ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ജർമ്മൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി
June 17th, 11:58 pm
കാനഡയിലെ കനനാസ്കിസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ശ്രീ. ഫ്രെഡറിക് മെർസുമായി കൂടിക്കാഴ്ച നടത്തി. 2025 മെയ് മാസത്തിൽ ചാൻസലർ മെർസ് അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. തെരഞ്ഞെടുപ്പിലെ വിജയത്തിനും സ്ഥാനമേറ്റതിനും പ്രധാനമന്ത്രി ചാൻസലറെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജർമ്മൻ സർക്കാർ അനുശോചനം അറിയിച്ചതിന് അദ്ദേഹം അതിയായ നന്ദി രേഖപ്പെടുത്തി.ചാൻസലറായി അധികാരമേറ്റ ഫ്രീഡ്റിക് മെർസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 20th, 06:25 pm
ജർമൻ ചാൻസലറായി സ്ഥാനമേറ്റ ഫ്രീഡ്റിക് മെർസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. അധികാരമേറ്റ അദ്ദേഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ജർമൻ ചാൻസലറായി സ്ഥാനമേറ്റ ഫ്രെഡറിക് മെർസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 06th, 09:53 pm
ജർമനിയുടെ ഫെഡറൽ ചാൻസലറായി സ്ഥാനമേറ്റ ഫ്രെഡറിക് മെർസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.