2,192 കോടി രൂപ മൊത്ത ചെലവിൽ, ബീഹാറിലെ ഭക്തിയാർപൂർ - രാജ്ഗിർ - തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ(104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
September 24th, 03:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ബീഹാറിലെ ഭക്തിയാർപൂർ - രാജ്ഗിർ - തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ (104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി.പദ്ധതിക്ക്,ആകെ 2,192 കോടി രൂപ (ഏകദേശം) ചെലവ് വരും.ബീഹാറിലെ ഗയാജിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 22nd, 12:00 pm
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജി; ജനപ്രിയ മുഖ്യമന്ത്രി നിതീഷ് കുമാർ ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ജിതൻ റാം മാഞ്ചി ജി, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ ജി, രാം നാഥ് താക്കൂർ ജി, നിത്യാനന്ദ് റായ് ജി, സതീഷ് ചന്ദ്ര ദുബെ ജി, രാജ് ഭൂഷൺ ചൗധരി ജി; ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി ജി, വിജയ് കുമാർ സിൻഹ ജി; ബീഹാർ സർക്കാരിന്റെ മന്ത്രിമാർ; എന്റെ സഹ പാർലമെന്റേറിയൻ ഉപേന്ദ്ര കുശ്വാഹ ജി; മറ്റ് എംപിമാർ; ബീഹാറിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!ബിഹാറിലെ ഗയയിൽ 12,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു
August 22nd, 11:20 am
ബിഹാറിലെ ഗയയിൽ ഇന്ന് 12,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജ്ഞാനത്തിൻ്റെയും മുക്തിയുടെയും പുണ്യനഗരമായ ഗയാ ജിക്ക് പ്രധാനമന്ത്രി വന്ദനം അർപ്പിക്കുകയും വിഷ്ണുപാദ ക്ഷേത്രത്തിന്റെ മഹത്തായ ഭൂമിയിൽ നിന്ന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഗയാ ജിയുടെ നാട് ആത്മീയതയുടെയും സമാധാനത്തിന്റെയും നാടാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭഗവാൻ ബുദ്ധൻ ജ്ഞാനോദയം നേടിയ പുണ്യഭൂമിയാണ് ഈ മണ്ണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗയാ ജിയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പുരാതനവും അതിസമ്പന്നവുമാണ്, ശ്രീ മോദി പറഞ്ഞു. ഈ നഗരത്തെ ഗയ എന്ന് മാത്രമല്ല, ആദരപൂർവ്വം ഗയാ ജി എന്ന് വിളിക്കണമെന്ന് പ്രദേശത്തെ ജനങ്ങൾ ആഗ്രഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ വികാരത്തെ മാനിച്ചതിന് ബിഹാർ ഗവൺമെൻ്റിനെ അഭിനന്ദിച്ചു. ഗയാ ജിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി കേന്ദ്രത്തിലെയും ബിഹാറിലെയും തങ്ങളുടെ ഗവൺമെൻ്റുകൾ സ്ഥിരമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.