ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് ഗാരുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
March 10th, 07:56 pm
ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് ഗാരുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗരിമെല്ല ബാലകൃഷ്ണ പ്രസാദ് ഗാരുവിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ എണ്ണമറ്റ മനസുകളെ തൊട്ടുണർത്തിയിട്ടുണ്ടെന്നും നമ്മുടെ സമ്പന്നമായ, ആത്മീയവും സംഗീതപരവുമായ പാരമ്പര്യം സംരക്ഷിച്ച് ആഘോഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.