‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു

August 31st, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.

ഗണേശ ചതുർത്ഥി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

August 27th, 07:35 am

ഗണേശ ചതുർത്ഥി ദിനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

Today, every type of industry is expanding on the soil of Gujarat: PM Modi in Ahmedabad

August 25th, 06:42 pm

PM Modi launched development works worth ₹5,400 crore in Ahmedabad, Gujarat. He remarked that Gujarat is the land of two Mohans—Dwarkadhish Shri Krishna and Pujya Bapu of Sabarmati. Emphasizing the government’s commitment to empowering both the neo-middle class and the traditional middle class, he appealed to citizens to choose Made in India products for their purchases, gifts, and decorations this festive season.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചു

August 25th, 06:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. ഗണേശോത്സവത്തിന്റെ ആവേശത്താൽ രാജ്യമാകെ മുഴുകിയിരിക്കുകയാണെന്നു സമ്മേളനത്തെ അഭിസംബോധനചെയ്തു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗണപതി ബപ്പയുടെ അനുഗ്രഹത്താൽ, ഗുജറാത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വികസനപദ്ധതികളുടെ ശുഭകരമായ തുടക്കമാണ് ഇന്ന് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി പദ്ധതികൾ ജനങ്ങളുടെ കാൽക്കൽ സമർപ്പിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചുവെന്നും ഈ വികസനസംരംഭങ്ങൾക്ക് എല്ലാ പൗരന്മാരെയും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

140 crore Indians are united in building a Viksit Bharat: PM Modi in Dahod, Gujarat

May 26th, 11:45 am

PM Modi launched multiple development projects in Dahod, Gujarat. “140 crore Indians are united in building a Viksit Bharat”, exclaimed PM Modi, emphasising the importance of manufacturing essential goods within India. The PM highlighted that Gujarat has made remarkable progress across multiple sectors. He acknowledged the overwhelming presence of women who gathered to honor the armed forces.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നടത്തി രാഷ്ട്രത്തിന് സമർപ്പിച്ചു

May 26th, 11:40 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദാഹോദിൽ ഇന്ന് 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ 2014-ൽ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത മെയ് 26-ന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ നയിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ച ഗുജറാത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും അനുഗ്രഹവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിശ്വാസവും പ്രോത്സാഹനവും രാവും പകലും രാജ്യത്തെ സേവിക്കുന്നതിനുള്ള തന്റെ സമർപ്പണത്തിന് ഊർജം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇന്ത്യ അഭൂതപൂർവവും ധീരവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായി പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല നിയന്ത്രണങ്ങളിലും കെട്ടുപാടുകളിലും നിന്നും മോചനം നേടി രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണ്. നിരാശയുടെയും അന്ധകാരത്തിന്റെയും യുഗത്തിൽ നിന്ന് രാഷ്ട്രം ഇന്ന് ആത്മവിശ്വാസത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയിൽ നടന്ന അഭിജത് മറാത്തി ഭാഷാ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 05th, 07:05 pm

മഹാരാഷ്ട്ര ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ് ജി, അജിത് പവാർ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ആശാ തായ് ജി. , പ്രശസ്ത അഭിനേതാക്കളായ ഭായ് സച്ചിൻ ജി, നാംദേവ് കാംബ്ലെ ജി, സദാനന്ദ് മോർ ജി, മഹാരാഷ്ട്ര ഗവൺമെന്റിലെ മന്ത്രിമാരായ ഭായ് ദീപക് ജി, മംഗൾ പ്രഭാത് ലോധ ജി, ബി ജെ പിയുടെ മുംബൈ പ്രസിഡന്റ് ഭായ് ആശിഷ് ജി, മറ്റ് പ്രമുഖരേ, സഹോദരങ്ങളേ, സഹോദരിമാരേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു.

October 05th, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ അഭിജാത് മറാഠി ഭാഷാ പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മറാഠി ഭാഷയ്ക്ക് കേന്ദ്രഗവണ്മെന്റ് ഔദ്യോഗികമായി ശ്രേഷ്ഠഭാഷാപദവി നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറാഠി സംസാരിക്കുന്ന ജനങ്ങളുടെ ദീർഘകാലമായുള്ള അഭിലാഷങ്ങളെ അംഗീകരിച്ച് മഹാരാഷ്ട്രയുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മറാഠി ഭാഷയുടെ ചരിത്രത്തിലെ സുവർണ നാഴികക്കല്ലായി ഇതിനെ വിശേഷിപ്പിക്കുകയും ഈ നിമിഷത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം പ്രകടിപ്പിച്ചു. കൂടാതെ, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ ഭാഷകൾക്കും ശ്രേഷ്ഠഭാഷാപദവി ലഭിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, ഈ ഭാഷകളുമായി ബന്ധപ്പെട്ടവരെയും അഭിനന്ദനങ്ങൾ അറിയിച്ചു.

We will leave no stone unturned in fulfilling people’s aspirations: PM Modi in Bhubaneswar, Odisha

September 17th, 12:26 pm

PM Modi launched Odisha's 'SUBHADRA' scheme for over 1 crore women and initiated significant development projects including railways and highways worth ₹3800 crore. He also highlighted the completion of 100 days of the BJP government, showcasing achievements in housing, women's empowerment, and infrastructure. The PM stressed the importance of unity and cautioned against pisive forces.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷയിലെ ഭുവനേശ്വറില്‍ ഏറ്റവും വലിയ വനിതാ കേന്ദ്രീകൃത പദ്ധതിയായ ‘സുഭദ്ര’ ഉദ്ഘാടനം ചെയ്തു

September 17th, 12:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡിഷ ഗവണ്‍മെന്റിന്റെ പ്രധാന പദ്ധതിയായ 'സുഭദ്ര' ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തു. അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ഈ പദ്ധതി ഒരു കോടിയിലധികം സ്ത്രീകളെ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷത്തിലധികം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ധനസഹായ വി‌തരണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. 2800 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത ശ്രീ മോദി, 1000 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികള്‍ക്കും തറക്കല്ലിട്ടു.

ഗണേശ ചതുർഥി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു

September 07th, 09:00 am

ഗണേശ ചതുർഥി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു.

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 25th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.

റോസ്ഗര്‍ മേളയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 26th, 11:04 am

ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം ഗണേശ ചതുര്‍ത്ഥി ആഘോഷം ആഘോഷിക്കുകയാണ്. ഈ ശുഭവേളയില്‍, നിങ്ങളെല്ലാവരും നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. വിജയത്തിന്റെ ദേവനാണ് ഗണപതി. സേവനം ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം രാജ്യത്തിന്റെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

September 26th, 10:38 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തൊഴിൽ മേളയെ ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പുതുതായി നിയമിതരായ 51,000ത്തോളം പേർക്കു നിയമനപത്രങ്ങൾ വിതരണം ചെയ്തു. തപാല്‍ വകുപ്പ്, ഇന്ത്യന്‍ ഓഡിറ്റ് -അക്കൗണ്ട്സ് വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ രാജ്യമെമ്പാടും വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നിയമിതരാകും. രാജ്യത്തുടനീളം 46 ഇടങ്ങളിലാണ് തൊഴിൽ മേള നടക്കുന്നത്.

The egoistic Congress-led Alliance intends to destroy the composite culture of Santana Dharma in both Rajasthan & India: PM Modi

September 25th, 04:03 pm

PM Modi addressed the Parivartan Sankalp Mahasabha in Jaipur, Rajasthan. While addressing the event PM Modi recalled Pt. Deendayal Upadhyaya on his birth anniversary. He said, “It is his thoughts and principles that have served as an inspiration to put an end to the Congress-led misrule in Rajasthan.

PM Modi addresses the Parivartan Sankalp Mahasabha in Jaipur, Rajasthan

September 25th, 04:02 pm

PM Modi addressed the Parivartan Sankalp Mahasabha in Jaipur, Rajasthan. While addressing the event PM Modi recalled Pt. Deendayal Upadhyaya on his birth anniversary. He said, “It is his thoughts and principles that have served as an inspiration to put an end to the Congress-led misrule in Rajasthan.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയുടെ പ്രസംഗം

September 19th, 01:50 pm

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും ചരിത്രപരവുമായ സമ്മേളനമാണിത്. ബഹുമാനപ്പെട്ട എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ലോക്‌സഭയെ അഭിസംബോധന ചെയ്തു

September 19th, 01:18 pm

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപരമായ ആദ്യ സമ്മേളനമാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ദിവസം തന്നെ നടന്ന പ്രത്യേക സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കിയതിന് അദ്ദേഹം സ്പീക്കറോട് നന്ദി പറയുകയും സഭാംഗങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നീങ്ങിക്കൊണ്ട് ഭാവിയിലേക്കുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നോട്ട് പോകുകയാണെന്നും ഇത് അമൃത കാലത്തിന്റെ വിജയമാണെന്നും പറഞ്ഞു. രാജ്യം അടുത്തകാലത്ത് കൈവരിച്ച നേട്ടങ്ങളെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി ശാസ്ത്രമേഖലയില്‍ ചന്ദ്രയാന്‍ 3 ന്റെ വിജയത്തെക്കുറിച്ചും ജി 20 യുടെ സംഘാടന മികവിനെക്കുറിച്ചും ആഗോളതലത്തില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചും പരാമര്‍ശിച്ചു. അവയ്ക്ക് തുല്യമായ അവസരമാണ് പുതിയ പാര്‍ലമെന്റ് രാജ്യത്തിന് നല്‍കുന്നതെന്നും അതിന്റ വെളിച്ചത്തില്‍ രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് പ്രവര്‍ത്തനക്ഷമമാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണേശ ചതുര്‍ത്ഥി ആഘോഷത്തെക്കുറിച്ച് പരാമര്‍ശിക്കവെ സമൃദ്ധി, ശുഭചിന്ത, യുക്തി, അറിവ് എന്നിവയുടെ ദൈവമാണ് ഗണേശ ഭഗവാന്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. 'തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കാനും പുതിയ ഉത്സാഹത്തോടും ഊര്‍ജ്ജത്തോടും കൂടി പുതിയ യാത്ര ആരംഭിക്കാനുമുള്ള സമയമാണിത്'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗണേശ ചതുര്‍ത്ഥിയുടെയും പുതിയ തുടക്കത്തിന്റെയും വേളയില്‍ ലോകമാന്യ തിലകനെ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം ഗണേശ ചതുര്‍ത്ഥിയെ രാജ്യമെമ്പാടും സ്വരാജിന്റെ അഗ്നി പടര്‍ത്താനുള്ള മാധ്യമമാക്കി മാറ്റിയെന്ന് പറഞ്ഞു. ഇന്ന് അതേ ആവേശത്തോടെയാണ് നാം നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗണേശ ചതുർത്ഥി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

September 19th, 08:50 am

ഗണേശ ചതുർത്ഥി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

September 18th, 11:52 am

നമ്മുടെ രാജ്യത്തിന്റെ 75 വർഷത്തെ പാർലമെന്ററി യാത്രയും പുതിയ സഭയിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രചോദനാത്മക നിമിഷങ്ങളും ഒരിക്കൽ കൂടി ഓർക്കാനുള്ള ഈ അവസരത്തിന്റെ പശ്ചാത്തലത്തിൽ, ഈ ചരിത്ര മന്ദിരത്തോട് നാം വിട പറയുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ്, ഈ സഭയെ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന് വിളിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഇത് പാർലമെന്റ് ഹൗസ് എന്നറിയപ്പെട്ടു. ഈ കെട്ടിടം പണിയാൻ തീരുമാനിച്ചത് വിദേശ പാർലമെന്റംഗങ്ങളാണെന്നത് ശരിയാണ്, എന്നാൽ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ എന്റെ നാട്ടുകാരുടെ വിയർപ്പ് ഒഴുകിയെന്നതും , എന്റെ നാട്ടുകാരുടെ കഠിനാധ്വാനം ഉണ്ടായിരുന്നുവെന്നും അതിലേക്ക്, എന്റെ രാജ്യത്തെ ജനങ്ങൾ പണവും സംഭാവന ചെയ്തുവെന്ന വസ്തുത നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഒപ്പം അഭിമാനത്തോടെ അത് പറയാനും.