തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂ‍ർണരൂപം

March 11th, 05:45 pm

ശ്രീ പിയൂഷ് ഗോയൽ ജി, ഡോ.എൽ.മുരുകൻ ജി, ശ്രീ എടപ്പാടി കെ.പളനിസ്വാമി, ശ്രീ നൈനാർ നാഗേന്ദ്രൻ, ശ്രീ തങ്കം തെന്നരശ്, എന്റെ തമിഴ് സഹോദരീസഹോദരന്മാരേ, വണക്കം!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 5,650 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു

March 11th, 05:30 pm

തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്തുന്ന ലക്ഷ്യത്തോടെയുള്ള വിപ്ലവാത്മക വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചരിത്ര നഗരമായ ട്രിച്ചി സന്ദർശിച്ചു. അയ്യായിരത്തി അറുന്നൂറ് കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതികളിൽ ശുദ്ധ ഊർജ്ജം, പെട്രോളിയം അനുബന്ധ ഉൽപ്പാദനം, ഹൈവേകൾ, റെയിൽവേകൾ, ഗ്രാമീണ റോഡുകൾ എന്നിവയിലൂടെയുള്ള മൾട്ടി-മോഡൽ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നു. “ഈ പദ്ധതികൾ ഊർജ്ജ ലഭ്യതയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.”സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 14th, 11:00 am

ഇന്ന്, പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴ് സമൂഹവും തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും ഇത് വളരെ ആവേശത്തോടെ ആഘോഷിക്കുന്നു, ഞാനും അവരിൽ ഒരാളാണ്. ഈ പ്രത്യേക ഉത്സവം ആഘോഷിക്കുന്നതിൽ നിങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്. തമിഴ് ജീവിതത്തിൽ, നമ്മുടെ കർഷകരോടും ഭൂമിയോടും സൂര്യനോടും നന്ദി പ്രകടിപ്പിക്കുന്ന ഒരു ആനന്ദകരമായ അനുഭവമാണ് പൊങ്കൽ. പ്രകൃതിയോടും കുടുംബത്തോടും സമൂഹത്തോടും ഉള്ള ഐക്യത്തിന്റെ പ്രാധാന്യം ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ സമയത്ത്, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളും ഉത്സവങ്ങളിൽ മുഴുകിയിരിക്കുന്നു - ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, തുടങ്ങിയവ. പൊങ്കൽ ദിനത്തിലും ഈ ഉത്സവങ്ങളിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ തമിഴ് സഹോദരീസഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 14th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. തമിഴ് ഭാഷയിൽ ആശംസകൾ നേർന്നുകൊണ്ട്, ഇന്ന് പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ് സമൂഹങ്ങളും ലോകമെമ്പാടുമുള്ള തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും വളരെ ആവേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും, താനും അവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സവിശേഷമായ ഉത്സവം ഏവർക്കുമൊപ്പം ആഘോഷിക്കാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.തമിഴ് ജനതയുടെ ജീവിതത്തിൽ പൊങ്കൽ എന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കർഷകരുടെ കഠിനാധ്വാനം, ഭൂമി, സൂര്യൻ എന്നിവയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകൃതി, കുടുംബം, സമൂഹം എന്നിവയിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ ഇത് നമ്മെ നയിക്കുന്നു. ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഹ്രി, മകരസംക്രാന്തി, മാഘ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ തമിഴ് സഹോദരങ്ങൾക്കും അദ്ദേഹം പൊങ്കൽ ആശംസകൾ നേരുകയും മറ്റ് ഉത്സവങ്ങളിൽ പങ്കുചേരുന്നവർക്ക് തന്റെ ശുഭാശംസകൾ അറിയിക്കുകയും ചെയ്തു.

2024 ബാച്ചിലെ IFS ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു

August 19th, 08:34 pm

2024 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ ഏഴാം നമ്പർ വസതിയിൽ ഇന്നു രാവിലെയാണ് IFS ട്രെയിനികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. 2024 ബാച്ചിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള 33 IFS ഓഫീസർ ട്രെയിനികളാണുള്ളത്.

ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

August 02nd, 11:30 am

(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

August 02nd, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്‌ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.

തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

July 27th, 12:30 pm

ഏറ്റവും ആദരണീയരായ ആദീനം മഠാധിപതികൾ, ചിന്മയ മിഷൻ സ്വാമികൾ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി ജി, എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ ഡോ. എൽ മുരുകൻ ജി, പ്രാദേശിക എംപി തിരുമാവളവൻ ജി, വേദിയിൽ സന്നിഹിതരായിരുന്ന തമിഴ്‌നാട് മന്ത്രിമാർ, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ഇളയരാജാജി,ഒതുവർകളെ(ശിവ സ്തുതികൾ പാടുന്ന ശൈവർകൾ)ഭക്തജനങ്ങളെ, വിദ്യാർത്ഥികളെ,സാംസ്കാരിക ചരിത്രകാരൻമാരെ,എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നമഃ ശിവായ

തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് ആടി തിരുവാതിരൈ ഉത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

July 27th, 12:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആടി തിരുവാതിര ഉത്സവത്തെ ഇന്ന് അഭിസംബോധന ചെയ്തു. സർവ്വശക്തനായ ശിവഭഗവാന് പ്രണാമം അർപ്പിച്ചുകൊണ്ട്, രാജരാജ ചോളന്റെ പുണ്യഭൂമിയിൽ ദിവ്യമായ ശിവദർശനത്തിലൂടെ അനുഭവിച്ച ആഴത്തിലുള്ള ആത്മീയ ഊർജ്ജത്തെക്കുറിച്ചും, ശ്രീ ഇളയരാജയുടെ സംഗീതത്തിന്റെയും ഓതുവാർമാരുടെ വിശുദ്ധ മന്ത്രോച്ചാരണത്തിന്റെയും അകമ്പടിയോടെയുള്ള ആത്മീയ അനുഭൂതിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആത്മീയ അന്തരീക്ഷം തന്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 26-27 തീയതികളിൽ പ്രധാനമന്ത്രി തമിഴ്നാട് സന്ദർശിക്കും

July 25th, 10:09 am

യുകെ, മാലിദ്വീപ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 26 ന് രാത്രി 8 മണിയോടെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നടക്കുന്ന പൊതുപരിപാടിയിൽ 4800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.