ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 23rd, 09:46 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2025 ഒക്ടോബർ 29 ന് പ്രധാനമന്ത്രി തകായിച്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ശേഷം ശ്രീ നരേന്ദ്ര മോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി കാനേഡിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 23rd, 09:41 pm
ജോഹന്നാസ്ബർഗിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യ-കാനഡ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി.ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
November 21st, 06:45 am
ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്ബർഗിൽ നടക്കുന്ന 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി, സിറിൽ റമഫോസയുടെ ക്ഷണപ്രകാരം, 2025 നവംബർ 21 മുതൽ 23 വരെ ഞാൻ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക് സന്ദർശിക്കുകയാണ്.