India-Indonesia Joint Statement on the State Visit by Prime Minister of India to Indonesia

July 07th, 05:15 pm

At the invitation of Indonesian President Prabowo Subianto, PM Modi is on a State Visit to Indonesia from 6-8 July 2026. PM Modi's visit reflects the shared commitment of the two leaders to achieve a substantial upward trajectory in the India-Indonesia Comprehensive Strategic Partnership. The two leaders held discussions at Istana Merdeka in Jakarta, covering the full spectrum of bilateral relations.

ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോ​ധനയുടെ മലയാളം പരിഭാഷ

July 07th, 03:15 pm

ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അം​ഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.

ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 07th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സന്തുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

June 18th, 05:00 am

ഫ്രാൻസിലെ എവിയാനിൽ വെച്ച് നടന്ന ജി7 ഉച്ചകോടിയിൽ “എല്ലാവർക്കും സമതുലിതവും പങ്കിട്ടതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച വീണ്ടെടുക്കൽ” എന്ന വിഷയത്തെക്കുറിച്ചുള്ള ഔട്ട്റീച്ച് സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു.

ജി 7 ഉച്ചകോടി-ഔട്ട്റീച്ച് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ : എല്ലാവർക്കും സന്തുലിതവും പങ്കാളിത്തത്തോടുകൂടിയതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച പുനരുജ്ജീവിപ്പിക്കൽ

June 17th, 06:07 pm

ഫ്രാൻസിന്റെ ജി7 അധ്യക്ഷപദം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരമായ വളർച്ചയ്ക്ക് സവിശേഷ പ്രാധാന്യം നൽകുന്നതുമാണ് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം നിരവധി വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുന്ന ഈ സമയത്ത്, ഈ കൂട്ടായ്മയിൽ നിന്ന് ഉയർന്നുവരുന്ന സന്ദേശം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും ഭാവിക്കും ഏറെ പ്രധാനപ്പെട്ടതാണ്.

​ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം

May 20th, 10:28 pm

ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു.​ ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.

നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായുള്ള പ്രതിനിധിതല ചർച്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗത്തിന്റെ മലയാളം പരിഭാഷ

May 16th, 11:58 pm

എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം നെതർലൻഡ്‌സ് സന്ദർശിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഇന്ത്യ-നെതർലൻഡ്‌സ് പങ്കാളിത്തം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.

From Panchayat to Parliament, PM Modi outlines roadmap for women’s leadership at Nari Shakti Vandan Sammelan

April 13th, 11:15 am

In his address at the Nari Shakti Vandan Sammelan, PM Modi said the Nari Shakti Vandan Act must be implemented on time. Highlighting the critical role of women in the Viksit Bharat journey, the Prime Minister expressed satisfaction that his government has created schemes for every stage of women's life cycle. He also urged women to take the discussions from the programme to every village in the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നാരീശക്തി വന്ദൻ സമ്മേളനത്തെ’ അഭിസംബോധന ചെയ്തു

April 13th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജ്ഞാൻ ഭവനിൽ നടന്ന 'നാരീശക്തി വന്ദൻ' പരിപാടിയെ അഭിസംബോധന ചെയ്തു. ബൈശാഖി എന്ന ഐശ്വര്യപൂർണ്ണമായ അവസരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായും സംസാരിക്കവെ, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ഇന്ത്യ എടുക്കാൻ പോകുകയാണ്, നാരീശക്തിക്കായി സമർപ്പിക്കപ്പെട്ട ഒരു തീരുമാനമാണത്, എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

കോമൺ‌വെൽത്ത് രാജ്യങ്ങളിലെ ലോക്‌സഭാ സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും 28-ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 15th, 11:00 am

ബഹുമാനപ്പെട്ട ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ് ജി, ഇന്റർ-പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ശ്രീമതി ടുലിയ ആക്‌സൺ, കോമൺ‌വെൽത്ത് പാർലമെന്ററി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ക്രിസ്റ്റഫർ കലില, കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്പീക്കർമാരെ, പ്രിസൈഡിംഗ് ഓഫീസർമാരെ , മറ്റ് പ്രതിനിധികളേ, മഹതികളേ, മാന്യരേ!

സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

January 15th, 10:32 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ വെച്ച് കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (CSPOC) ഉദ്ഘാടനം ചെയ്തു. ഒരു പാർലമെന്ററി ജനാധിപത്യത്തിൽ സ്പീക്കറുടെ പങ്ക് സവിശേഷമാണെന്ന് ചടങ്ങിൽ സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്പീക്കർക്ക് അധികം സംസാരിക്കാൻ അവസരം ലഭിക്കാറില്ലെന്നും എന്നാൽ മറ്റുള്ളവരെ ശ്രദ്ധിക്കുകയും എല്ലാവർക്കും സ്വയം പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബഹളം വെക്കുന്നവരും അമിത ആവേശമുള്ളവരുമായ അംഗങ്ങളെപ്പോലും പുഞ്ചിരിയോടെ കൈകാര്യം ചെയ്യുന്ന സ്പീക്കർമാരുടെ ഏറ്റവും പൊതുവായ സ്വഭാവം ക്ഷമയാണെന്ന് അദ്ദേഹം അടിവരയിട്ടു.

വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 04th, 01:00 pm

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, യുപി ​ഗവൺമെന്റിലെ മന്ത്രിമാർ - സഹോദരൻ രവീന്ദ്ര ജയ്‌സ്വാൾ ജി, ദയാശങ്കർ ജി, ഗിരീഷ് യാദവ് ജി, ബനാറസ് മേയർ സഹോദരൻ അശോക് തിവാരി ജി, മറ്റ് പൊതു പ്രതിനിധികൾ, വോളിബോൾ അസോസിയേഷന്റെ എല്ലാ ഭാരവാഹികളും, രാജ്യമെമ്പാടുമുള്ള കളിക്കാർ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ - നമസ്‌കാരം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു

January 04th, 12:00 pm

ഉത്തർപ്രദേശിലെ വാരാണസിയിൽ നടക്കുന്ന 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, വാരാണസിയിലെ പാർലമെന്റ് അംഗം എന്ന നിലയിൽ എല്ലാ കളിക്കാരെയും സ്വാഗതം ചെയ്യുന്നതിലും അഭിനന്ദിക്കുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ വാരാണസിയിൽ ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിലൂടെയാണ് താരങ്ങൾ ഈ ദേശീയ ടൂർണമെന്റിൽ എത്തിയതെന്നും അവരുടെ പരിശ്രമങ്ങൾ വരും ദിവസങ്ങളിൽ വാരാണസിയിലെ മൈതാനങ്ങളിൽ പരീക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ ഒത്തുചേർന്നത് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മനോഹരമായ ചിത്രം അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചാമ്പ്യൻഷിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

ന്യൂഡൽഹിയിൽ നടന്ന രണ്ടാം WHO പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം

December 19th, 08:11 pm

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ നമ്മുടെ തുളസി ഭായ് ഡോ. ടെഡ്രോസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ എന്റെ സഹപ്രവർത്തകൻ ജെ. പി. നദ്ദ ജി; ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാദവ് ജി; ഈ പരിപാടിയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ; വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ; വിശിഷ്ട പ്രതിനിധികളേ; പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ബഹുമാന്യരായ വിദഗ്ധരേ; സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

December 19th, 07:07 pm

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ

ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 23rd, 09:46 pm

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2025 ഒക്ടോബർ 29 ന് പ്രധാനമന്ത്രി തകായിച്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ശേഷം ശ്രീ നരേന്ദ്ര മോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

2025 ലെ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 23rd, 09:44 pm

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ വർഷം ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഹ്രസ്വമായി ആശയവിനിമയം നടത്തിയിരുന്നു.

ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കാനേഡിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 23rd, 09:41 pm

ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യ-കാനഡ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.

ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ: സെഷൻ 3

November 23rd, 04:05 pm

സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, അവസരങ്ങളും വിഭവങ്ങളും ഏതാനും ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ലോകമെമ്പാടും, നിർണായക സാങ്കേതികവിദ്യകളെച്ചൊല്ലിയുള്ള മത്സരം ശക്തമാവുകയാണ്. ഇത് മനുഷ്യരാശിയെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്, കൂടാതെ ഇത് നവീകരണത്തിന് ഒരു തടസ്സവും സൃഷ്ടിക്കുന്നു. ഇത് പരിഹരിക്കുന്നതിന്, നമ്മുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരണം.

എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി" എന്ന വിഷയത്തിൽ പ്രധാനമന്ത്രി ജി20 സമ്മേളനത്തെ അഭിസംബോധന ചെയ്തു.

November 23rd, 04:02 pm

എല്ലാവർക്കും ന്യായവും നീതിയുക്തവുമായ ഭാവി - നിർണായക ധാതുക്കൾ; മാന്യമായ ജോലി; നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ ഇന്ന് നടന്ന ജി 20 ഉച്ചകോടിയുടെ മൂന്നാം സെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നിർണായക സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റം വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അത്തരം സാങ്കേതികവിദ്യാ പ്രയോഗങ്ങൾ 'ധനകാര്യ കേന്ദ്രീകൃത'മാകുന്നതിനു പകരം 'മനുഷ്യ കേന്ദ്രീകൃത'മാകണമെന്നും, 'ദേശീയ'മാകുന്നതിനു പകരം 'ആഗോള'മാകണമെന്നും, 'എക്സ്ക്ലൂസീവ് മോഡലുകൾ' ആകുന്നതിനു പകരം 'ഓപ്പൺ സോഴ്‌സ്' അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ആപ്ലിക്കേഷനുകകളിലോ, എ.ഐ.യിലോ, അല്ലെങ്കിൽ ലോകത്തിൽ മുൻപന്തിയിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകളിലോ ആകട്ടെ, ഈ കാഴ്ചപ്പാട് ഇന്ത്യയുടെ സാങ്കേതികവിദ്യാ സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ഇത് കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.