളതും പൗരകേന്ദ്രീകൃതവുമാണ്.ഇന്ത്യയുടെ പൊതുജനാരോഗ്യ- പോഷകാഹാര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നെക്സ്റ്റ്ജെൻ ജിഎസ്ടി പരിഷ്കാരങ്ങളുടെ പരിവർത്തനാത്മക സ്വാധീനം എടുത്തുകാട്ടി പ്രധാനമന്ത്രി
September 04th, 09:01 pm
ഇന്ത്യയുടെ പൊതുജനാരോഗ്യ-പോഷകാഹാര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ #NextGenGST പരിഷ്കാരങ്ങളുടെ പരിവർത്തനാത്മക സ്വാധീനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കൾ, പാചക അവശ്യവസ്തുക്കൾ, പ്രോട്ടീൻ സമ്പുഷ്ട ഉൽപ്പന്നങ്ങൾ എന്നിവയുടെ നികുതി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ, പരിഷ്കാരങ്ങൾ രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് മെച്ചപ്പെട്ടതും കുറഞ്ഞ ചെലവുള്ളതുമായ ഭക്ഷണ ലഭ്യതയിൽ നേരിട്ട് സംഭാവന നൽകുന്നു.